കാമിക് എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ

വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍, സ്കോഡ മോഡലുകൾക്ക് അടിവരയിടുന്ന മോഡുലാർ MQB A0 IN പ്ലാറ്റ്ഫോം പ്രാദേശികവൽക്കരിക്കുന്ന തിരക്കിലാണ് സ്കോഡ ഇന്ത്യ. വളരെയധികം പ്രാദേശികവൽക്കരിച്ച ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡൽ സ്കോഡ മിഡ്-സൈസ് എസ്‌യുവിയാകും.

കാമിക് എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ

സ്കോഡ വിഷൻ ഇൻ കൺസെപ്റ്റിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഇതിന്റെ നിർമ്മാണ പതിപ്പ് പ്രധാനമായും യൂറോപ്പിൽ പ്രചാരത്തിലുള്ള കാമിക്കിന്റെ ഇന്ത്യൻവത്കൃത പതിപ്പാണ്. ഇന്ത്യൻ പതിപ്പ് ക്രോസ്ഓവറിനെ കാമിക്കുമായി താരതമ്യപ്പെടുത്തുമ്പോൾ അല്പം വ്യത്യസ്തമായ മുൻ-പിൻ വശങ്ങളുണ്ടാകും.

കാമിക് എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ

ഇന്ത്യയിലേക്കുള്ള മോഡൽ യൂറോപ്യൻ വിപണിയിലുള്ള കാമിക്കിനേക്കാൾ വലിപ്പം കൂടിയ മോഡലാകും. ഇത് മികച്ച പിൻ സീറ്റ് ഇടത്തിലേക്ക് സ്കോഡയെ നയിക്കും. ഇപ്പോൾ കാമിക്കിന്റെ പുതിയ പരീക്ഷണയോട്ട ചിത്രങ്ങൾ റഷ്‌ലൈൻ പുറത്തുവിട്ടിട്ടുണ്ട്.

MOST READ: ബൊലോറോയുടെ വില വർധിപ്പിച്ച് മഹീന്ദ്ര; ഇനി അധികം മുടക്കേണ്ടത് 35,000 രൂപ

കാമിക് എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ

വിഷൻ ഇൻ പ്രോട്ടോടൈപ്പുകൾ പരീക്ഷണങ്ങൾക്ക് തയാറാകുന്നതിന് മുമ്പ് വാഹനത്തിന്റെ എഞ്ചിനോ മറ്റ് നിർണായക ഉപ ഘടകങ്ങളോ പരീക്ഷിക്കുന്നതായിക്കാം ഇത്. ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം കാമിക്കിൽ നിന്ന് കടമെടുത്ത ധാരാളം ഘടകങ്ങളുണ്ടെങ്കിലും ആധുനികവും ലളിതവുമായ ലേഔട്ടായിരിക്കും കമ്പനി ഉൾപ്പെടുത്തുക.

കാമിക് എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ

അതിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒന്നിലധികം എയർബാഗുകൾ, അത്യാധുനിക കണക്റ്റിവിറ്റി സവിശേഷതകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഒരുപക്ഷേ പിൻ എസി വെന്റുകൾ പവർ ഡ്രൈവർ സീറ്റ് എന്നിവ പ്രധാന സവിശേഷതകളിൽ ഉൾപ്പെടും.

MOST READ: വാണിജ്യ വാഹനങ്ങളുടെ നവീകരിച്ച ശ്രേണി പുറത്തിറക്കി ടാറ്റ

കാമിക് എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ

എഞ്ചിന്റെ കാര്യത്തിൽ സ്കോഡ കാമിക്ക് മൂന്ന് പെട്രോൾ, രണ്ട് ഡീസൽ, ഒരു സിഎൻജി ഓപ്ഷനുകൾ എന്നിവയാണ് അന്താരാഷ്ട്ര വിപണിയിൽ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇന്ത്യക്കായി ഒരുങ്ങുന്ന ഇൻ വിഷൻ കൺസെപ്റ്റിന് പെട്രോൾ യൂണിറ്റ് മാത്രമാകും ലഭിക്കുക.

കാമിക് എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ

1.5 ലിറ്റർ ടി‌എസ്‌ഐ ടർബോചാർജ്ഡ് ഡയറക്ട്-ഇഞ്ചക്ഷൻ പെട്രോൾ എഞ്ചിനാണ് സ്‌കോഡ ഇൻ വിഷൻ കൺസെപ്റ്റിന് കരുത്ത് പകരുന്നത്. ഇത് 150 bhp പവറും 250 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് ഡി‌എസ്‌ജിയുമായാകും എഞ്ചിൻ ജോടിയാക്കുക.

MOST READ: ബ്രിട്ട് ഡൈനാമിക് നിലവാരം, 19 ഇഞ്ച് അലോയ് വീലുകൾ; ഗ്ലോസ്റ്റർ ഒരുങ്ങുന്നത് മികച്ച നിലവാരത്തിൽ

കാമിക് എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ

ഇന്ത്യയ്‌ക്കായുള്ള സ്‌കോഡ മിഡ് പ്രീമിയം എസ്‌യുവി അടുത്ത വർഷത്തോടെ നിരത്തിലെത്തും. വളരെയധികം പ്രാദേശികവൽക്കരിച്ച ഉൽ‌പ്പന്നമായതിനാൽ വരാനിരിക്കുന്ന മോഡലിന് മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാമിക് എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ

സ്കോഡ കാമിക് അധിഷ്ഠിത ക്രോസ്ഓവർ ഇന്ത്യയിൽ സ്ഥാപിതമായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ എസ്‌യുവികളുമായാകും മാറ്റുരയ്ക്കുക. കൂടാതെ ഇതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന ഫോക്‌സ്‌വാഗണ്‍ ടൈഗണും സ്കോഡയ്ക്ക് വെല്ലുവിളിയുയർത്തും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
2021 Skoda Kamiq SUV Spied Again. Read in Malayalam
Story first published: Saturday, August 29, 2020, 15:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X