Just In
- 9 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 10 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 10 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 11 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹ്യുണ്ടായിയുടെ ഏറ്റവും താങ്ങാനാവുന്ന AX1 മൈക്രോ എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കൂടുതൽ താങ്ങാനാവുന്ന ഉയർന്ന റൈഡിംഗ് വാഗ്ദാനം ചെയ്യുന്ന വാഹനങ്ങളുടെ വർധിച്ചുവരുന്ന പ്രവണതയ്‌ക്കൊപ്പം ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവി പുറത്തിറക്കാൻ ശ്രമിക്കുന്നു.

ആന്തരികമായി ‘AX1' എന്ന് രഹസ്യനാമം നൽകിയിട്ടുള്ള മൈക്രോ എസ്‌യുവി ഇന്ത്യയിലും പുറത്തും നിരവധി തവണ പരീക്ഷണം നടത്തിയിട്ടുണ്ട്.

വരാനിരിക്കുന്ന ഹ്യുണ്ടായി AX1 -നെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില ശ്രദ്ധേയമായ കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഞങ്ങൾ സമാഹരിച്ചിട്ടുണ്ട്. ഹ്യുണ്ടായി മൈക്രോ എസ്‌യുവിയുടെ ലോഞ്ചിന് മുമ്പായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ ചുവടെ:
MOST READ: ടാറ്റ ആള്‍ട്രോസ് ടര്‍ബോയുടെ അവതരണം ജനുവരിയോടെ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

1. ഡിസൈൻ
സ്‌പൈ ഷോട്ടുകളും മറ്റും സൂചിപ്പിക്കുന്നത് ഹ്യുണ്ടായി AX1 ഉയർന്ന സീറ്റിംഗിനും ബോക്‌സി രൂപഘടനയ്ക്കുമൊപ്പം വളരെ ബോൾഡായി കാണപ്പെടുമെന്നാണ്. എന്നിരുന്നാലും, പെർഫോമെൻസിലും ലുക്ക്സിലും ഒരു സന്തുലനാവസ്ഥ നിലനിർത്തുന്നതിന് സ്റ്റൈലിംഗ് ഘടകങ്ങളിൽ ഹ്യുണ്ടായി അല്പ്പം മൃദുവായി പോകാൻ സാധ്യതയുണ്ട്.

ഫംഗ്ഷണൽ റൂഫ് റെയിലുകൾ, ഡയമണ്ട് കട്ട് അലോയി വീലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഉപയോഗിച്ച് ടെസ്റ്റ് മോഡലുകൾ കണ്ടെത്തിയിട്ടുണ്ട്, ഈ സവിശേഷതകളെല്ലാം പ്രൊഡക്ഷൻ കാറിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ടൈഗൺ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; പ്രൊമോ വീഡിയോയുമായി ഫോക്‌സ്‌വാഗൺ

2. പവർട്രെയിൻ
സാൻട്രോയുടെ അതേ K1 പ്ലാറ്റ്‌ഫോമിലാവും മൈക്രോ എസ്‌യുവിയുടെ നിർമ്മാണം എന്ന് പ്രതീക്ഷിക്കുന്നു, ഗ്രാൻഡ് i10 നിയോസ്, പുതുതലമുറ i20 എന്നിവയിലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോട്ടോറാവും ഇതിന് പവർ നൽകുന്നത്.

ai20 -ൽ, ഈ പവർട്രെയിൻ 83 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഓപ്ഷണൽ ഓട്ടോമാറ്റിക് ഗിയർബോക്സും ഉപയോഗിച്ച് AX1 വാഗ്ദാനം ചെയ്യാം.
MOST READ: കരുത്തുറ്റ ഡീസല്‍ എഞ്ചിനുമായി ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; എതിരാളി ഗ്ലോസ്റ്റര്‍

3. സവിശേഷതകൾ
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവ AX1 -ന് ലഭിക്കും.

4. പ്രതീക്ഷിക്കുന്ന വില
5.5 മുതൽ 8.5 ലക്ഷം രൂപ വരെ ഹ്യുണ്ടായി AX1 -ന് വില നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് ഇന്ത്യൻ വിപണിയിൽ നിർമ്മാതാക്കളുടെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവി ഓഫറായി മാറും. ഇത് ഹ്യുണ്ടായിയുടെ ലൈനപ്പിലെ വെന്യുവിന്ന് താഴെയായി സ്ഥാപിക്കും.

5. എതിരാളികൾ
ഹ്യുണ്ടായി AX1 മൈക്രോ എസ്‌യുവിയുടെ പ്രൊഡക്ഷൻ-റെഡി പതിപ്പ് മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV 100 NXT എന്നിവയോട് മത്സരിക്കും. ഈ പ്രത്യേക സെഗ്‌മെന്റിൽ ഉടൻ തന്നെ ടാറ്റ HBX Gx അരങ്ങേറും.