ഡൊമിനാര്‍ ശ്രേണിയിലും വില വര്‍ധനവുമായി ബജാജ്; പുതിയ വില വിവരങ്ങള്‍ അറിയാം
പള്‍സര്‍ ശ്രേണിയുടെ വില വര്‍ധനവിന് പിന്നാലെ ഡൊമിനാര്‍ ശ്രേണിയിലെയും വില വര്‍ധിപ്പിച്ച് നിര്‍മ്മാതാക്കളായ ബജാജ്. ഡൊമിനാര്‍ 400, ബജാജ് ഡൊമിനാര്‍ 250 എന്നിവയുടെ വിലയിലാണ് കമ്പനി വര്‍ധനവ് വരുത്തിയിരിക്കുന്നത്.

ഡൊമിനാര്‍ 400-യുടെ വിലയില്‍ 1,997 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഡൊമിനാര്‍ 250-യുടെ വിലയില്‍ 2,003 രൂപയുടെ വര്‍ധനവും ഉണ്ടായി. പുതുക്കിയ വില വിരങ്ങളാണ് ചുവടെ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്.
| Models | New Price | Old Price | Premium |
| Dominar 400 | ₹1,99,755 | ₹1,97,758 | ₹1,997 |
| Dominar 250 | ₹1,67,718 | ₹1,65,715 | ₹2,003 |

വില വര്‍ധനവ് സംഭവിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും മോഡലുകളില്‍ സംഭവിച്ചിട്ടില്ല. അസംസ്‌കൃത വസ്തുക്കളുടെയും, ആവശ്യ സാധനങ്ങളുടെയും വില വര്‍ധിച്ചതാണ് ബൈക്കുകളുടെ വില വര്‍ധിപ്പിക്കാന്‍ കാരണമായതെന്നും കമ്പനി അറിയിച്ചു.
MOST READ: പൊടിപൊടിച്ച് ഓണ്‍ലൈന്‍ കച്ചവടം! ക്ലിക്ക് ടു ബൈയുടെ പുതിയ പതിപ്പ് പുറത്തിറക്കി ഹ്യുണ്ടായി

ടൂറിംഗ് അധിഷ്ഠിത മോഡലായ 400 ഡൊമിനാറിന് ബിഎസ്-VI നിലവാരത്തിലുള്ള 373 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 39.4 bhp പവറും 35 Nm torque ഉം ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

സ്ലിപ്പര്‍ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്യുവല്‍ ടാങ്കില്‍ ഒരു ചെറിയ എല്‍സിഡി യൂണിറ്റ് എന്നിവ ഉള്‍ക്കൊള്ളുന്നു.
MOST READ: ടർബോ പെട്രോൾ കരുത്തിൽ ആൾട്രോസിനെ അവതരിപ്പിച്ച് ടാറ്റ

ഡൊമിനാര്‍ 400 ന്റെ ബ്രേക്കിംഗിനായി മുന്നില്‍ 320 mm ഡിസ്‌കും പിന്നില്‍ 230 mm ഡിസ്‌കുമാണ് ബജാജ് വാഗ്ദാനം ചെയ്യുന്നത്. സുരക്ഷക്കായി ഡ്യുവല്‍-ചാനല്‍ എബിഎസും മോട്ടോര്‍സൈക്കിളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

മുന്‍വശത്ത് ഒരു ജോഡി 43 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ ഒരു മള്‍ട്ടി-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനുമായാണ് ഡൊമിനാര്‍ 400 മാറ്റുരയ്ക്കുന്നത്. എന്നാല്‍ ബൈക്കിന്റെ വില കണക്കിലെടുക്കുമ്പോള്‍, സുസുക്കി ജിക്‌സര്‍ 250, കെടിഎം 250 ഡ്യൂക്ക് എന്നിവരും എതിരാളികളാകും.
MOST READ: സഫാരിയുടെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ പുറത്തുവിട്ട് ടാറ്റ

ഡൊമിനാര്‍ 250-യിലേക്ക് വരുകയാണെങ്കില്‍, 250 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഡൊമിനാര്‍ 250-യ്ക്ക് കരുത്ത് നല്‍കുന്നത്. ഇത് 8500 rpm-ല്‍ പരമാവധി 27 bhp കരുത്തും 6500 rpm-ല്‍ 23.5 Nm torque ഉം ഉത്പാദിപ്പിക്കും.

സ്ലിപ്പര്‍ ക്ലച്ച് അസിസ്റ്റുള്ള ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പ്, ട്വിന്‍-ബാരല്‍ എക്സ്ഹോസ്റ്റ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ബൈക്കിന്റെ സവിശേഷതകളാണ്.
MOST READ: പുതിയ ഫീച്ചറുകള്‍ വെളിപ്പെടുത്തി പുതുതലമുറ സെലേറിയോയുടെ പരീക്ഷണയോട്ടം

37 mm അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും റിയര്‍ മോണോഷോക്കുമാണ് ഡൊമിനാര്‍ 250-ലെ സസ്‌പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്. സുരക്ഷയ്ക്കായി മുന്‍വശത്ത് 300 mm ഡിസ്‌കും പിന്‍വശത്ത് 230 mm ഡിസ്‌കും ഡ്യുവല്‍ ചാനല്‍ എബിഎസും നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications








