മുഖം മാറാൻ റോയൽ എൻഫീൽഡ്; മെറ്റിയർ 350 സെപ്റ്റംബർ അവസാനത്തോടെ വിപണിയിലേക്ക്

ഇന്ത്യയുടെ സ്വന്തം റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ ഏറ്റവും പുതിയ മെറ്റിയർ 350 മോഡലിനെ വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുത്തു കഴിഞ്ഞു.

മുഖം മാറാൻ റോയൽ എൻഫീൽഡ്; മെറ്റിയർ 350 സെപ്റ്റംബർ അവസാനത്തോടെ വിപണിയിലേക്ക്

ഏറെ നാളായി കാത്തിരിക്കുന്ന തണ്ടർബേർഡിന്റെ പിൻഗാമി സെപ്റ്റംബർ അവസാനത്തോടെ വിപണിയിൽ ഇടംപിടിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും ബ്രാൻഡ് ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥീരികരണങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മുഖം മാറാൻ റോയൽ എൻഫീൽഡ്; മെറ്റിയർ 350 സെപ്റ്റംബർ അവസാനത്തോടെ വിപണിയിലേക്ക്

തണ്ടർബേഡ് 350 X-ന്റെ പിൻഗാമിയായ മെറ്റിയർ ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നീ മൂന്ന് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും. ഫയർബോൾ യെല്ലോ, റെഡ് കളർ ഓപ്ഷനിൽ എത്തുമ്പോൾ മാറ്റ് ബ്ലാക്ക്, മെറ്റാലിക് ഗ്ലോസ് റെഡ്, മെറ്റാലിക് ഗ്ലോസ് ബ്ലൂ എന്നീ മോണോടോൺ നിറങ്ങളിലാകും സ്റ്റെല്ലാർ വേരിയന്റ് തെരഞ്ഞെടുക്കാൻ സാധിക്കുക.

MOST READ: 70,000 രൂപയ്ക്ക് കഫേറേസറായി രൂപംമാറി ബജാജ് ഡിസ്കവർ

മുഖം മാറാൻ റോയൽ എൻഫീൽഡ്; മെറ്റിയർ 350 സെപ്റ്റംബർ അവസാനത്തോടെ വിപണിയിലേക്ക്

ഉയർന്ന വേരിയന്റായ സൂപ്പർനോവ പതിപ്പ് ഡ്യുവൽ-ടോൺ ബ്രൗൺ, ബ്ലൂ നിറങ്ങളിൽ വിപണിയിൽ ഇടംപിടിക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടൊപ്പം ട്രിപ്പർ നാവിഗേഷൻ സിസ്റ്റം സ്റ്റാൻഡേർഡായി സ്വീകരിക്കുന്ന റോയൽ എൻഫീൽഡിന്റെ ആദ്യ മോഡലായിരിക്കും മെറ്റിയർ 350 എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

മുഖം മാറാൻ റോയൽ എൻഫീൽഡ്; മെറ്റിയർ 350 സെപ്റ്റംബർ അവസാനത്തോടെ വിപണിയിലേക്ക്

മെഷീൻ ചെയ്ത അലോയ് വീലുകൾ, ക്രോം ഇൻഡിക്കേറ്ററുകൾ, വിൻഡ് സ്ക്രീൻ, പ്രീമിയം സീറ്റ് ഫിനിഷ് എന്നീ സവിശേഷതകൾ ടോപ്പ് എൻഡ് വേരിയന്റിനായി കരുതിവെക്കും. 100 / 90-19 ഫ്രണ്ട്, 140 / 70-17 റിയർ സീറ്റ്, ഏയ്‌സ് ടയറുകളിലാണ് ബൈക്ക് എത്തുക. 15 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും ഓഫറിലെ ശ്രദ്ധേയ ഘടകമായിരിക്കും.

MOST READ: വാണിജ്യ വാഹനങ്ങളുടെ നവീകരിച്ച ശ്രേണി പുറത്തിറക്കി ടാറ്റ

മുഖം മാറാൻ റോയൽ എൻഫീൽഡ്; മെറ്റിയർ 350 സെപ്റ്റംബർ അവസാനത്തോടെ വിപണിയിലേക്ക്

ആർക്കൈക് ടാപ്പറ്റ്-വാൽവ് കോൺഫിഗറേഷൻ ഉള്ള നിലവിലുള്ള എൻഫീൽഡ് ബിഎസ്-VI എഞ്ചിനുകളിൽ നിന്ന് വ്യത്യസ്തമായി മെറ്റിയർ 350 ഓവർഹെഡ് കാം (OHC) ക്രമീകരണം ഉൾക്കൊള്ളുന്ന ഒരു പുതിയ എഞ്ചിനാകും പരിചയപ്പെടുത്തുക.

മുഖം മാറാൻ റോയൽ എൻഫീൽഡ്; മെറ്റിയർ 350 സെപ്റ്റംബർ അവസാനത്തോടെ വിപണിയിലേക്ക്

ഈ പുതിയ സിസ്റ്റം ബൈക്കിന്റെ മൊത്തത്തിലുള്ള പ്രകടനം വർധിപ്പിക്കുന്നതിനോടൊപ്പം വൈബ്രേഷനുകളും കുറയ്ക്കാനും സഹായിക്കും. മെറ്റിയറിന്റെ എഞ്ചിൻ പവർ, ടോർഖ് കണക്കുകളും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഇത് തണ്ടർബേർഡ് യൂണിറ്റിനേക്കാൾ ഉയർന്നതായിരിക്കാം. അഞ്ച് സ്പീഡായിരിക്കും ഗിയർബോക്സ്.

MOST READ: കാമിക് എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ

മുഖം മാറാൻ റോയൽ എൻഫീൽഡ്; മെറ്റിയർ 350 സെപ്റ്റംബർ അവസാനത്തോടെ വിപണിയിലേക്ക്

കൂടാതെ റോയൽ എൻഫീൽഡിന്റെഏറ്റവും പുതിയ J1C0 പ്ലാറ്റ്ഫോമിൽ രൂപകൽപ്പന ചെയ്ത ആദ്യ മോഡൽ കൂടിയാകും മെറ്റിയർ 350. അടുത്ത വർഷം വരാനിരിക്കുന്ന പുതുതലമുറ ക്ലാസിക്, ബുള്ളറ്റ് എന്നിവയ്ക്കും ഇതേ പ്ലാറ്റ്ഫോം തന്നെയാകും ഒരുങ്ങുക.

മുഖം മാറാൻ റോയൽ എൻഫീൽഡ്; മെറ്റിയർ 350 സെപ്റ്റംബർ അവസാനത്തോടെ വിപണിയിലേക്ക്

ഏകദേശം 1.65 ലക്ഷം രൂപയായിരിക്കും പുത്തൻ മോഡലിന്റെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ഇതുകൂടാതെ ബ്രിട്ടീഷ് വംശജരായ റോയൽ എൻ‌ഫീൽഡ് സമീപഭാവിയിൽ നിരവധി ഉൽപ്പന്നങ്ങൾവിപണിക്കായി ഒരുക്കുന്നുണ്ട്.

Source: Rushlane

Most Read Articles

Malayalam
English summary
New Royal Enfield Meteor 350 Expected Launch Timeline Revealed. Read in Malayalam
Story first published: Tuesday, September 1, 2020, 10:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X