Just In
- 20 hrs ago
സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം
- 22 hrs ago
പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്ടാവിയയ്ക്ക് പുതിയ സ്പോർട്ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ
- 24 hrs ago
പുതുതലമുറ അരങ്ങേറ്റത്തിന് സജ്ജം; നിവലിലെ RC390 വെബ്സൈറ്റില്‍ നിന്നും നീക്കംചെയ്ത് കെടിഎം
- 1 day ago
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
Don't Miss
- Sports
IPL 2021: ഹൈദരബാദിനെ വീഴ്ത്തി കെകെആര്‍, മത്സരത്തില്‍ പിറന്ന അഞ്ച് റെക്കോഡുകളിതാ
- News
നേമം കൈവിടില്ല, വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും കോണ്‍ഗ്രസ് വോട്ടും കിട്ടി, ജയം ഉറപ്പിച്ച് ബിജെപി
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്; രാശിഫലം
- Movies
സിനിമയോട് താല്പര്യമുണ്ട്, ഡാന്‍സിനൊപ്പം വരയും ഇഷ്ടമാണ്, മകളെ കുറിച്ച് ഗിന്നസ് പക്രു
- Finance
നിർണ്ണായക പ്രഖ്യാപനത്തിന് ഇൻഫോസിസ്: ഓഹരി തിരിച്ചു വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹീറോ 250 സിസി സ്‌ക്രാംബ്ലർ സ്റ്റൈൽ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ബുള്ളിറ്റ്
50 സിസി, 125 സിസി സ്‌ക്രാംബ്ലർ സ്റ്റൈൽ മോട്ടോർസൈക്കിളുകൾക്ക് പേരുകേട്ട ബെൽജിയൻ ബ്രാൻഡായ ബുള്ളിറ്റ് 250 സിസി മോഡലുമായി ശ്രേണി വിപുലീകരിച്ചു.

ബുള്ളിറ്റ് ശ്രേണിയിൽ ഇപ്പോൾ 250 സിസി ഹീറോ പതിപ്പുകളും ഉൾപ്പെടുത്തിയാണ് വിപുലീകരണം. കൂടാതെ 125 സിസി മോഡലുകളുടെ കൂൾ റെട്രോ-സ്‌ക്രാംബ്ലർ സ്റ്റൈലിംഗാണ് ഈ പുതിയ മോട്ടോർസൈക്കിളുകൾ സ്വീകരിച്ചിരിക്കുന്നതും.

എന്നാൽ പവർ ഔട്ട്‌പുട്ട് കുഞ്ഞൻ മോഡലുകളേക്കാൾ ഇരട്ടിയിലധികമാണ്. സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, ഫോർ-സ്ട്രോക്ക്, ഡബിൾ ഓവർഹെഡ് ക്യാം, 250 സിസി എഞ്ചിനാണ് ബുള്ളിറ്റ് 250 പതിപ്പുകളുടെ ഹൃദയം.
MOST READ: കോടീശ്വരൻമാരിലെ കോടീശ്വരനായി ടെസ്‌ലയുടെ എലോൺ മസ്‌ക്; വിജയഗാഥ ഇങ്ങനെ

ഇത് 25.8 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എല്ലാറ്റിനുമുപരിയായി ഹീറോ 250-യുടെ ഭാരം വെറും 148 കിലോഗ്രാം ആണ്. അതിനാൽ ഇത് ഒരു വിനോദ പാക്കേജായിരിക്കണം. അതായത് ലൈറ്റ് ഓഫ്-റോഡിംഗിനും റാലിക്കും അനുയോജ്യമായിരിക്കും മോട്ടോർസൈക്കിളെന്നാണ് സാരം.

ബുള്ളിറ്റ് ഹീറോ 250 ഒരു ഔട്ട്-ഓഫ്-റോഡ് ബൈക്കല്ല. മറിച്ച് കൂടുതൽ സ്‌ക്രാംബ്ലർ-സ്റ്റൈൽ മോഡലാണ്. ഇത് ദൈനംദിന യാത്രയ്‌ക്കോ ഇടയ്ക്കിടെയുള്ള 'ലൈറ്റ്' ചരൽ റോഡ് ഡ്യൂട്ടിക്കോ വേണ്ടി നിർമിച്ചതാണ്.
MOST READ: പുതുവര്‍ഷത്തില്‍ പ്രതീക്ഷകളോടെ ബിഎംഡബ്ല്യു; 2020 ഡിസംബറിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

ക്‌നീ പാടുകളുള്ള 15 ലിറ്റർ ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, നീളമുള്ള ഫ്ലാറ്റ് സാഡിൽ, ക്രോസ് ബ്രേസുള്ള ഫ്ലാറ്റ് ഹാൻഡിൽബാറുകൾ, ചെറിയ ബാഷ് പ്ലേറ്റ്, ഉയർന്ന മൗണ്ട് ചെയ്ത എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് ബുള്ളിറ്റ് ഹീറോ ഉപയോഗിക്കുന്നത്.

18 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വയർ സ്‌പോക്ക് വീലുകൾ, ഡിസ്ക് ബ്രേക്കുകൾ, ചെറിയ നോബി ടയറുകൾ, സ്റ്റാൻഡേർഡ് എബിഎസ് എന്നിവയും ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യങ്ങളും സ്വാഗതാർഹമാണ്.
MOST READ: കളംനിറയാൻ ഹ്യുണ്ടായിയും; ജനുവരിയിൽ 1.50 ലക്ഷം രൂപ വരെയുള്ള കിടിലൻ ഓഫറുകൾ

വശത്ത് ഘടിപ്പിച്ചിരിക്കുന്ന എക്‌സ്‌ഹോസ്റ്റും മനോഹരമാണ്. അത് മോട്ടോർസൈക്കിളിന്റെ സ്‌ക്രാംബ്ലർ രൂപം പൂർത്തിയാക്കുന്നു. പുതിയ ബുള്ളിറ്റ് ഹീറോ 250 മൂന്ന് നിറങ്ങളിലാണ് ഒരുങ്ങിയിരിക്കുന്നത്.

ബ്ലാക്ക്-ഗോൾഡ് കളറുകളിൽ തമ്മിലുള്ള സംയോജനം, വൈറ്റ് അല്ലെങ്കിൽ ടൈറ്റാനിയം ഗ്രേ എന്നിവയാണ് ബുള്ളിറ്റ് ഹീറോയിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.
MOST READ: പുതുക്കിയ വിലകൾ പ്രാബല്യത്തിൽ; മഹീന്ദ്ര മോഡലുകൾക്ക് 4,500 മുതൽ 40,000 രൂപ വരെ വർധിച്ചു

നിർഭാഗ്യവശാൽ, ബുള്ളിറ്റ് ഹീറോ 250 ഇപ്പോൾ യൂറോപ്പിൽ മാത്രമേ ലഭ്യമാകൂ. ഇതിന്റെ വില 4,199 യൂറോയാണ് അതായത് ഏകദേശം 3.77 ലക്ഷം രൂപ.