കാര്‍ മോഡിഫിക്കേഷനുകള്‍ക്കായി കസ്റ്റമൈസേഷന്‍ വെബ്‌സൈറ്റുമായി മഹീന്ദ്ര

പുതിയൊരു ഔദ്യോഗിക വെബ്‌സൈറ്റ് ആരംഭിച്ച് നിര്‍മ്മാതാക്കളായ മഹീന്ദ്ര. എസ്‌യുവികള്‍ക്കായി വിവിധ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.

കാര്‍ മോഡിഫിക്കേഷനുകള്‍ക്കായി കസ്റ്റമൈസേഷന്‍ വെബ്‌സൈറ്റുമായി മഹീന്ദ്ര

വെബ്സൈറ്റില്‍ നിലവില്‍ ഥാര്‍, ബൊലേറോ, സ്‌കോര്‍പിയോ എന്നിവയ്ക്കായുള്ള കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ പ്രദര്‍ശിപ്പിക്കുന്നു. കസ്റ്റമൈസേഷന്‍ കിറ്റുകളും നിര്‍മ്മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്.

കാര്‍ മോഡിഫിക്കേഷനുകള്‍ക്കായി കസ്റ്റമൈസേഷന്‍ വെബ്‌സൈറ്റുമായി മഹീന്ദ്ര

ലിസ്റ്റുചെയ്ത മോഡലുകളില്‍ ഥാര്‍ ഡേബ്രേക്ക്, സ്‌കോര്‍പിയോ എക്സ്ട്രീം, ബൊലേറോ സ്റ്റിംഗര്‍, ബൊലേറോ ആറ്റിറ്റിയൂഡ്, സ്‌കോര്‍പിയോ ഡാര്‍ക്ക് ഹോഴ്സ് എന്നിവയും ഉള്‍പ്പെടുന്നു.

MOST READ: റേസിങ് സിക്‌സ്റ്റീസിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് വെസ്പ

കാര്‍ മോഡിഫിക്കേഷനുകള്‍ക്കായി കസ്റ്റമൈസേഷന്‍ വെബ്‌സൈറ്റുമായി മഹീന്ദ്ര

TUV300, XUV500, KUV100 എന്നിവയ്ക്കായുള്ള കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ പിന്നീട് വെളിപ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും ഈ മോഡലുകളും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാര്‍ മോഡിഫിക്കേഷനുകള്‍ക്കായി കസ്റ്റമൈസേഷന്‍ വെബ്‌സൈറ്റുമായി മഹീന്ദ്ര

ഉപഭോക്താക്കള്‍ക്ക് ഒരു പുതിയ മഹീന്ദ്ര എസ്‌യുവി വാങ്ങാം അല്ലെങ്കില്‍ ഒരു പ്രീ-ഉടമസ്ഥതയിലുള്ള കാര്‍ നല്‍കാനും (ഫിറ്റ്നെസ് മൂല്യനിര്‍ണ്ണയത്തിന് ശേഷം) സാധിക്കും.

MOST READ: ഗൾവിംഗ് ഡോറുകളുമായി പരിഷ്കരിച്ച ടാറ്റ സിയറ

കാര്‍ മോഡിഫിക്കേഷനുകള്‍ക്കായി കസ്റ്റമൈസേഷന്‍ വെബ്‌സൈറ്റുമായി മഹീന്ദ്ര

ക്ലയന്റ് നഗരങ്ങളില്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം വാഹനം മുംബൈയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. തങ്ങളുടെ ലോജിസ്റ്റിക് പങ്കാളികള്‍ വഴി കാറുകളുടെ ഗതാഗതം മഹീന്ദ്ര ഏകോപിപ്പിക്കും.

കാര്‍ മോഡിഫിക്കേഷനുകള്‍ക്കായി കസ്റ്റമൈസേഷന്‍ വെബ്‌സൈറ്റുമായി മഹീന്ദ്ര

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ വാഹനപ്രേമികളെ ആവേശം കൊള്ളിച്ച് അടുത്തിടെയാണ് മഹീന്ദ്ര, തങ്ങളുടെ പുതിയ ഥാര്‍ അവതരിപ്പിച്ചത്.

