ബൊലോറോയുടെ വില വർധിപ്പിച്ച് മഹീന്ദ്ര; ഇനി അധികം മുടക്കേണ്ടത് 35,000 രൂപ

മിഡ്-ലൈഫ് പരിഷ്ക്കരണവുമായി 2020 മാർച്ചിൽ വിപണിയിൽ എത്തിയ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ബൊലേറോയുടെ വിലയിൽ വർധനവ്. 35,000 രൂപയുടെ വർധവാണ് കമ്പനി ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. 

ബൊലോറോയുടെ വില വർധിപ്പിച്ച് മഹീന്ദ്ര; ഇനി അധികം മുടക്കേണ്ടത് 35,000 രൂപ

മഹീന്ദ്ര തങ്ങളുടെ മൾട്ടി പർപ്പസ് വെഹിക്കിളായ ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിപണിയിൽ എത്തിച്ചപ്പോൾ തന്നെ വിലയിൽ ഉടൻ പരിഷ്ക്കരണം നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ബൊലോറോയുടെ വില വർധിപ്പിച്ച് മഹീന്ദ്ര; ഇനി അധികം മുടക്കേണ്ടത് 35,000 രൂപ

B4, B6, B6 (O) എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ വിൽപ്പനക്ക് എത്തുന്ന ബൊലേറോയ്ക്ക് യഥാക്രമം 8.00 ലക്ഷം, 8.66 ലക്ഷം, 9.01 ലക്ഷം എന്നിങ്ങനെയാണ് ഇനി മുതൽ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

MOST READ: കാര്‍ മോഡിഫിക്കേഷനുകള്‍ക്കായി കസ്റ്റമൈസേഷന്‍ വെബ്‌സൈറ്റുമായി മഹീന്ദ്ര

ബൊലോറോയുടെ വില വർധിപ്പിച്ച് മഹീന്ദ്ര; ഇനി അധികം മുടക്കേണ്ടത് 35,000 രൂപ

അല്പം മെച്ചപ്പെട്ട സ്റ്റൈലിംഗ്, പുതുക്കിയ ഇന്റീരിയർ, ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ എന്നിവയാണ് മിഡ്-ലൈഫ് പരിഷ്ക്കരണത്തിൽ മോഡലിന് ലഭിച്ചത്. മുൻവശത്തേക്ക് നോക്കിയാൽ പുതിയ ഗ്രിൽ, പുതുക്കിയ ഫ്രണ്ട് ബമ്പർ, ഹെഡ്‌ലാമ്പുകൾ എന്നിവയുൾപ്പെടെ ചെറിയ ഡിസൈൻ മാറ്റങ്ങൾ ലഭിച്ചു.

ബൊലോറോയുടെ വില വർധിപ്പിച്ച് മഹീന്ദ്ര; ഇനി അധികം മുടക്കേണ്ടത് 35,000 രൂപ

കൂടാതെ എസ്‌യുവിയുടെ പുതിയ മോഡൽ 2019 അവസാനത്തിൽ നടപ്പിലാക്കിയ പുതിയ ക്രാഷ്-ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിപണിയിൽ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

MOST READ: ബ്രിട്ട് ഡൈനാമിക് നിലവാരം, 19 ഇഞ്ച് അലോയ് വീലുകൾ; ഗ്ലോസ്റ്റർ ഒരുങ്ങുന്നത് മികച്ച നിലവാരത്തിൽ

ബൊലോറോയുടെ വില വർധിപ്പിച്ച് മഹീന്ദ്ര; ഇനി അധികം മുടക്കേണ്ടത് 35,000 രൂപ

കൂടാതെ 2020 ഒക്ടോബറിൽ നടപ്പിലാക്കാൻ പോകുന്ന കാൽനട സുരക്ഷാ മാനദണ്ഡങ്ങൾക്കും അനുയോജ്യമാക്കിയാണ് ബിഎസ്-VI ബൊലേറോയെ മഹീന്ദ്ര പരിഷ്ക്കരിച്ചത്. വരാനിരിക്കുന്ന കാൽനട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മെറ്റൽ ബമ്പറുകളുമായി വിൽക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനമാണ് പുതിയ ബൊലേറോ.

ബൊലോറോയുടെ വില വർധിപ്പിച്ച് മഹീന്ദ്ര; ഇനി അധികം മുടക്കേണ്ടത് 35,000 രൂപ

ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി നൽകുന്നുണ്ടെങ്കിലും സ്റ്റാറ്റിക് ബെൻഡിംഗ് ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, ഒരു പാസഞ്ചർ സൈഡ് എയർബാഗ് എന്നിവ ഉയർന്ന B6 (O) വേരിയന്റിൽ മാത്രമാകും ലഭ്യമാവുക.

MOST READ: XUV 500 ഡീസൽ ഓട്ടോമാറ്റിക്ക് വേരിയന്റ് പുറത്തിറക്കി മഹീന്ദ്ര

ബൊലോറോയുടെ വില വർധിപ്പിച്ച് മഹീന്ദ്ര; ഇനി അധികം മുടക്കേണ്ടത് 35,000 രൂപ

ബി‌എസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ, ത്രീ സിലിണ്ടർ ഡീസൽ എംഹോക്ക് 75 എഞ്ചിനാണ് ബൊലേറോയിൽ മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. അഞ്ച് സ്പീഡ്-മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ ഓയിൽ ബർണർ 75 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫോർ വീൽ ഡ്രൈവ് മോഡൽ ഓഫറിൽ ഇല്ല.

ബൊലോറോയുടെ വില വർധിപ്പിച്ച് മഹീന്ദ്ര; ഇനി അധികം മുടക്കേണ്ടത് 35,000 രൂപ

മഹീന്ദ്ര ബ്രാൻഡിന് സ്ഥിരമായി മികച്ച വിൽപ്പന നേടിക്കൊടുക്കുന്ന മോഡലാണ് ബൊലേറോ. വിപണിയിൽ നേരിട്ടുള്ള എതിരാളികൾ ഒന്നുമില്ലാത്ത മോഡലാണെങ്കിലും കൂടുതൽ യാത്ര സുഖത്തിനും മൂന്നാം വരിയിലെ കൂടുതൽ ഇടത്തിനുമായി ഉപഭോക്താക്കൾ എംപിവി പതിപ്പുകളെ ആശ്രയിക്കുന്നത് ബൊലേറോയ്ക്ക് തിരിച്ചടിയാണ്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Bolero SUV Received A Price Hike. Read in Malayalam
Story first published: Saturday, August 29, 2020, 13:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X