2021 മോഡൽ GSX250R അവതരിപ്പിച്ച് സുസുക്കി

ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളായ GSX250R-ന്റെ 2021 ആവർത്തനം വിപണിയിൽ എത്തിച്ച് സുസുക്കി. 2021 മോഡലിലേക്കുള്ള ഏറ്റവും വലിയ നവീകരണം പുതിയ കളർ ഓപ്ഷന്റെ രൂപത്തിലാണ് എന്നതാണ് ശ്രദ്ധേയം.

2021 മോഡൽ GSX250R അവതരിപ്പിച്ച് സുസുക്കി

2021 മോഡൽ വർഷത്തിൽ ജാപ്പനീസ് മോട്ടോർസൈക്കിൾ ബ്രാൻഡ് ക്വാർട്ടർ ലിറ്റർ ബൈക്കിന് പുതിയ ഡ്യുവൽ ടോൺ പേൾ ഗ്ലേസിയർ വൈറ്റ്, പേൾ നെബുലാർ ബ്ലാക്ക് കളർ ഓപ്ഷനുകളും നൽകി.

2021 മോഡൽ GSX250R അവതരിപ്പിച്ച് സുസുക്കി

അതോടൊപ്പം GSX250R വൈറ്റ് ആൻഡ് ബ്ലാക്ക് പെയിന്റ് സ്കീമിലും കമ്പനി വാഗ്ദാനം ചെയ്യും. മോട്ടോർസൈക്കിൾ ഒരു സിംഗിൾ ടോൺ ബ്ലാക്ക് കളർ ഓപ്ഷനിലും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

MOST READ: കാലത്തിനു മുന്നിൽ കുലുങ്ങാതെ ഇന്നും തലയുയർത്തി നിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന കാർ ബ്രാൻഡുകൾ

2021 മോഡൽ GSX250R അവതരിപ്പിച്ച് സുസുക്കി

2021 മോഡലിന് യുഎസ് വിപണിയിൽ 5,499 യുഎസ് ഡോളറാണ് വില. അതായത് ഏകദേശം 4.06 ലക്ഷം രൂപ വില. ബൈക്കിന്റെ ബാക്കിയുള്ള ഘടകങ്ങളെല്ലാം മുമ്പത്തെ മോഡലിന് സമാനമായി തുടരുന്നു.

2021 മോഡൽ GSX250R അവതരിപ്പിച്ച് സുസുക്കി

കൂടാതെ ഫുൾ ഫെയറിംഗ് ഡിസൈൻ, മസ്‌ക്കുലർ സ്റ്റൈലിംഗ്, എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ‌ലൈറ്റ്, 15 ലിറ്റർ ഫ്യുവൽ ടാങ്ക്, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, ഒപ്പം സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകളും 2021 സുസുക്കി GSX250R-ൽ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: 2021 ഹിമാലയനില്‍ ട്രിപ്പര്‍ നാവിഗേഷന്‍ സമ്മാനിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

2021 മോഡൽ GSX250R അവതരിപ്പിച്ച് സുസുക്കി

മെക്കാനിക്കൽ സവിശേഷതകളിലേക്ക് നോക്കിയാൽ ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ 248 സിസി, പാരലൽ-ട്വിൻ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിന്റെ ഹൃദയം.

2021 മോഡൽ GSX250R അവതരിപ്പിച്ച് സുസുക്കി

ഇത് പരമാവധി 24 bhp കരുത്തിൽ 22 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോ ഷോക്കും ഉൾപ്പെടുന്നു.

MOST READ: ഹ്യുണ്ടായിയുടെ ഏറ്റവും താങ്ങാനാവുന്ന AX1 മൈക്രോ എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2021 മോഡൽ GSX250R അവതരിപ്പിച്ച് സുസുക്കി

രണ്ട് വീലുകളിലും ഡിസ്‌ക് ബ്രേക്കുകളാണ് സുരക്ഷയൊരുക്കുന്നത്. അതോടൊപ്പം അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും സുസുക്കി മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുണ്ട്. 181 കിലോഗ്രാം ഭാരത്തിലാണ് ബൈക്കിനെ നിർമിച്ചിരിക്കുന്നത്.

2021 മോഡൽ GSX250R അവതരിപ്പിച്ച് സുസുക്കി

GSX250R-ൽ ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യതയില്ല. എന്നിരുന്നാലും ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ജാപ്പനീസ് ബ്രാൻഡ് ഇതിനകം നിലവിലുള്ള ക്വാർട്ടർ ലിറ്റർ ഉൽപ്പന്നങ്ങളായ ജിക്സെർ 250, ജിക്സെർ SF250 എന്നിവ പുതുക്കി വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു.

Most Read Articles

Malayalam
English summary
Suzuki Revealed The 2021 GSX250R Quarter-Litre Motorcycle. Read in Malayalam
Story first published: Wednesday, December 23, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X