മെറ്റിയർ 350 വിപണിയിലേക്ക്, മാറ്റുകൂട്ടാൻ ഡിജിറ്റൽ ക്ലസ്റ്ററും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും

റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ നിരയിലേക്ക് പുതിയ മെറ്റിയർ 350 മോഡലിനെ പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ്.

മെറ്റിയർ 350 വിപണിയിലേക്ക്, മാറ്റുകൂട്ടാൻ ഡിജിറ്റൽ ക്ലസ്റ്ററും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും

തണ്ടർബേഡ് 350, തണ്ടർബേർഡ് X 350 എന്നിവയ്ക്ക് പകരമായി പുതുമോഡൽ 2020 സെപ്റ്റംബറിൽ വിപണിയിൽ എത്തും. സമീപഭാവിയിൽ റോയൽ എൻഫീൽഡ് സമാരംഭിക്കാൻ ഉദ്ദേശിക്കുന്ന അടുത്ത തലമുറ ഉൽപ്പന്നങ്ങളിൽ ആദ്യത്തേതായിരിക്കും മെറ്റിയർ 350 എന്നതാണ് ശ്രദ്ധേയം.

മെറ്റിയർ 350 വിപണിയിലേക്ക്, മാറ്റുകൂട്ടാൻ ഡിജിറ്റൽ ക്ലസ്റ്ററും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും

റൗണ്ട് ഹെഡ്‌ലാമ്പുകൾ, ടിയർഡ്രോപ്പ് ഇൻഡിക്കേറ്റേഴ്സ്, വൈഡ് ഫെൻഡറുകൾ എന്നിവ മികച്ച രൂപഭംഗിയാണ് മെറ്റിയറിന് സമ്മാനിക്കുന്നത്. എഞ്ചിൻ, വീലുകൾ, എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവപോലുള്ള ബ്ലാക്ക് ഔട്ട് ഘടകങ്ങളുമായി ഒരു എൻഫീൽഡ് പ്രതീകം തന്നെയാണ് പുതിയ മോഡൽ എന്നത് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാൻ സാധിക്കും.

MOST READ: ജുപ്പിറ്ററിന്റെ പുതിയ ZX ഡിസ്ക് വേരിയൻറ് പുറത്തിറക്കി ടിവിഎസ്

മെറ്റിയർ 350 വിപണിയിലേക്ക്, മാറ്റുകൂട്ടാൻ ഡിജിറ്റൽ ക്ലസ്റ്ററും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും

മോട്ടോർസൈക്കിളിന് ബീഫി പ്രൊഫൈലാണുള്ളത്. ഒപ്പം ശാന്തവും നേരുള്ളതുമായ സവാരി നിലപാടും മെറ്റിയറിൽ ഒരുക്കിയിരിക്കുന്നു. ഒരു ക്രൂയിസർ ശൈലി എന്ന് ചുരുക്കി പറയാം. അതിനാൽ മോട്ടോർസൈക്കിൾ ദീർഘദൂര യാത്രകൾക്കും റോഡുകളിൽ ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്നതിനും അനുയോജ്യമാണെന്ന് തോന്നുന്നു.

മെറ്റിയർ 350 വിപണിയിലേക്ക്, മാറ്റുകൂട്ടാൻ ഡിജിറ്റൽ ക്ലസ്റ്ററും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും

ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള ഹാലോജൻ ഹെഡ്‌ലാമ്പുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലോംഗ് സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ എന്നിവ മെറ്റിയർ 350-യുടെ പ്രധാന സവിശേഷതകളാണ്. എന്നാൽ ഇത്തവണ ആകർഷകമാകുന്ന ഘടകം മറ്റൊന്നാണ്. അത് ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസറ്ററിന്റെ സാന്നിധ്യമാണ്. അത് ബ്ലൂടൂത്ത് വഴി സ്മാർട്ട്‌ഫോണിലേക്ക് കണക്റ്റ് ചെയ്യാനും നിങ്ങളെ സഹായിക്കും

MOST READ: നെക്‌സോണ്‍ ഇലക്ട്രിക് സ്വന്തമാക്കി ടാറ്റ ചെയര്‍മാന്‍

മെറ്റിയർ 350 വിപണിയിലേക്ക്, മാറ്റുകൂട്ടാൻ ഡിജിറ്റൽ ക്ലസ്റ്ററും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും

കൂടാതെ ക്ലസ്റ്ററിൽ ടേൺ ബൈ ടേൺ നാവിഗേഷനും റോയൽ എൻഫീൽഡ് വാഗ്‌ദാനം ചെയ്യും. അതോടൊപ്പം പരിഷഅക്കരിച്ച ഘടകങ്ങളിൽ പുതിയ അലോയ് വീലുകളും ബ്രേക്ക്, ക്ലച്ച് ലിവറുകളും ഉൾപ്പെടുന്നു. ഫ്യുവൽ ടാങ്ക് രൂപകൽപ്പന പുതുക്കിയതും സ്വാഗതാർഹമാണ്.

