കറുപ്പിൽ ഒരുങ്ങി Bajaj Pulsar N250, F250 മോഡലുകൾ, കൂട്ടിന് ഡ്യുവൽ ചാനൽ എബിഎസും; വില 1.49 ലക്ഷം

ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ബജാജ് പുറത്തിറക്കി ഗംഭീര വിജയം കൊയ്‌ത പൾസർ N250, F250 മോഡലുകൾക്ക് പുതിയ ഡ്യുവൽ ചാനൽ എബിഎസ് വേരിയന്റുകൾ സമ്മാനിച്ച് ബ്രാൻഡ്. എക്ലിപ്‌സ് ബ്ലാക്ക് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയാണ് ഇവ വിപണിയിൽ എത്തിയിരിക്കുന്നത്.

കറുപ്പിൽ ഒരുങ്ങി Bajaj Pulsar N250, F250 മോഡലുകൾ, കൂട്ടിന് ഡ്യുവൽ ചാനൽ എബിഎസും; വില 1.49 ലക്ഷം

അടുത്തിടെ പുറത്തിറക്കിയ പുതിയ പൾസർ N160 എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിൽ കാണുന്നതിന് സമാനമായ നിറമാണിത്. ഡ്യുവൽ-ചാനൽ എബിഎസ് വേരിയന്റിന് ക്വാർട്ടർ ലിറ്റർ സിംഗിൾ-ചാനൽ എബിഎസ് സജ്ജീകരിച്ച പൾസർ N250, F250 മോഡലിനേക്കാൾ 5,000 രൂപയാണ് അധികമായി മുടക്കേണ്ടത്.

കറുപ്പിൽ ഒരുങ്ങി Bajaj Pulsar N250, F250 മോഡലുകൾ, കൂട്ടിന് ഡ്യുവൽ ചാനൽ എബിഎസും; വില 1.49 ലക്ഷം

അതായത് 1.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുതിയ ബജാജ് പൾസർ N250, F250 എക്ലിപ്‌സ് ബ്ലാക്ക് ഡ്യുവൽ ചാനൽ എബിഎസ് വേരിയന്റുകളെ പുറത്തിറക്കിയെതെന്നു സാരം. കഴിഞ്ഞ വർഷം അവസാനം വിപണിയിൽ അവതരിപ്പിച്ചപ്പോൾ പുതിയ പൾസർ ഇരട്ടകൾക്ക് യഥാക്രമം 1.38 ലക്ഷം, 1.40 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു എക്സ്ഷോറൂം വില.

MOST READ: ആരാകും കേമൻ? Pulsar N160, ടിവിഎസ് അപ്പാച്ചെ RTR 160 മോഡലുകൾ തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

കറുപ്പിൽ ഒരുങ്ങി Bajaj Pulsar N250, F250 മോഡലുകൾ, കൂട്ടിന് ഡ്യുവൽ ചാനൽ എബിഎസും; വില 1.49 ലക്ഷം

എന്നാൽ ഇടയ്ക്ക് വില വർധിപ്പിച്ചതിനാൽ N250, F250 സിംഗിൾ-ചാനൽ എബിഎസ് പതിപ്പുകൾക്ക് 1,43,680 രൂപയും 1,44,979 രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. ഡ്യുവൽ ചാനൽ വേരിയന്റുകൾ എത്തിയപ്പോൾ അവയ്ക്ക് 1,49,978 രൂപയും മുടക്കേണ്ടി വരും. അതേസമയം പുതുതായി പുറത്തിറക്കിയ പൾസർ N160 സിംഗിൾ, ഡ്യുവൽ ചാനൽ എബിഎസ് സിസ്റ്റങ്ങളിൽ വാങ്ങാം.

കറുപ്പിൽ ഒരുങ്ങി Bajaj Pulsar N250, F250 മോഡലുകൾ, കൂട്ടിന് ഡ്യുവൽ ചാനൽ എബിഎസും; വില 1.49 ലക്ഷം

ക്വാർട്ടർ ലിറ്റർ പൾസർ 250 ഇരട്ടകൾക്ക് ഇത്തവണ പുതിയ നിറവും മെച്ചപ്പെട്ട സുരക്ഷയും ഒഴികെയുള്ള മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല. 2022 ബജാജ് പൾസർ N250, F250 എന്നിവയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന മറ്റ് കളർ ഓപ്ഷനുകൾ ടെക്‌നോ ഗ്രേ, റേസിംഗ് റെഡ്, ബ്ലൂ എന്നിവയാണ്.

MOST READ: ഇടിച്ചുനിൽക്കാൻ ഇവനെ കഴിഞ്ഞേയുള്ളൂ, ക്രാഷ് ടെസ്റ്റിന്റെ ‘സേഫർ ചോയ്‌സ്' അവാർഡ് സ്വന്തമാക്കി മഹീന്ദ്ര XUV700

കറുപ്പിൽ ഒരുങ്ങി Bajaj Pulsar N250, F250 മോഡലുകൾ, കൂട്ടിന് ഡ്യുവൽ ചാനൽ എബിഎസും; വില 1.49 ലക്ഷം

പൾസർ N250 ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലായി ഒരുങ്ങിയപ്പോൾ F250 ഒരു സെമി-ഫെയർഡ് ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. രണ്ടിലും ഒരേ 249.07 സിസി സിംഗിൾ-സിലിണ്ടർ ഫോർ-സ്ട്രോക്ക് SOHC ടൂ-വാൽവ് ഓയിൽ-കൂൾഡ് ഫ്യൂവൽ-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ബജാജ് സജ്ജീകരിച്ചിരിക്കുന്നത്.

