പുതുപുത്തനായി അടിമുടി മാറ്റങ്ങളും; 2021 മോഡൽ ട്യൂസോണിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

ആരെയും ആകർഷിക്കുന്ന മിനുക്കിയ രൂപവുമായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പുതിയ ഹ്യുണ്ടായി ട്യൂസോൺ. രൂപകൽപ്പനയിൽ‌ ഒരു വിപ്ലവകരമായ സമീപനവുമായാണ് എസ്‌യുവി പൊരുത്തപ്പെട്ടിരിക്കുന്നത്.

പുതുപുത്തനായി അടിമുടി മാറ്റങ്ങളും; 2021 മോഡൽ ട്യൂസോണിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

സമീപ വർഷങ്ങളിൽ ഹ്യുണ്ടായി തികച്ചും ആക്രമണാത്മക സെൻസസ് സ്പോർട്നെസ് ഡിസൈൻ ഭാഷ്യമാണ് പിന്തുടർന്നു വരുന്നത്. സോനാറ്റ പോലുള്ള ചില മോഡലുകൾക്ക് മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ടെങ്കിലും മറ്റുള്ള ചില മോഡലുകളുടെ രൂപകൽപ്പന എല്ലാവർക്കും ഇഷ്‌ടമായതുമില്ല.

പുതുപുത്തനായി അടിമുടി മാറ്റങ്ങളും; 2021 മോഡൽ ട്യൂസോണിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

എന്നാൽ ഡിസൈൻ എല്ലായ്പ്പോഴും വ്യക്തിപരമായ മുൻഗണന തന്നെയാണ്. നാലാം തലമുറ ട്യൂസോണിന് നിലവിലുള്ള മോഡലുമായി ഒരു ബന്ധവും കാണാൻ സാധിക്കില്ല എന്നതാണ് പ്രത്യേകത. അതായത് ഒരു പുതുരൂപം തന്നെയാണ് എസ്‌യുവി ഇത്തവണ സമ്മാനിക്കുന്നതെന്ന് സാരം.

MOST READ: പഴക്കം പേപ്പറിൽ മാത്രം, കണ്ടാൽ പുതുപുത്തൻ; പരിചയപ്പെടാം ഒരു 2000 മോഡൽ കോണ്ടസയെ

പുതുപുത്തനായി അടിമുടി മാറ്റങ്ങളും; 2021 മോഡൽ ട്യൂസോണിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

മാത്രമല്ല 2021 ഹ്യുണ്ടായി ട്യൂസോൺ ഭാവി മോഡലുകളുടെ ഒരു ശ്രേണിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കാരണം അതിന്റെ ഡിസൈൻ സ്വാധീനം വരും വർഷങ്ങളിൽ തീർച്ചയായും മറ്റ് ഉൽപ്പന്നങ്ങളിലേക്കും വ്യാപിക്കും.

പുതുപുത്തനായി അടിമുടി മാറ്റങ്ങളും; 2021 മോഡൽ ട്യൂസോണിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

മുന്നിൽ "പാരാമെട്രിക് ഹിഡൻ ലൈറ്റ്സ്" ഉള്ള ഒരു പുതിയ ഗ്രിൽ വിഭാഗം ഉൾക്കൊള്ളുന്നതു തന്നെയാണ് ഏറെ ശ്രദ്ധേയം. അത് എസ്‌യുവി ഓണായിരിക്കുമ്പോൾ മാത്രം സജീവമാകുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

MOST READ: GR യാരിസിനായി ഗാസൂ റേസിംഗ് അപ്പ്ഗ്രേഡുകൾ അവതരിപ്പിച്ച് ടൊയോട്ട

പുതുപുത്തനായി അടിമുടി മാറ്റങ്ങളും; 2021 മോഡൽ ട്യൂസോണിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

ചെരിഞ്ഞ പാറ്റേണിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എസ്‌യുവിയുടെ രൂപകൽപ്പനയെ ശരിക്കും എടുത്ത് കാണിക്കുന്നു. ഫ്രണ്ട് ബമ്പർ പൂർണ വീതിയുള്ള സ്പ്ലിറ്ററും എയർ ഇൻടേക്കും ഉപയോഗിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. ബോണറ്റ് ഘടന, ബോഡി ക്രീസുകൾ, പിൻഭാഗങ്ങൾ എന്നിവയും സവിശേഷമായ ഡിസൈൻ ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.

