Just In
- 4 min ago
ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ
- 11 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 12 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 12 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
Don't Miss
- News
രാജ്യസഭ തിരഞ്ഞെടുപ്പ്; യുഡിഎഫിന് 2 വോട്ട് കുറയും, ജോണ്‍ ബ്രിട്ടാസും സിപിഎം പരിഗണയില്‍
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കിടിലൻ മാറ്റവുമായി 2021 ഡ്യൂക്ക് 125 ഡീലർഷിപ്പിലെത്തി; വില 6,000 രൂപയോളം കൂടിയേക്കാം
ഡ്യൂക്ക് ശ്രേണിയിലെ കുഞ്ഞൻ മോഡൽ അടിമുടി മാറ്റങ്ങളുമായി വിപണിയിൽ എത്തുകയാണ്. 2018-ൽ ആദ്യമായി സമാരംഭിച്ച ഡ്യൂക്ക് 125 കെടിഎം നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഉൽപ്പന്നങ്ങളിലൊന്നാണ്. അതിനാൽ തന്നെ ബൈക്കിന്റെ പുതുമ നിലനിർത്താനുള്ള ശ്രമത്തിലാണ് കമ്പനി.

2021 മോഡലിലേക്ക് ചേക്കേറുമ്പോൾ ഡ്യൂക്ക് 200 പതിപ്പിന് സമാനമായ രൂപവുമായാണ് 125 വേരിയന്റ് എത്തുന്നത്. അതോടൊപ്പം ചില പുതിയ സവിശേഷതകളും കളർ ഓപ്ഷനും ഓസ്ട്രിയൻ ബ്രാൻഡ് നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലിൽ പരിചയപ്പെടുത്തും.

അപ്‌ഡേറ്റുചെയ്‌ത 2021 കെടിഎം ഡ്യൂക്ക് 125 മോഡലിനായുള്ള ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇത് ഡിസംബർ അവസാനത്തോടെ വിൽപ്പനയ്ക്ക് ലഭ്യമാകുമെന്നാണ് ലഭിക്കുന്ന സൂചന. അതിന്റെ ഭാഗമായി പുതിയ മോട്ടോർസൈക്കിൾ ഡീലർഷിപ്പികളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
MOST READ: മോഡലുകൾക്ക് 50,000 രൂപ വരെയുള്ള ഓഫറുകളുമായി കവസാക്കി

2021 കെടിഎം 125 ഡ്യൂക്ക് കമ്പനിയുടെ പുതിയ ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അതായത് കാഴ്ച്ചയിൽ പുതിയ 200 ഡ്യൂക്കിന് സമാനമായിരിക്കും കുഞ്ഞൻ പതിപ്പെന്ന് ചുരുക്കം.

നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഹെഡ്‌ലൈറ്റിന്റെ രൂപകൽപ്പനയിൽ മാറ്റങ്ങൾ പ്രകടമാണ്. ഫ്യുവൽ ടാങ്ക്, ടാങ്ക് എക്സ്റ്റൻഷനുകൾ, ടെയിൽ സെക്ഷൻ എന്നിവ പോലുള്ള മറ്റ് ഘടകങ്ങളിലും ഡിസൈൻ അപ്‌ഡേറ്റുകൾ നടപ്പിലാക്കാൻ കമ്പനി തയാറായി.
MOST READ: ബിഎസ്-VI നിഞ്ച 300 ഉടൻ വിപണിയിലേക്ക്, വില മുൻഗാമിയേക്കാൾ കുറവ്

2021 ഡ്യൂക്ക് 125-ന് 200 ഡ്യൂക്കിന്റെ അതേ എൽസിഡി സ്ക്രീനും ലഭിക്കും എന്നത് ശ്രദ്ധേയമാണ്. പുതിയ കളർ ഓപ്ഷനുകളുടെ കൂട്ടിച്ചേർക്കലായിരിക്കും മറ്റൊരു പ്രധാന ആകർഷണം. മൊത്തത്തിൽ, നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് 2021 മോഡൽ വളരെ ഷാർപ്പ് ലുക്കിംഗാണ്.
നവീകരിച്ച സ്റ്റൈലിംഗ് ഉപയോഗിച്ച് ബൈക്ക് കൂടുതൽ യുവ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകഡഷിക്കുമെന്ന് ഉറപ്പാണ്. പുതുക്കിയ രൂപകൽപ്പനയ്‌ക്കൊപ്പം 125 ഡ്യൂക്ക് അതിന്റെ ചാസിയും മാറ്റിയേക്കും. 200 ഡ്യൂക്കിൽ ഉപയോഗിക്കുന്ന ബോൾട്ട്-ഓൺ സബ് ഫ്രെയിമുമായി സംയോജിപ്പിച്ച സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിലായിരിക്കും ബൈക്ക് നിർമിക്കുക.
MOST READ: വിപണിയിലേക്ക് സൈക്കിളുമായി കെടിഎം; വില 30,000 മുതല്‍ 10 ലക്ഷം രൂപ വരെ

2021 കെടിഎം 125 ഡ്യൂക്കിന് 13.4 ലിറ്റർ ഫ്യുവൽ ടാങ്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലിന്റെ ടാങ്ക് ശേഷി ഏകദേശം 11 ലിറ്റർ മാത്രമാണ്. പുതിയ ചാസിയും മറ്റ് ഡിസൈൻ അപ്‌ഡേറ്റുകളും ഉപയോഗിച്ച് 2021 കെടിഎം 125 ഡ്യൂക്കിന് 7-10 കിലോഗ്രാം വരെ ഭാരം വർധിച്ചേക്കാം.

മറ്റ് മിക്ക ഉപകരണങ്ങളും മെക്കാനിക്കൽ ഭാഗങ്ങളും മുമ്പത്തേതിന് സമാനമായിരിക്കും. 124.71 സിസി, ലിക്വിഡ് കൂൾഡ് എഞ്ചിന് പരമാവധി 15 bhp കരുത്തും 12 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഇത് ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
MOST READ: 10 മാസത്തില്‍ നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ 2,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

2021 കെടിഎം 125 ഡ്യൂക്കിന് 6,000 രൂപയോളം വില കൂടുമെന്നാണ് സൂചന. നിലവിലെ മോഡലിന് 1.42 ലക്ഷം രൂപയുടെ പ്രാരംഭ വിലയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.