GSX-R1000R സൂപ്പർ ബൈക്കിന്റെ ലെജന്റ് എഡിഷനുമായി സുസുക്കി

GSX-R1000R സൂപ്പർ മോട്ടോർസൈക്കിളിന്റെ ലെജൻഡ് എഡിഷൻ അവതരിപ്പിച്ചുകൊണ്ട് സുസുക്കി. 2021 മോട്ടോജിപി ചാമ്പ്യൻ‌ഷിപ്പ് വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പുതിയ വേരിയന്റിനെ പുറത്തിറക്കിയിരിക്കുന്നത്.

GSX-R1000R സൂപ്പർ ബൈക്കിന്റെ ലെജന്റ് എഡിഷനുമായി സുസുക്കി

ജാപ്പനീസ് ബ്രാൻഡ് തങ്ങളുടെ മോട്ടോജിപി ചാമ്പ്യൻഷിപ്പ് നേടിയ മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഏഴ് കളർ ഓപ്ഷനിലാണ് സൂപ്പർ ബൈക്ക് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.

GSX-R1000R സൂപ്പർ ബൈക്കിന്റെ ലെജന്റ് എഡിഷനുമായി സുസുക്കി

ഓരോ മോട്ടോർസൈക്കിളിനെയും വ്യത്യസ്ത നിറങ്ങളും ഡെക്കലുകളും കൊണ്ടാണ് സുസുക്കി വേർതിരിച്ചെടുത്തിരിക്കുന്നത്. GSX-R1000R ലെജൻഡ് എഡിഷൻ മോഡലുകളിൽ ഉടനീളം അക്രപോവിക് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം സ്റ്റാൻഡേർഡായാണ് വാഗ്ദാനം ചെയ്യുന്നത്.

MOST READ: ഇംപെരിയാലെ 400 ഇപ്പോള്‍ സ്വന്തമാക്കാം; വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിച്ച് ബെനലി

GSX-R1000R സൂപ്പർ ബൈക്കിന്റെ ലെജന്റ് എഡിഷനുമായി സുസുക്കി

ലെജന്റ് എഡിഷന് കൂടുതൽ സ്‌പോർട്ടിയർ ലുക്ക് സമ്മാനിക്കാനായി ഒരു പില്യൻ സീറ്റ് കൗളും ലഭിക്കും. മോട്ടോർ ജിപി ചാമ്പ്യൻഷിപ്പ് നേടിയ ബഹുമതി റൈഡറുകളുടെ പട്ടികയിൽ ബാരി ഷീൻ (1976, 1977), മാർക്കോ ലുച്ചിനെല്ലി (1981), ഫ്രാങ്കോ അൻസിനി (1982), കെവിൻ ഷ്വാന്റ്സ് (1993), കെന്നി റോബർട്ട്സ് ജൂനിയർ (2000), ജോവാൻ മിർ (2020) എന്നിവരാണ് ഉൾപ്പെടുന്നത്.

GSX-R1000R സൂപ്പർ ബൈക്കിന്റെ ലെജന്റ് എഡിഷനുമായി സുസുക്കി

999 സിസി ഇൻലൈൻ-നാല് ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഇത് 13,200 rpm-ൽ പരമാവധി 197 bhp കരുത്തും 10,800 rpm-ൽ 117 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: കവസാക്കി ബൈക്കുകൾക്കും വില കൂടും; വർധനവ് 10,000 രൂപ മുതൽ

GSX-R1000R സൂപ്പർ ബൈക്കിന്റെ ലെജന്റ് എഡിഷനുമായി സുസുക്കി

യമഹ R15 V3 ലെ VVA സിസ്റ്റത്തിന് സമാനമായ സുസുക്കി റേസിംഗ് വേരിയബിൾ വാൽവ് ടൈമിംഗ് (SR-VVT) ആണ് എഞ്ചിൻ മെച്ചപ്പെടുത്തിയിരിക്കുന്നത്. ലോ-എൻഡ് ഗ്രന്റ്, ടോപ്പ് എൻഡ് ഡ്രൈവ് എന്നിവയുടെ നല്ല ബാലൻസ് നിലനിർത്താൻ ഇത് GSX-R1000R മോഡലിനെ സഹായിക്കുന്നു.

GSX-R1000R സൂപ്പർ ബൈക്കിന്റെ ലെജന്റ് എഡിഷനുമായി സുസുക്കി

സ്റ്റാൻഡേർഡ് GSX-R1000R മോഡലിൽ നിന്നുള്ള വ്യത്യാസങ്ങൾ കളർ ഓപ്ഷനുകളിലും ഡെക്കലുകളിലും സിസുക്കി പരിമിതപ്പെടുത്തിയിരിക്കുന്നു. ബാക്കി എല്ലാം സ്റ്റാൻഡേർഡ് GSX-R1000R ന് സമാനമാണ് എന്നത് ശ്രദ്ധേയമാണ്.

MOST READ: ഹീറോയുമായുള്ള പങ്കാളിത്തം; പുതിയ പരസ്യ ക്യാമ്പയിനുമായി ഹാർലി ഡേവിഡ്‌സൺ

GSX-R1000R സൂപ്പർ ബൈക്കിന്റെ ലെജന്റ് എഡിഷനുമായി സുസുക്കി

അങ്ങനെ ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിൾ ഒരു മസ്കുലർ ഡിസൈനിനൊപ്പം പൂർണ എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രമീകരിക്കാവുന്ന സസ്പെൻഷൻ സജ്ജീകരണം, സമഗ്രമായ റൈഡർ-എയ്ഡ് പാക്കേജ് എന്നിവയെല്ലാം പായ്ക്ക് ചെയ്യും.

GSX-R1000R സൂപ്പർ ബൈക്കിന്റെ ലെജന്റ് എഡിഷനുമായി സുസുക്കി

മൂന്ന് റൈഡിംഗ് മോഡുകൾ, 10-ലെവൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ബൈ ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, ലോഞ്ച് കൺട്രോൾ, കുറഞ്ഞ ആർ‌പി‌എം അസിസ്റ്റ് എന്നിവയുള്ള 6-ആക്സിസ് ഐ‌എം‌യു എന്നിവയും ഈ സൂപ്പർ ബൈക്കിന്റെ ഇലക്ട്രോണിക് എയ്ഡുകളിൽ ഉൾപ്പെടുന്നു സുസുക്കി GSX-R1000R ലെജന്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ ലഭ്യമാകില്ല.

Most Read Articles

Malayalam
English summary
Suzuki Unveiled The New GSX-R1000R Legend Edition. Read in Malayalam
Story first published: Friday, December 25, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X