മെറ്റിയർ 350 വിപണിയിലേക്ക്, മാറ്റുകൂട്ടാൻ ഡിജിറ്റൽ ക്ലസ്റ്ററും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും

നിലവിലുള്ള മറ്റ് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മെറ്റിയറിന്റെ സൈഡ് പ്രൊഫൈലും വ്യത്യസ്തമാണ്. പുതുതലമുറ UCE 350 എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ മറ്റൊരു പ്രത്യേകത. അതിന് ഓവർ ഹെഡ് ക്യാം (OHC) ലഭിക്കും.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി പുതുതലമുറ സെലേറിയോ; തീയതി പുറത്ത്

മെറ്റിയർ 350 വിപണിയിലേക്ക്, മാറ്റുകൂട്ടാൻ ഡിജിറ്റൽ ക്ലസ്റ്ററും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും

അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കുക. ഈ പുതിയ എഞ്ചിൻ ലഭിക്കുന്ന ആദ്യത്തെ എൻഫീൽഡ് ഉൽപ്പന്നമായിരിക്കും മെറ്റിയർ 350. ഉയർന്ന പവർ ഉത്പാദനവും വേഗതയേറിയ ആക്സിലറേഷനും ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ പുതിയ യൂണിറ്റ് വാഗ്ദാനം ചെയ്യുന്നു.

മെറ്റിയർ 350 വിപണിയിലേക്ക്, മാറ്റുകൂട്ടാൻ ഡിജിറ്റൽ ക്ലസ്റ്ററും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും

മെറ്റിയർ 350-യിലെ മറ്റൊരു പ്രധാന മാറ്റം പുതിയ മോഡുലാർ ജെ പ്ലാറ്റ്ഫോമാണ്. മറ്റ് 350 സിസി റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾക്ക് ഇത് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ചാസിയും എഞ്ചിനും മെറ്റിയർ 350 കൂടുതൽ മികച്ചതും വൈബ്രേഷനുകൾ കുറവായിരിക്കുമെന്നും ബ്രാൻഡ് അവകാശപ്പെടുന്നു.

MOST READ: ബിഎസ് VI സ്‌പ്ലെന്‍ഡര്‍ പ്ലസിന് വില വര്‍ധനവുമായി ഹീറോ

മെറ്റിയർ 350 വിപണിയിലേക്ക്, മാറ്റുകൂട്ടാൻ ഡിജിറ്റൽ ക്ലസ്റ്ററും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും

മോട്ടോർസൈക്കിളിന് ഇരുവശത്തും ഡിസ്ക് ബ്രേക്കുകളും സ്റ്റാൻഡേർഡായി ഡ്യുവൽ ചാനൽ എബിഎസും എൻഫീൽഡ് നൽകും. സവാരി കൂടുതൽ സുഖകരവും സുരക്ഷിതവുമാക്കുന്നതിന് മെറ്റിയറിൽ എൻഫീൽഡ് നിരവധി ആക്‌സസറികൾ വാഗ്ദാനം ചെയ്യും. ഇവയിൽ ഉയരമുള്ള ഫ്ലൈസ്‌ക്രീൻ അല്ലെങ്കിൽ വിൻഡ്‌സ്ക്രീൻ, വിശാലമായ ഫുട്പെഗുകൾ, പന്നിയർ മൗണ്ടുകൾ, ക്രാഷ് ഗാർഡുകൾഎന്നിവ ഉൾപ്പെടുന്നു.

മെറ്റിയർ 350 വിപണിയിലേക്ക്, മാറ്റുകൂട്ടാൻ ഡിജിറ്റൽ ക്ലസ്റ്ററും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും

മെറ്റിയർ 350 പ്രധാനമായും ബജാജ് ഡൊമിനാർ 400, ജാവ തുടങ്ങിയ മോഡലുകളുമായാകും മത്സരിക്കുക. 1.65 ലക്ഷം രൂപയായിരിക്കും പുത്തൻ മോഡലിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Image Courtesy: MotorBeam

Most Read Articles

Malayalam
English summary
Royal Enfield Meteor 350 Digital Display Offers Digital Cluster And Navigation. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X