MOST READ: 52 കോടി രൂപ വിലമതിക്കുന്ന നമ്പർ പ്ലേറ്റുമായി ബുഗാട്ടി ഷിറോൺ

കാര്‍ മോഡിഫിക്കേഷനുകള്‍ക്കായി കസ്റ്റമൈസേഷന്‍ വെബ്‌സൈറ്റുമായി മഹീന്ദ്ര

മുന്‍തലമുറ ഥാറില്‍ നിന്ന് വലിയ മാറ്റങ്ങളുമായെത്തിയ പുതിയ മോഡല്‍ വലിയ ആവേശത്തോടെയാണ് വാഹനലോകം ഏറ്റെടുത്തിരിക്കുന്നത്. ഒക്ടോബറില്‍ വാഹനം വില്‍പ്പനയ്ക്ക് എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വിലയും ആ അവസത്തില്‍ മാത്രമാകും വെളിപ്പെടുത്തുക.

കാര്‍ മോഡിഫിക്കേഷനുകള്‍ക്കായി കസ്റ്റമൈസേഷന്‍ വെബ്‌സൈറ്റുമായി മഹീന്ദ്ര

AX, LX എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് എത്തുന്നത്. AX സീരീസ് കൂടുതല്‍ അഡ്വഞ്ചര്‍-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ് കൂടുതല്‍ ടാര്‍മാക്-ഓറിയന്റഡ് വേരിയന്റാണ്.

MOST READ: സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി വ്യാപിപ്പിച്ച് മാരുതി; ഇനി ഹൈദരാബാദിലും പൂനെയിലും

കാര്‍ മോഡിഫിക്കേഷനുകള്‍ക്കായി കസ്റ്റമൈസേഷന്‍ വെബ്‌സൈറ്റുമായി മഹീന്ദ്ര

വലിപ്പം കുറഞ്ഞ് ആറ് സ്ലാറ്റുകളുള്ള ബ്ലാക്ക് ഗ്രില്ല്, അകത്തേക്ക് വലിഞ്ഞിരിക്കുന്ന ഹെഡ്‌ലാമ്പ്, ഇതിനുചുറ്റിലുമുള്ള ഡിആര്‍എല്‍, ബോണറ്റിന് വശങ്ങളിലായി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള സ്പോര്‍ട്ടി ബമ്പര്‍ എന്നിവ ചേരുന്നതാണ് മുന്‍വശം.

കാര്‍ മോഡിഫിക്കേഷനുകള്‍ക്കായി കസ്റ്റമൈസേഷന്‍ വെബ്‌സൈറ്റുമായി മഹീന്ദ്ര

ബ്ലാക്ക് ഫിനീഷ് വീല്‍ ആര്‍ച്ച്, മികച്ച ഡിസൈനിലുള്ള സൈഡ് മിറര്‍, വലിയ സൈഡ് ഗ്ലാസ്, അലോയി വീല്‍ എന്നിവയാണ് വശങ്ങളെ മനോഹരമാക്കുന്നത്. മുന്നിലേതിന് സമാനമായ ബമ്പര്‍, ഡോറിന്റെ മധ്യഭാഗത്തുള്ള സ്റ്റെപ്പിനി ടയര്‍, പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ടെയില്‍ ലാമ്പ് എന്നിവയാണ് പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നത്.

കാര്‍ മോഡിഫിക്കേഷനുകള്‍ക്കായി കസ്റ്റമൈസേഷന്‍ വെബ്‌സൈറ്റുമായി മഹീന്ദ്ര

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ നിര്‍മ്മാതാക്കള്‍ വരുത്തിയിട്ടുണ്ട്. അതോടൊപ്പം രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും വാഹനത്തിന്റെ സവിശേഷതയാണ്. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 2.2 എംഹോക്ക് ഡീസല്‍ എഞ്ചിനുമാണ് ഥാറിന് കരുത്തേകുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Started New Customisation Webpage For Car Modifications. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X