നവീകരണങ്ങളോടെ 2021 ഹയാബൂസ അവതരിപ്പിച്ച് സുസുക്കി

ആഗോളതലത്തില്‍ 2021 ഹയാബൂസ സൂപ്പര്‍ബൈക്ക് പുറത്തിറക്കി സുസുക്കി മോട്ടോര്‍സൈക്കിള്‍. കോസ്‌മെറ്റിക് മാറ്റങ്ങൾക്കൊപ്പം നിരവധി പുതിയ സവിശേഷതകളും ഫീച്ചറുകളും പുതിയ ഹയാബൂസ അവതരിപ്പിക്കുകയും ചെയ്യുന്നു.

നവീകരണങ്ങളോടെ 2021 ഹയാബൂസ അവതരിപ്പിച്ച് സുസുക്കി

രൂപകല്‍പ്പനയില്‍ നിന്ന് ആരംഭിച്ചാല്‍, 2021 സുസുക്കി ഹയാബൂസ അതിന്റെ മുന്‍ഗാമികളുടെ അതേ ഐക്കണിക് സ്‌റ്റൈലിംഗിന്റെ പരിണാമമായി തുടരുന്നു. എന്നിരുന്നാലും, മൊത്തത്തിലുള്ള സിലൗറ്റ് സമാനമായി നിലനിര്‍ത്തിയിരിക്കുമ്പോള്‍, സൂപ്പര്‍ബൈക്കില്‍ ഇപ്പോള്‍ ഷാര്‍പ്പായ ലൈനുകളും പുതിയ ഫ്രണ്ട് ഫാസിയയും ഉണ്ട്.

നവീകരണങ്ങളോടെ 2021 ഹയാബൂസ അവതരിപ്പിച്ച് സുസുക്കി

ഇത് കൂടുതല്‍ ആക്രമണാത്മക രൂപകല്‍പ്പന ബൈക്കിന് സമ്മാനിക്കുന്നു. ഹെഡ്, ടെയില്‍ ലാമ്പുകള്‍ എല്‍ഇഡിയാണ്. മുന്‍വശത്തെ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ പൊസിഷന്‍ ലാമ്പുകളുമായി സംയോജിപ്പിച്ചിരിക്കുന്നു.

MOST READ: കൂടുതൽ ആനുകൂല്യങ്ങളോടെ മാരുതി, ഫെബ്രുവരിയിൽ ഒരുക്കിയിരിക്കുന്ന ഓഫറുകൾ ഇങ്ങനെ

നവീകരണങ്ങളോടെ 2021 ഹയാബൂസ അവതരിപ്പിച്ച് സുസുക്കി

ഹയാബൂസയില്‍ കൂടുതല്‍ ഷാര്‍പ്പായിട്ടുള്ള കൗണ്ടര്‍ ഉണ്ട്, ഇത് കൂടുതല്‍ സ്‌പോര്‍ട്ടി, ആക്രമണാത്മക ആകര്‍ഷണം നല്‍കുന്നു. സൂപ്പര്‍ബൈക്കിന്റെ 2021 പതിപ്പില്‍ വലിയ ഡ്യുവല്‍ ക്രോം പൂശിയ എക്സ്ഹോസ്റ്റ് പൈപ്പുകളും ഹയാബൂസയുടെ കമാന്‍ഡിംഗ് സ്വഭാവം വര്‍ദ്ധിപ്പിക്കുന്നു.

നവീകരണങ്ങളോടെ 2021 ഹയാബൂസ അവതരിപ്പിച്ച് സുസുക്കി

സവിശേഷതകളുടെ കാര്യത്തില്‍, സുസുക്കി ഹയാബൂസയുടെ 2021 പതിപ്പില്‍ നിരവധി ഉപകരണങ്ങളും ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളും അടങ്ങിയിരിക്കുന്നു.

MOST READ: 'സ്വിച്ച് ഡല്‍ഹി' ക്യാമ്പയിന് തുടക്കം; ലക്ഷ്യമിടുന്നത് ഇലക്ട്രിക് വാഹന പ്രോത്സാഹനം

നവീകരണങ്ങളോടെ 2021 ഹയാബൂസ അവതരിപ്പിച്ച് സുസുക്കി

അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ഒരു പുതിയ ടിഎഫ്ടി ഡിസ്‌പ്ലേയും ഉണ്ട്, ഇത് പുതിയ സ്വിച്ച് ഗിയറിനൊപ്പം വ്യത്യസ്ത റൈഡര്‍ എയ്ഡ് ഓപ്ഷനുകള്‍ക്കിടയില്‍ നാവിഗേറ്റ് ചെയ്യാന്‍ റൈഡറിനെ അനുവദിക്കുന്നു.

നവീകരണങ്ങളോടെ 2021 ഹയാബൂസ അവതരിപ്പിച്ച് സുസുക്കി

മൂന്ന് പവര്‍ മോഡുകള്‍, ലോഞ്ച് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, പുതിയ ആറ്-ആക്‌സിസ് IMU, മൂന്ന് ലെവല്‍ എഞ്ചിന്‍ ബ്രേക്കിംഗ് എന്നിവയാണ് 2021 സുസുക്കി ഹയാബൂസയില്‍ വാഗ്ദാനം ചെയ്യുന്ന ചില സ്റ്റാന്‍ഡേര്‍ഡ് ഇലക്ട്രോണിക് എയ്ഡുകള്‍.