കറുപ്പിൽ ഒരുങ്ങി Bajaj Pulsar N250, F250 മോഡലുകൾ, കൂട്ടിന് ഡ്യുവൽ ചാനൽ എബിഎസും; വില 1.49 ലക്ഷം

ഇത് 8,750 rpm-ൽ പരമാവധി 24.5 bhp കരുത്തും 6,500 rpm-ൽ 21.5 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള അഞ്ച് സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്‌സുമായാണ് ബജാജ് പൾസർ 250 മോഡലുകളുടെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: കുറഞ്ഞ ബജറ്റിൽ വാങ്ങാനാവുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച 5 അഡ്വഞ്ചർ ടൂറിംഗ് ബൈക്കുകൾ

കറുപ്പിൽ ഒരുങ്ങി Bajaj Pulsar N250, F250 മോഡലുകൾ, കൂട്ടിന് ഡ്യുവൽ ചാനൽ എബിഎസും; വില 1.49 ലക്ഷം

സസ്പെൻഷൻ സജ്ജീകരണത്തിൽ 37 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും നൈട്രോക്‌സ് മോണോഷോക്ക് റിയർ സസ്‌പെൻഷനുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. സിംഗിൾ അല്ലെങ്കിൽ ഡ്യുവൽ ചാനൽ എബിഎസ് സംവിധാനമുള്ള 300 mm ഫ്രണ്ട് ഡിസ്‌കും 230 mm റിയർ ഡിസ്‌ക്കും ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നു.

കറുപ്പിൽ ഒരുങ്ങി Bajaj Pulsar N250, F250 മോഡലുകൾ, കൂട്ടിന് ഡ്യുവൽ ചാനൽ എബിഎസും; വില 1.49 ലക്ഷം

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 14 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി എന്നിവയാണ് ബജാജ് പൾസർ N250, F250 മോട്ടോർസൈക്കിളുകളിലെ മറ്റ് ഹൈലൈറ്റുകൾ.

MOST READ: ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

കറുപ്പിൽ ഒരുങ്ങി Bajaj Pulsar N250, F250 മോഡലുകൾ, കൂട്ടിന് ഡ്യുവൽ ചാനൽ എബിഎസും; വില 1.49 ലക്ഷം

പൾസർ 250 ഇരട്ടകൾ 100/80-17 ട്യൂബ്‌ലെസ് ഫ്രണ്ട്, 130/70-17 ട്യൂബ്‌ലെസ് റിയർ സെക്ഷൻ ടയറുകളിലാണ് നിരത്തിലെത്തുന്നത്. 1,351 മില്ലീമീറ്റർ വീൽബേസുള്ള ക്വാർട്ടർ ലിറ്റർ ബൈക്കുകൾക്ക് 795 മില്ലീമീറ്റർ സീറ്റ് ഹൈറ്റും 165 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്.

കറുപ്പിൽ ഒരുങ്ങി Bajaj Pulsar N250, F250 മോഡലുകൾ, കൂട്ടിന് ഡ്യുവൽ ചാനൽ എബിഎസും; വില 1.49 ലക്ഷം

കഴിഞ്ഞ വർഷം നവംബറിൽ സമാരംഭിച്ച രണ്ട് ക്വാർട്ടർ ലിറ്റർ മോഡലുകളും ഐതിഹാസികമായ പൾസർ 220F പതിപ്പിന്റെ പിൻഗാമികളായാണ് കണക്കാക്കപ്പെടുന്നത്. രണ്ട് ബൈക്കുകൾക്കും തമ്മിലുള്ള നിർണായക വ്യത്യാസം റൈഡിംഗ് എർഗണോമിക്‌സാണ്. ലോഞ്ച് ചെയ്ത് 6 മാസത്തിനുള്ളില്‍ മൊത്തം വില്‍പ്പന 10,000 യൂണിറ്റുകള്‍ കടന്നുവെന്നാണ് ബജാജ് അവകാശപ്പെടുന്നത്.

കറുപ്പിൽ ഒരുങ്ങി Bajaj Pulsar N250, F250 മോഡലുകൾ, കൂട്ടിന് ഡ്യുവൽ ചാനൽ എബിഎസും; വില 1.49 ലക്ഷം

ഇന്ത്യയിലെ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ കെടിഎം ഡ്യൂക്ക് 250, 250 അഡ്വഞ്ചര്‍, സുസുക്കി ജിക്‌സര്‍ 250, SF250, യമഹ FZ25, ഡൊമിനാര്‍ 250, ഹസ്ഖവര്‍ണ 250 എന്നിവയ്‌ക്കെതിരെയാണ് ബജാജ് പൾസർ 250 മോഡലുകൾ മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj introduced dual channel abs system for pulsar n250 and f250 models with new colour option
Story first published: Friday, June 24, 2022, 16:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X