Just In
- 2 hrs ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 14 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
- 15 hrs ago
സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട
- 15 hrs ago
അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ
Don't Miss
- Movies
സംശയം ഉണ്ടെങ്കിൽ കൊല്ലത്തുള്ള ദമ്പതികളോട് ചോദിച്ചാല്‍ മതി; കിടിലം ഫിറോസിന്റെ ചാണക്യതന്ത്രത്തെ കുറിച്ച് ആരാധകർ
- News
ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍; കൊറോണ കാലത്തെ ആഘോഷങ്ങള്‍ക്കെതിരെ സംവിധായകന് ബിജു
- Sports
IPL 2021: ഈ പിച്ച് കടുപ്പം, പൊരുത്തപ്പെടാന്‍ പ്രയാസം- കീറോണ്‍ പൊള്ളാര്‍ഡ്
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്‍; ഇന്നത്തെ രാശിഫലം
- Finance
കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം, സ്വർണ്ണ ശേഖരത്തിലും വര്‍ധനവ്
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
യമഹ R15 V3 മോഡലിന് വില വർധനവ്, ഇനി അധികം മുടക്കേണ്ടത് 12,00 രൂപ
ഇന്ത്യയിലെ എൻട്രി ലെവൽ ഫെയർഡ് സ്പോർട്‌സ് മോട്ടോർസൈക്കിളായ യമഹ R15 V3 പതിപ്പിന്റെ വില വർധിപ്പിച്ച് യമഹ. 12,00 രൂപയുടെ പരിഷ്ക്കരണമാണ് കമ്പനി ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വർധനവിന് ശേഷം യമഹ R15 V3 തണ്ടർ ഗ്രേയ്ക്ക് 149,100 രൂപയും റേസിംഗ് ബ്ലൂ കളർ ഓപ്ഷന് 150,200 രൂപയും ഡാർക്ക് നൈറ്റ് പതിപ്പിന് 151,200 രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

വിലയിലെ മാറ്റത്തിനു പുറമെ മറ്റെല്ലാ മേഖലകളിലും യമഹ R15 V3 മാറ്റമില്ലാതെ തുടരുന്നു. R6, R1 പോലുള്ള വലിയ മോഡലുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഒരു ആക്രമണാത്മക സ്റ്റൈലിംഗാണ് ബൈക്കിന്റെ പ്രധാന ഹൈലൈറ്റ്.

സെഗ്‌മെന്റിൽ ലഭ്യമായ ഏറ്റവും ചെലവേറിയ മോഡലാണെങ്കിലും മോട്ടോ ജിപി ബൈക്കുകളുടെ രൂപമുള്ള യമഹ R15 V3.0 എങ്കിലും ഇന്ത്യയിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും വൻ ജനപ്രീതിയാർജിച്ച മോഡലാണ്.

പൂർണ ഡിജിറ്റൽ നെഗറ്റീവ് എൽസിഡി കൺസോളിനൊപ്പം ഫുൾ എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ് തുടങ്ങിയ ആധുനിക സവിശേഷതകളും മോട്ടോർസൈക്കിളിന് ലഭിക്കുന്നു. ക്ലിപ്പ്-ഓൺ ഹാൻഡിൽബാറും റിയർ സെറ്റ് ഫുട്പെഗുകളും ഉപയോഗിച്ച് R15-ന് വളരെ പ്രതിബദ്ധതയുള്ള എർഗണോമിക്സും യമഹ വാഗ്ദാനം ചെയ്യുന്നു.
MOST READ: ബിഎസ്-VI കരുത്തിൽ സിഎഫ് മോട്ടോ 300NK വിപണിയിലെത്തി; വില 2.29 ലക്ഷം രൂപ

സ്പോർട്ടി രൂപത്തിനൊപ്പം യമഹയുടെ കഴിവുറ്റ 155 സിസി എഞ്ചിനും കൂടി ചേരുമ്പോൾ മോട്ടോർസൈക്കിൾ കരുത്തുറ്റതാകുന്നു. 155 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് SOHC എഞ്ചിനാണ് R15 V3.0 മോഡലിന്റെ ഹൃദയം.

യമഹയുടെ വേരിയബിൾ വാൽവ് ആക്യുവേഷൻ (vva) സാങ്കേതികവിദ്യയുള്ള ബിഎസ്-VI എഞ്ചിൻ 10,000 rpm-ൽ പരമാവധി 18.6 bhp കരുത്തും 8,500 rpm-ൽ 14.1 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്‌സിനൊപ്പം ഒരു സ്ലിപ്പർ ക്ലച്ച് അസിസ്റ്റും യമഹ വാഗ്ദാനം ചെയ്യുന്നു.
MOST READ: ഹാർലിയുടെ പുതിയ 1250 കസ്റ്റം മോഡലും ഒരുങ്ങി, ടീസർ ചിത്രങ്ങൾ പുറത്ത്

11 ലിറ്റർ ഫ്യുവൽ ടാങ്കുള്ള R15 V3മോഡലിന്റെ ഭാരം 142 കിലോഗ്രാം ആണ്. ഡെൽറ്റാബോക്സ് ഫ്രെയിം, അലുമിനിയം സ്വിംഗാർം, ലിങ്ക്ഡ്-ടൈപ്പ് റിയർ മോണോഷോക്ക് എന്നിവ ബൈക്കിന്റെ ഹാൻഡിലിംഗ് സവിശേഷതകളിൽ ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്.

സുരക്ഷക്കായി ഇരട്ട-ചാനൽ എബിഎസ്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് സ്വിച്ച് എന്നിവയും എൻട്രി ലെവൽ സ്പോർട്സ് ബൈക്കിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഉടൻ തന്നെ ഇന്ത്യയിൽ പുതിയ കളർ ഓപ്ഷനുകളോടെ ബൈക്കിനെ യമഹ പുതുക്കി അവതരിപ്പിക്കാനും സാധ്യതയുണ്ട്.