ബിഎംഡബ്ല്യു, മിനി കാറുകള്‍ക്ക് വിലകൂട്ടുന്നു
ബിഎംഡബ്ല്യു മോഡലുകള്‍ക്ക് വിലവര്‍ധന പ്രഖ്യാപിച്ചു. 7 മുതല്‍ 10 ശതമാനം വരെ വര്‍ധനയാണ് ഉണ്ടാവുക. 2014 ജനുവരി 1 മുതല്‍ പുതുക്കിയ വിലകള്‍ പ്രാബല്യത്തില്‍ വരും. ബിഎംഡബ്ല്യുവിന്റെ ഉപബ്രാന്‍ഡായ മിനി മോഡലുകള്‍ക്കും വിലവര്‍ധനയുണ്ടാകും.
ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫിലിപ്പ് വോണ്‍ സാഹ്ര്‍ ആണ് വിലവര്‍ധന പ്രഖ്യാപനം നടത്തിയത്. ശരിയായ കാരണങ്ങളുണ്ടെങ്കില്‍ മാത്രമാണ് ബിഎംഡബ്ല്യു വില വര്‍ധിപ്പിക്കാറുള്ളതെന്ന് ഫിലിപ്പ് ചൂണ്ടിക്കാട്ടുന്നു. വളര്‍ച്ചയും ലാഭക്ഷമതയും ഒരു പ്രധാന ഘടകമായി വര്‍ത്തിക്കുന്നത് കാണാതിരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം തന്റെ പ്രസ്താവനയില്‍ പറഞ്ഞു.
വിലവര്‍ധന നിലവില്‍ വരുന്നതിന് മുമ്പ് വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് കൂടിയ വില ബാധകമാകാതിരിക്കാനുള്ള നടപടികള്‍ കമ്പനി എടുക്കുന്നുണ്ട്. ബിഎംഡബ്ല്യു ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മിനി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ തുടര്‍ന്നും ഉപഭോക്താക്കള്‍ക്കാവശ്യമായ സാമ്പത്തിക സേവനങ്ങള്‍ നല്‍കും.
സൌദി രാജാവിന്റെ ബിഎംഡബ്ല്യു പ്രേമം
കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്കും വ്യക്തികള്‍ക്കും ലീസിന് കാറുകള്‍ നല്‍കുന്ന സേവനപരിപാടികള്‍ ഏറ്റെടുത്ത് നടത്തുന്നത് മേല്‍പ്പറഞ്ഞ ഉപസ്ഥാപനങ്ങളാണ്.
ഇന്ത്യയിലെ ചെന്നൈ പ്ലാന്റില്‍ നിന്ന് ബിഎംഡബ്ല്യു 1 സീരീസ്, 3 സീരീസ്, 5 സീരീസ്, 7 സീരീസ്, എക്‌സ്1 എസ്‌യുവി, എക്‌സ്3 എസ്‌യുവി എന്നീ വാഹനങ്ങള്‍ പുറത്തിറങ്ങുന്നുണ്ടിപ്പോള്‍. മിനി കണ്‍ട്രിമാന്‍ മോഡലും ഇവിടെത്തന്നെയാണ് നിര്‍മിക്കുന്നത്. മറ്റെല്ലാം വാഹനങ്ങളും വിദേശത്തു നിന്ന് പൂര്‍ണമായും ഇറക്കുമതി ചെയ്യുകയാണ്.


Click it and Unblock the Notifications