പുതുപുത്തനായി അടിമുടി മാറ്റങ്ങളും; 2021 മോഡൽ ട്യൂസോണിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

പിന്നിൽ സ്‌പോയ്‌ലറിനടിയിൽ മറഞ്ഞിരിക്കുന്ന റിയർ വൈപ്പറുകൾ, പുതിയ സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പ് ക്ലസ്റ്റർ, ബോൾഡ് റിയർ ഡിഫ്യൂസറും ബമ്പറും, സ്‌ക്വയർ വീൽ ആർച്ചുകൾ, ടെയിൽ ലാമ്പുകളുമായി വശത്തെ ബന്ധിപ്പിക്കുന്ന എഡ്ജി ക്യാരക്ടർ ലൈനുകൾ, ഷാർക്ക് ഫിൻ ആന്റിന, ഉയർന്ന മൗണ്ട് ചെയ്ത സ്റ്റോപ്പ് ലാമ്പ്, മൂർച്ചയുള്ള ബോഡി ക്ലാഡിംഗും മേൽക്കൂര റെയിലുകളുമെല്ലാം പിൻവശത്ത് ഇടംപിടിച്ചിരിക്കുന്നു.

MOST READ: ചുവപ്പഴകിൽ ഹോട്ട് കസ്റ്റമൈസ്ഡ് പോളോ

പുതുപുത്തനായി അടിമുടി മാറ്റങ്ങളും; 2021 മോഡൽ ട്യൂസോണിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

വൈറ്റ് ക്രീം, ഫാന്റം ബ്ലാക്ക്, ഷിമ്മറിംഗ് സിൽവർ, നോക്റ്റേൺ ഗ്രേ, ആമസോൺ ഗ്രേ, ഫ്ലേം റെഡ്, ഇന്റൻസ് ബ്ലൂ കളർ സ്കീമുകളിൽ പുതിയ 2021 ഹ്യുണ്ടായി ട്യൂസോൺ എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും. ഇനി അകത്തളത്തിലേക്ക് നോക്കിയാൽ അവിടെയും അടിമുടി പരിഷ്ക്കരണങ്ങൾ കാണാം.

പുതുപുത്തനായി അടിമുടി മാറ്റങ്ങളും; 2021 മോഡൽ ട്യൂസോണിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

ഇന്റീരിയറിൽ ഭംഗിയായി തയാറാക്കിയ ഡാഷ്‌ബോർഡും സെന്റർ കൺസോളും ഉൾക്കൊള്ളുന്നു. എങ്കിലും ഡിസൈൻ അത്ര ആക്രമണാത്മകമായി കാണപ്പെടുന്നില്ല.

MOST READ: മെർസിഡീസ് ബെൻസിന് വിലയേറും; ഒക്ടോബർ മുതൽ രാജ്യത്ത് മോഡലുകൾക്ക് രണ്ട് ശതമാനം വിലവർധനവ്

പുതുപുത്തനായി അടിമുടി മാറ്റങ്ങളും; 2021 മോഡൽ ട്യൂസോണിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 64-കളർ ആംബിയന്റ് മൂഡ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ് പ്രൊവിഷൻ, ഫ്ലാറ്റായി മടക്കാവുന്ന രണ്ടാം നിര സീറ്റുകൾ 1,095 ലിറ്റർ ഇടം എന്നിവ മറ്റ് ശ്രദ്ധേയമായ സവിശേഷതകളാണ്.

പുതുപുത്തനായി അടിമുടി മാറ്റങ്ങളും; 2021 മോഡൽ ട്യൂസോണിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

187 bhp കരുത്തിൽ 247 Nm torque വികസിപ്പിക്കുന്ന 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനും 227 bhp പവറിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.6 ലിറ്റർ ടർബോ ഹൈബ്രിഡ് PHEV യൂണിറ്റും പുതിയ ട്യൂസോണിൽ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Next-Gen Hyundai Tucson SUV Unveiled. Read in Malayalam
Story first published: Tuesday, September 15, 2020, 11:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X