പ്രതീക്ഷകൾ ഏറെ; ക്രൂയിസർ ശ്രേണിയിലെ അങ്കം മുറുക്കാൻ മെറ്റിയർ 350 നാളെയെത്തും

ഒരു പുതുയുഗത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ്. അതിനായി തണ്ടർബേർഡിന്റെ പകരക്കാരനായി നാളെ പുതിയ മെറ്റിയർ 350 ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും.

പ്രതീക്ഷകൾ ഏറെ; ക്രൂയിസർ ശ്രേണിയിലെ അങ്കം മുറുക്കാൻ മെറ്റിയർ 350 നാളെയെത്തും

റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ ജെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാകും പുതിയ ക്രൂയിസർ ബൈക്ക് നിരത്തിലെത്തുക. ക്ലാസിക് 350 യെ വെല്ലുവിളിക്കാനായി ഹോണ്ട ഹൈനസ് CB350, ജാവ സ്റ്റാൻഡേർഡ്, ബെനലി ഇംപെരിയാലെ 400 എന്നിവർ രംഗത്തെത്തിയപ്പോൾ അവയെ പ്രതിരോധിക്കുക എന്ന ലക്ഷ്യവും മെറ്റിയറിനുണ്ട്.

തണ്ടർബേർഡിന് സമാനമായ രൂപകൽപ്പനയാണ് മെറ്റിയർ 350-യിൽ ഒരുക്കിയിരിക്കുന്നതെങ്കിലും ഒരു ആധുനിക നിലാവാരം കാത്തുസൂക്ഷിക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. ഒരു വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, പീനട്ട് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, പുള്ളഡ്-ബാക്ക് ഹാൻഡിൽബാർ, സ്വൂപ്പിംഗ് റിയർ ഫെൻഡർ എന്നിവ മോട്ടോർസൈക്കിളിന്റെ ഘടകങ്ങളാണ്.

MOST READ: ക്രൂയിസര്‍ ശ്രേണിയിലേക്ക് സെപ്‌ലിന്‍ R-മായി ടിവിഎസ്; ഹോണ്ട CB350, മെറ്റിയര്‍ 350 എതിരാളികള്‍

പ്രതീക്ഷകൾ ഏറെ; ക്രൂയിസർ ശ്രേണിയിലെ അങ്കം മുറുക്കാൻ മെറ്റിയർ 350 നാളെയെത്തും

നിലവിലുള്ള റോയൽ എൻഫീൽഡ് ഓഫറുകളിൽ നിന്ന് വ്യത്യസ്തമായി എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പ്, യുഎസ്ബി ചാർജർ പോലുള്ള ആധുനിക സവിശേഷതകൾ ഇതിന് ലഭിക്കുന്നുണ്ട്.

പ്രതീക്ഷകൾ ഏറെ; ക്രൂയിസർ ശ്രേണിയിലെ അങ്കം മുറുക്കാൻ മെറ്റിയർ 350 നാളെയെത്തും

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും ഉള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഏറ്റവും ആകർഷകമാകുന്ന പ്രധാന ഘടകം. 350 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ കൈവശമുള്ള പുതിയ ഡബിൾ ക്രാഡിൾ ഫ്രെയിമാണ് മെറ്റിയർ 350 ന് അടിവരയിടുന്നത്.

MOST READ: 2021 മൾട്ടിസ്ട്രാഡ V4 എത്തി; മാറ്റുകൂട്ടാൻ പുത്തൻ എഞ്ചിനും റഡാർ സാങ്കേതികവിദ്യയും

പ്രതീക്ഷകൾ ഏറെ; ക്രൂയിസർ ശ്രേണിയിലെ അങ്കം മുറുക്കാൻ മെറ്റിയർ 350 നാളെയെത്തും

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ യൂണിറ്റ് 20.2 bhp കരുത്തിൽ 27 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതുപോലെ തന്നെ ട്യൂബ്-ലൈസ് ടയറുകളാണ് ക്രൂയിസർ മോട്ടോർസൈക്കിളിൽ എൻഫീൽഡ് വാഗ്‌ദാനം ചെയ്യുക.

പ്രതീക്ഷകൾ ഏറെ; ക്രൂയിസർ ശ്രേണിയിലെ അങ്കം മുറുക്കാൻ മെറ്റിയർ 350 നാളെയെത്തും

ടെലിസ്കോപ്പിക് ഫോർക്കുകളും ഡ്യുവൽ ഷോക്ക് അബ്സോർബറുകളും സസ്പെൻഷൻ ഡ്യൂട്ടികൾ കൈരാക്യം ചെയ്യുമ്പോൾ ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഒരു ഡിസ്ക് ബ്രേക്കാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.

MOST READ: അയല്‍ രാജ്യങ്ങളിലേക്കും മോഡലുകളുടെ വില്‍പ്പന വ്യാപിപ്പിക്കാനൊരുങ്ങി ജാവ

പ്രതീക്ഷകൾ ഏറെ; ക്രൂയിസർ ശ്രേണിയിലെ അങ്കം മുറുക്കാൻ മെറ്റിയർ 350 നാളെയെത്തും

റോയൽ എൻഫീൽഡ് മെറ്റിയർ 350 ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നീ മൂന്ന് വേരിയന്റുകളിലാണ് എത്തുന്നത്. ഇത് പെയിന്റ് സ്കീമും മറ്റ് ചില ഘടകങ്ങളും അനുസരിച്ച് വ്യത്യാസപ്പെടും. മിഡ്-സ്പെക്ക് സ്റ്റെല്ലാർ വേരിയന്റിന് അധിക ബാക്ക് റെസ്റ്റുമുണ്ടാകും.

പ്രതീക്ഷകൾ ഏറെ; ക്രൂയിസർ ശ്രേണിയിലെ അങ്കം മുറുക്കാൻ മെറ്റിയർ 350 നാളെയെത്തും

അതേസമയം ടോപ്പ് മോഡൽ സൂപ്പർനോവ പ്രീമിയം ലെതർ സീറ്റുകളും വിൻഡ്‌സ്ക്രീനും നൽകും. അതോടൊപ്പം മെഷീൻ ഫിനിഷ്ഡ് അലോയ് വീലുകളും ഇത് വാഗ്ദാനം ചെയ്യും. മോട്ടോർസൈക്കിളിന്റെ വിലകൾ ഏകദേശം 1.65 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കാനാണ് സാധ്യത.

Most Read Articles

Malayalam
English summary
New Royal Enfield Meteor 350 Launching On Tomorrow New Teaser Out. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X