ഉപഭോക്താക്കള്‍ക്കായി ബോഡി ആന്‍ഡ് പെയിന്റ് സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ച് ഹോണ്ട

ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് രാജ്യത്തെ ഉപഭോക്താക്കള്‍ക്കായി ബോഡി ആന്‍ഡ് പെയിന്റ് സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചു. കേടുപാടുകള്‍ തീര്‍ക്കാനും കാറുകള്‍ നന്നാക്കാനും ഉപയോക്താക്കള്‍ക്ക് ഈ അവസരം ഉപയോഗിക്കാമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഉപഭോക്താക്കള്‍ക്കായി ബോഡി ആന്‍ഡ് പെയിന്റ് സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ച് ഹോണ്ട

2020 സെപ്റ്റംബര്‍ 14 മുതല്‍ 26 വരെ സേവന ക്യാമ്പ് പ്രയോജനപ്പെടുത്താമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഇന്ത്യയിലുടനീളമുള്ള ഹോണ്ട അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ സേവനം പ്രയോജനപ്പെടുത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപഭോക്താക്കള്‍ക്കായി ബോഡി ആന്‍ഡ് പെയിന്റ് സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ച് ഹോണ്ട

13 ദിവസത്തെ സർവീസ് ക്യാമ്പ് ഉപഭോക്താക്കള്‍ക്ക് ധാരാളം ആനുകൂല്യങ്ങളും ഓഫറുകളും നല്‍കും. ഈ ക്യാമ്പില്‍ ടോപ്പ് വാഷ്, ബാറ്ററി ബൈബാക്ക് ഓഫര്‍, ബോഡി, പെയിന്റ് മൂല്യനിര്‍ണ്ണയം തുടങ്ങിയ സൗജന്യ സേവനങ്ങളും കമ്പനി ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യും.

MOST READ: പുതുപുത്തനായി അടിമുടി മാറ്റങ്ങളും; 2021 മോഡൽ ട്യൂസോണിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

ഉപഭോക്താക്കള്‍ക്കായി ബോഡി ആന്‍ഡ് പെയിന്റ് സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ച് ഹോണ്ട

ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് സേവന ക്യാമ്പിനായി ഉപഭോക്താക്കള്‍ ഡീലര്‍ഷിപ്പില്‍ വിളിച്ച് ബുക്ക് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപഭോക്താക്കള്‍ക്കായി ബോഡി ആന്‍ഡ് പെയിന്റ് സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ച് ഹോണ്ട

ഹോണ്ട കാര്‍സ് ഇന്ത്യ വെബ്സൈറ്റ് വഴിയോ ബ്രാന്‍ഡിന്റെ ഹോണ്ട കണക്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ഡീലര്‍ഷിപ്പുമായി നേരിട്ട് ബന്ധപ്പെടുന്നതിലൂടെയോ സേവന ക്യാമ്പിന്റെ ഭാഗമാകാമെന്നും ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റും മാര്‍ക്കറ്റിംഗ് & സെയില്‍സ് ഡയറക്ടറുമായ രാജേഷ് ഗോയല്‍ പറഞ്ഞു.

MOST READ: 2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക വാഹനമായി ടാറ്റ ആള്‍ട്രോസ്

ഉപഭോക്താക്കള്‍ക്കായി ബോഡി ആന്‍ഡ് പെയിന്റ് സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ച് ഹോണ്ട

നിലവിലുള്ള സാഹചര്യം കണക്കുലെടുത്ത് ഹോണ്ടയുടെ എല്ലാ ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളും എല്ലാ സുരക്ഷാ നടപടികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്നും, ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ സേവനം നല്‍കുന്നതിന് മതിയായ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഉപഭോക്താക്കള്‍ക്കായി ബോഡി ആന്‍ഡ് പെയിന്റ് സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ച് ഹോണ്ട

ബ്രാന്‍ഡില്‍ നിന്നുള്ള അനുബന്ധ വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഇന്ത്യയില്‍ നടക്കുന്ന ഉത്സവ സീസണില്‍ ഹോണ്ട ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.

MOST READ: പഴക്കം പേപ്പറിൽ മാത്രം, കണ്ടാൽ പുതുപുത്തൻ; പരിചയപ്പെടാം ഒരു 2000 മോഡൽ കോണ്ടസയെ

ഉപഭോക്താക്കള്‍ക്കായി ബോഡി ആന്‍ഡ് പെയിന്റ് സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ച് ഹോണ്ട

ഏറ്റവും പുതിയ ഓഫറുകളില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍ എന്നിവ ലഭ്യമാണ്. ബ്രാന്‍ഡിന്റെ ലൈനപ്പില്‍ തെരഞ്ഞെടുത്ത മോഡലുകളിലാകും ഈ ഓഫറുകള്‍ ലഭ്യമാകുക.

ഉപഭോക്താക്കള്‍ക്കായി ബോഡി ആന്‍ഡ് പെയിന്റ് സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ച് ഹോണ്ട

അമേസ്, WR-V, സിവിക് എന്നിവ ഉള്‍പ്പെടുന്ന മോഡലുകള്‍ക്കാണ് ഓഫറുകള്‍ ലഭ്യമാകുന്നത്. മോഡലിനെയും വകഭേദത്തെയും ആശ്രയിച്ച് പരമാവധി 2.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 2020 സെപ്റ്റംബര്‍ 30 വരെയാണ് ഈ ഓഫറുകള്‍ ലഭ്യമാകുക.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Announces Body & Paint Service Camp For Cars In India. Read in Malayalam.
Story first published: Tuesday, September 15, 2020, 12:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X