Just In
- 5 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
- 9 hrs ago
വിജയത്തിന് മാറ്റുകൂട്ടി ആനന്ദ് മഹീന്ദ്ര; ഇന്ത്യന്‍ ടീമിലെ ആറ് താരങ്ങള്‍ക്ക് ഥാര്‍ സമ്മാനിച്ചു
- 9 hrs ago
2020 ഡിസംബറിൽ 3.6 വളർച്ച കൈവരിച്ച് ബജാജ്; മോഡൽ തിരിച്ചുള്ള വിൽപ്പന റിപ്പോർട്ട്
- 10 hrs ago
ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ
Don't Miss
- News
ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥി ആരാകും? അഞ്ച് പേരുകള്‍ സജീവ പരിഗണനയില്‍, മുതിര്‍ന്ന നേതാവ് എത്തും!!
- Sports
ISL 2020-21: ഗോവയെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്സ്; ഏഴാം സ്ഥാനത്ത് കയറി
- Movies
രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു, 'ഒരിലത്തണലിൽ'
- Finance
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന നൽകണം, കേന്ദ്രത്തിന് കത്തയച്ച് ജി സുധാകരൻ
- Lifestyle
കാലിന്റെ വിരലുകള്‍ ഇങ്ങനെയാണോ, മഹാഭാഗ്യം പടികയറി വരും
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
10 മാസത്തില്‍ നെക്സോണ്‍ ഇലക്ട്രിക്കിന്റെ 2,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ
2020-ന്റെ ആരംഭത്തിലാണ് ടാറ്റ മോട്ടോര്‍സ് നെക്സോണ്‍ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ചത്. വിപണിയില്‍ എത്തി ചുരുങ്ങിയ സമത്തിനുള്ള വലിയ ജനപ്രീതി സ്വന്തമാക്കാനും നെക്സോണ്‍ ഇലക്ട്രികിന് സാധിച്ചുവെന്ന് വേണം പറയാന്‍.

ഈ വാഹനത്തെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്ന് തന്നെ വേണം പറയാന്‍. ഇത് വെളിപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും. 10 മാസത്തിനുള്ളില്‍ നെക്സോണ്‍ ഇലക്ട്രിക്കിന്റെ 2,000-ല്‍ അധികം യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചു.

2020 നവംബര്‍ വരെ മൊത്തം 2,200 യൂണിറ്റുകള്‍ വിപണിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കമ്പനിക്ക് കഴിഞ്ഞു. ഓഗസ്റ്റില്‍ കമ്പനി തങ്ങളുടെ ആദ്യ 1,000 യൂണിറ്റ് വിറ്റഴിച്ചു. എന്നിരുന്നാലും, രണ്ടാമത്തെ 1,000 യൂണിറ്റുകള്‍ വെറും മൂന്ന് മാസത്തിനുള്ളില്‍ (സെപ്റ്റംബര്‍ - നവംബര്‍) വിറ്റഴിക്കാനും ബ്രാന്‍ഡിന് സാധിച്ചു.
MOST READ: വർഷാവസാനം മോഡലുകൾക്ക് വമ്പിച്ച ഡിസ്കൗണ്ടുമായി ഹോണ്ട

പരമ്പരാഗത ഇന്ധനങ്ങള്‍ കരുത്തേകുന്ന നെക്സോണ്‍ നിരത്തുകളില്‍ വന്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് നെക്സോണിന്റെ ഇലക്ട്രിക് പതിപ്പിനെ നിര്‍മ്മാതാക്കള്‍ നിരത്തുകളിലേക്ക് എത്തിക്കുന്നത്. എതിരാളികള്‍ കുറവാണെങ്കിലും നിലവില്‍ ബെസ്റ്റ് സെല്ലിംഗ് ഇലക്ട്രിക് കാര്‍ കൂടിയാണ് നെക്സോണ്‍.

സിപ്ട്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനം കൂടിയാണ് നെക്സോണ്‍. 13.99 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
MOST READ: മൂന്നാറിൽ ചുരുങ്ങിയ ചെലവിൽ താമസമൊരുക്കി കെഎസ്ആർടിസി സ്ലീപ്പർ ബസുകൾ

ഒറ്റ ചാര്‍ജില്‍ 312 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് റിസേര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ (ARAI) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. IP67 സര്‍ട്ടിഫൈഡ് 30.2kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്.

ഈ ബാറ്ററി 129 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. എട്ടു വര്‍ഷത്തെ വാറണ്ടിയും ബാറ്ററിക്ക് ലഭിക്കും. വാഹനത്തിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹോം ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിനായി ഏകദേശം 8 മണിക്കൂര്‍ ആവശ്യമാണ്. എന്നാല്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം.

XM, XZ+, XZ+Lux എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. മൂന്ന് പതിപ്പുകളിലും നിരവധി ഫീച്ചറുകളും കമ്പനി നല്‍കിയിട്ടുണ്ട്. കണക്ടിവിറ്റി സംവിധാനവും വാഹനത്തിന്റെ സവിശേഷതയാണ്. 9.9. സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.