MOST READ: കളം മാറ്റാനൊരുങ്ങി മാരുതി; സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

നവീകരണങ്ങളോടെ 2021 ഹയാബൂസ അവതരിപ്പിച്ച് സുസുക്കി

ട്രാക്ഷന്‍ കണ്‍ട്രോള്‍, ആന്റി-വീലി കണ്‍ട്രോള്‍ എന്നിവയുടെ പത്ത് ലെവലുകള്‍ മോട്ടോര്‍സൈക്കിളിലുണ്ട്. പുതിയ ഹയാബൂസ ബ്രാന്‍ഡിന്റെ S.I.R.S സാങ്കേതികവിദ്യയും (സുസുക്കി ഇന്റലിജന്റ് റൈഡ് സിസ്റ്റം) അവതരിപ്പിക്കുന്നു.

നവീകരണങ്ങളോടെ 2021 ഹയാബൂസ അവതരിപ്പിച്ച് സുസുക്കി

എന്നിരുന്നാലും, 2021 സുസുക്കി ഹയാബൂസ അതേ അലുമിനിയം ഫ്രെയിം തന്നെ മുന്നോട്ട് കൊണ്ടുപോകുന്നു, മോട്ടോര്‍സൈക്കിളിന് അതിന്റെ മുന്‍ മോഡലുകള്‍ക്ക് സമാനമായ അളവുകളും നല്‍കുന്നു.

MOST READ: ടാറ്റ നെക്സോൺ, ടിഗോർ ഇവികൾക്ക് 3.02 ലക്ഷം രൂപ ആനുകൂല്യങ്ങളുമായി ഡൽഹി സർക്കാർ

നവീകരണങ്ങളോടെ 2021 ഹയാബൂസ അവതരിപ്പിച്ച് സുസുക്കി

1340 സിസി ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനുകളും മോട്ടോര്‍സൈക്കിള്‍ മുന്നോട്ട് കൊണ്ടുപോകുന്നു. ഏറ്റവും പുതിയ യൂറോ-5 മാനദണ്ഡങ്ങള്‍ ഈ യൂണിറ്റ് പാലിക്കുന്നുണ്ടെന്ന് കമ്പനി പറഞ്ഞു. അപ്ഡേറ്റുചെയ്ത എഞ്ചിന്‍ ഭാരം കുറഞ്ഞ പിസ്റ്റണുകള്‍, മറ്റ് ആന്തരിക ഘടകങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നു.

നവീകരണങ്ങളോടെ 2021 ഹയാബൂസ അവതരിപ്പിച്ച് സുസുക്കി

ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ യൂണിറ്റ് 190 bhp കരുത്തും (മുന്‍ പതിപ്പിനേക്കാള്‍ 7 bhp കുറവ്) 150 Nm torque ഉം ഉത്പാദിപ്പിക്കുന്നു. സ്റ്റാന്‍ഡേര്‍ഡായി ബൈ ഡയറക്ഷണല്‍ ക്വിക്ക്-ഷിഫ്റ്റര്‍, റൈഡ്-ബൈ-വയര്‍ സാങ്കേതികവിദ്യകളും മോട്ടോര്‍സൈക്കിളില്‍ ലഭ്യമാണ്.

നവീകരണങ്ങളോടെ 2021 ഹയാബൂസ അവതരിപ്പിച്ച് സുസുക്കി

265 കിലോഗ്രാം ഭാരമുണ് പുതിയ മോട്ടോര്‍സൈക്കിളിന്, അതോടൊപ്പം 20 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷിയുടെ ബൈക്കിന്റെ സവിശേഷതയാണ്. 800 mm സീറ്റ് ഉയരം, 125 mm ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയും ബൈക്കിന് ലഭിക്കുന്നു. മണിക്കൂറില്‍ 290 കിലോമീറ്ററാണ് പരമാവധി വേഗത.

നവീകരണങ്ങളോടെ 2021 ഹയാബൂസ അവതരിപ്പിച്ച് സുസുക്കി

മുന്‍വശത്ത് ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോ ഷോക്ക് സജ്ജീകരണം വഴിയുമാണ് മോട്ടോര്‍സൈക്കിളിലെ സസ്പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്‍വശത്ത് ബ്രെംബോ സ്‌റ്റൈലമയുടെ ഇരട്ട-ഡിസ്‌ക് സജ്ജീകരണവും പിന്നില്‍ നിസിനില്‍ നിന്ന് ഒരൊറ്റ ഡിസ്‌കും നല്‍കിയിരിക്കുന്നു.

നവീകരണങ്ങളോടെ 2021 ഹയാബൂസ അവതരിപ്പിച്ച് സുസുക്കി

ബൈക്കിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല, എന്നിരുന്നാലും ഇന്ത്യന്‍ വിപണിയിലും സൂപ്പര്‍ബൈക്ക് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നവീകരണങ്ങളോടെ 2021 ഹയാബൂസ അവതരിപ്പിച്ച് സുസുക്കി

ഗ്ലോസ് സ്പാര്‍ക്ക്‌ലി ബ്ലാക്ക് / കാന്‍ഡി ബേണ്‍ഡ് ഗോള്‍ഡ്, മെറ്റാലിക് മാറ്റ് വാള്‍ സില്‍വര്‍ / കാന്‍ഡി ഡെയറിംഗ് റെഡ്, പേള്‍ ബ്രില്യന്റ് വൈറ്റ് / മെറ്റാലിക് മാറ്റ് സ്റ്റെല്ലാര്‍ ബ്ലൂ എന്നിങ്ങനെ നിരവധി കളര്‍ ഓപ്ഷനുകളിലും മോട്ടോര്‍സൈക്കിള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Suzuki Motorcycles Globally Unveiled 2021 Hayabusa, Engine, Features, Cosmetic Changes Details Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X