പുതിയ ഫീച്ചറുകള്‍ വെളിപ്പെടുത്തി പുതുതലമുറ സെലേറിയോയുടെ പരീക്ഷണയോട്ടം

മാരുതിയില്‍ നിന്നുള്ള ജനപ്രിയ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് സെലേറിയോ. ഈ മോഡലിന്റെ പുതുതലമുറ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

പുതിയ ഫീച്ചറുകള്‍ വെളിപ്പെടുത്തി പുതുതലമുറ സെലേറിയോയുടെ പരീക്ഷണയോട്ടം

പോയ വര്‍ഷത്തിന്റെ അവസാന നാളുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഉത്സവ സീസണോടെ വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

പുതിയ ഫീച്ചറുകള്‍ വെളിപ്പെടുത്തി പുതുതലമുറ സെലേറിയോയുടെ പരീക്ഷണയോട്ടം

എന്തായാലും വാഹനത്തിന്റെ അരങ്ങേറ്റം ഈ വര്‍ഷം ഉണ്ടാകുമെന്നാണ് സൂചന. 2021-ന്റെ തുടക്കത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

MOST READ: പുതുതലമുറ മാരുതി വിറ്റാര ബ്രെസ 2021 മൂന്നാം പാദത്തിൽ വിപണിയിലെത്തും

പുതിയ ഫീച്ചറുകള്‍ വെളിപ്പെടുത്തി പുതുതലമുറ സെലേറിയോയുടെ പരീക്ഷണയോട്ടം

ഏതാനും ഫീച്ചറുകളും സവിശേഷതകളും പുറത്തുവന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. 2021 മാരുതി സുസുക്കി സെലെറിയോയുടെ അരികുകള്‍ കൂടുതല്‍ വൃത്താകൃതിയിലായി, പിന്നിലെ രൂപവും ടെയില്‍ ലാമ്പുകളും ബലേനോയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നു.

പുതിയ ഫീച്ചറുകള്‍ വെളിപ്പെടുത്തി പുതുതലമുറ സെലേറിയോയുടെ പരീക്ഷണയോട്ടം

ഇതിന് പുനര്‍രൂപകല്‍പ്പന ചെയ്ത ചതുരാകൃതിയിലുള്ള ടെയില്‍ ലാമ്പുകള്‍, ഇന്റഗ്രേറ്റഡ് സ്പോയ്ലറുമൊത്തുള്ള പുതിയ സിംഗിള്‍-പീസ് ടെയില്‍ഗേറ്റ്, തിരശ്ചീന ആകൃതിയിലുള്ള റിഫ്‌ലക്ടറുകളുള്ള ഒരു പുതിയ ബമ്പര്‍ എന്നിവ ലഭിക്കുന്നു.

MOST READ: ട്രംപിന്റെ റോൾസ് റോയ്സിന് വില പറയാൻ ബോബി ചെമ്മണ്ണൂർ

പുതിയ ഫീച്ചറുകള്‍ വെളിപ്പെടുത്തി പുതുതലമുറ സെലേറിയോയുടെ പരീക്ഷണയോട്ടം

നിലവിലുള്ള മോഡലിലെന്നപോലെ പുള്‍ ടൈപ്പ് ബൂട്ട് ഓപ്പണറുമായി ടെയില്‍ഗേറ്റ് ഘടനയുടെ മധ്യത്തിലാണ് സുസുക്കി ബാഡ്ജ് സ്ഥാപിച്ചിരിക്കുന്നത്. ഒരു പുതിയ ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനമാക്കി, രണ്ടാം തലമുറ സെലെറിയോ വലുപ്പത്തില്‍ വ്യത്യാസം തോന്നാം.

