Just In
- 33 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുത്തൻ ഹയാബൂസയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ വിറ്റുപോയത് ദിവസങ്ങൾക്കുള്ളിൽ
ഐതിഹാസിക സൂപ്പര്‍ബൈക്കായ ഹയാബൂസയുടെ ഏറ്റവും പുതിയ 2021 മോഡലിനെ സുസുക്കി അടുത്തിടെയാണ് ആഗോളതലത്തിൽ പുറത്തിറക്കിയത്. ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബൂസയ്ക്ക് ഒരു സ്പെഷ്യൽ എഡിഷൻ പതിപ്പും കമ്പനി അവതരണവേളയിൽ പരിചയപ്പെടുത്തിയിരുന്നു.

ഹയാബൂസയുടെ ഈ സ്പെഷ്യൽ എഡിഷൻ ഇറ്റാലിയൻ വിപണിക്കായി മാത്രം നിർമിച്ചതാണെന്നതും ശ്രദ്ധേയമാണ്. 10 യൂണിറ്റുകളായി പരിമിതപ്പെടുത്തിയ മോഡൽ വെറും മൂന്ന് ദിവസങ്ങൾക്കുള്ളിൽ വിറ്റുപോയി എന്നതാണ് സുസുക്കിയെ വരെ ആശ്ച്വര്യപ്പെടുത്തിയത്.

ഈ മോഡൽ ബുക്ക് ചെയ്യുന്നതിനുള്ള അവസാന തീയതി മാർച്ച് 15 ആയിരുന്നു. അതിനൊന്നും കാത്തുനിൽക്കാതെ ഹയാബൂസ സ്പെഷ്യൽ എഡിഷനായി ആളുകൾ ഇടിച്ചുകയറുകയായിരുന്നു. സൂപ്പർ ബൈക്കിന്റെ ബ്രാക്ക് ആൻഡ് ഗോൾഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ലിമിറ്റഡ് എഡിഷൻ മോഡലിനെ തയാറാക്കിയതും.
MOST READ: ഫിഗൊ, ഫ്രീസ്റ്റൈൽ, ആസ്പയർ മോഡലുകളുടെ വേരിയന്റുകൾ വെട്ടിക്കുറച്ച് ഫോർഡ്

കാർബൺ മിറർ കവറുകൾ, കാർബൺ ടാങ്ക് പാഡ്, റിം സ്ട്രൈപ്പ്, സ്പെഷ്യൽ ആനോഡൈസ്ഡ് ലിവർ എന്നിവ ബ്രാൻഡ് ലോഗോയിൽ കമ്പനി ചേർത്തു. ഇതിന് സീറ്റ് കവറും ലഭിക്കും. കോസ്‌മെറ്റിക് മാറ്റങ്ങൾക്കൊപ്പം നിരവധി പുതിയ സവിശേഷതകളും ഫീച്ചറുകളും കൂട്ടിച്ചേർത്താണ് പുതിയ ഹയാബൂസ അവതരിപ്പിച്ചിരിക്കുന്നത്.

യൂറോ 5 കംപ്ലയിന്റ് 1340 സിസി ഇൻലൈൻ നാല് സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഈ പുതിയ തലമുറ ഹയാബൂസയുടെ ഹൃദയം. റൈഡ്-ബൈ-വയർ ഇലക്ട്രോണിക് ത്രോട്ടിൽ സിസ്റ്റവും പുതുക്കിയ ഇൻടേക്ക്, എക്‌സ്‌ഹോസ്റ്റ് മെക്കാനിസവും ബൈക്കിലേക്ക് സുസുക്കി ചേർത്തിട്ടുമുണ്ട്.
MOST READ: ഫെബ്രുവരിയിൽ 2.2 ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ട്, കിടിലൻ ഓഫറുകളുമായി മഹീന്ദ്രയും

ലോ-ടു-മിഡ് സ്പീഡ് ശ്രേണിയിൽ മെച്ചപ്പെടുത്തിയ ഔട്ട്‌പുട്ടും ടോർഖും നേടുന്നതിനാണ് ഈ സജ്ജീകരണം. എഞ്ചിൻ 9,700 rpm-ൽ പരമാവധി 187.7 bhp കരുത്തും 7,000 rpm-ൽ 150 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സ്റ്റാന്‍ഡേര്‍ഡായി ബൈ ഡയറക്ഷണല്‍ ക്വിക്ക്-ഷിഫ്റ്റര്‍, റൈഡ്-ബൈ-വയര്‍ സാങ്കേതികവിദ്യകളും മോട്ടോര്‍സൈക്കിളില്‍ ലഭ്യമാണ്. 2021 സുസുക്കി ഹയാബൂസയുടെ ക്ലെയിം ചെയ്ത ഇന്ധനക്ഷമത 14.9 കിലോമീറ്റർ ആണ്.
MOST READ: മാരുതി ശ്രേണിയിൽ താരമായി സിയാസ്; ജനുവരിയിലെ വിൽപ്പനയിൽ 61.32 ശതമാനം വർധനവ്

മോട്ടോർസൈക്കിളിന് 264 കിലോഗ്രാം ഭാരമാണുള്ളത്. 800 mm സീറ്റ് ഉയരം, 125 mm ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയും ബൈക്കിന് ലഭിക്കുന്നു. മണിക്കൂറില്‍ 290 കിലോമീറ്ററാണ് 2021 മോഡൽ ഹയാബൂസയിൽ സുസുക്കി വാഗ്‌ദാനം ചെയ്യുന്ന പരമാവധി വേഗത.

അടുത്ത പാദത്തിൽ പുതിയ ഹയാബൂസ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് ജാപ്പനീസ് ബ്രാൻഡിന്റെ സ്ഥിരീകരണം. ഈ പതിപ്പും ഇന്ത്യയിൽ ഒത്തുചേരുന്നുവെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

അത് സുസുക്കിയുടെ ഉൽപ്പന്നത്തെ തികച്ചും ആക്രമണാത്മകമാക്കും. ഇത്തരത്തിൽ മികച്ച വിലനിർണയം കൈകാര്യം ചെയ്യുകയാണെങ്കിൽ ഹയാബൂസ രാജ്യത്ത് ധാരാളം വിൽക്കാൻ സാധ്യതയുണ്ട്.