പുതിയ ഫീച്ചറുകള്‍ വെളിപ്പെടുത്തി പുതുതലമുറ സെലേറിയോയുടെ പരീക്ഷണയോട്ടം

അതിനാല്‍ അകത്തളത്ത് കൂടതല്‍ സ്ഥലസൗകര്യം ലഭ്യമാകും. കൂടാതെ മികച്ച റോഡ് സാന്നിധ്യം ഉറപ്പാക്കുന്നതിന് വിശാലമായ ട്രാക്കും സ്‌പൈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

MOST READ: ദേയ്‌വു മാറ്റിസ് എക്‌സ്‌കവേറ്ററായി പരിഷ്‌കരിച്ച് ISRO എഞ്ചിനിയര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

പുതിയ ഫീച്ചറുകള്‍ വെളിപ്പെടുത്തി പുതുതലമുറ സെലേറിയോയുടെ പരീക്ഷണയോട്ടം

2014-ലാണ് മോഡലിനെ ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്നത്. എഎംടി ഓപ്ഷനോടെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന ആദ്യ വാഹനം കൂടിയാണ് സെലേറിയോ. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് വാഹത്തിന് ലഭിച്ചേക്കും.

പുതിയ ഫീച്ചറുകള്‍ വെളിപ്പെടുത്തി പുതുതലമുറ സെലേറിയോയുടെ പരീക്ഷണയോട്ടം

എസ്-പ്രസോ, വാഗണ്‍ ആര്‍, സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ മാരുതി കാറുകളുമായി കാര്‍ പ്ലാറ്റ്‌ഫോം പങ്കിടും. എല്‍ഇഡി ഡിആര്‍എല്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്‌റ്റൈലിഷ് അലോയ്കള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റിയര്‍ വൈപ്പര്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഒആര്‍വിഎം എന്നിവ സവിശേഷതകളില്‍ ഉള്‍പ്പെടാം.

MOST READ: കൗതുകമായി മാഗ്‌നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം 36 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

പുതിയ ഫീച്ചറുകള്‍ വെളിപ്പെടുത്തി പുതുതലമുറ സെലേറിയോയുടെ പരീക്ഷണയോട്ടം

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഡാഷ്ബോര്‍ഡ് മൗണ്ട് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയും ലഭിക്കും. ഫാബ്രിക് സീറ്റുകള്‍, കപ്പ് ഹോള്‍ഡറുകള്‍, ഓട്ടോമാറ്റിക് എസി, സ്റ്റിയറിംഗ് മൗണ്ട്ഡ് കണ്‍ട്രോളുകള്‍ തുടങ്ങിയ സവിശേഷതകളും വാഹനത്തില്‍ പ്രതീക്ഷിക്കാം.

പുതിയ ഫീച്ചറുകള്‍ വെളിപ്പെടുത്തി പുതുതലമുറ സെലേറിയോയുടെ പരീക്ഷണയോട്ടം

K10B 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാകും പുതിയ സെലേറിയോയ്ക്ക് കരുത്ത് പകരുക. ഈ ബിഎസ് VI എഞ്ചിന്‍ 67 bhp കരുത്തില്‍ 90 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

പുതിയ ഫീച്ചറുകള്‍ വെളിപ്പെടുത്തി പുതുതലമുറ സെലേറിയോയുടെ പരീക്ഷണയോട്ടം

സ്റ്റാന്‍ഡേര്‍ഡ് അഞ്ച് സ്പീഡ് മാനുവല്‍, ഓപ്ഷണല്‍ അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് എന്നിവയുമായാണ് എഞ്ചിന്‍ ജോടിയാക്കുക.

പുതിയ ഫീച്ചറുകള്‍ വെളിപ്പെടുത്തി പുതുതലമുറ സെലേറിയോയുടെ പരീക്ഷണയോട്ടം

ഫ്രണ്ട് എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് ക്യാമറ അസിസ്റ്റ്, സ്പീഡ് സെന്‍സര്‍, സീറ്റ് ബെല്‍റ്റുകള്‍, എബിഎസ്, ഇബിഡി മുതലായ സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ഇടംപിടിക്കും.

Source: GaadiWaadi

More from DriveSpark

Article Published On: Wednesday, January 13, 2021, 16:40 [IST]
English summary
New-Gen Maruti Suzuki Celerio Spied Undisguised. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X