സിറ്റി ഡീസലും ജാസ്സും 2014 ആദ്യം ഇന്ത്യയില്‍

വാങ്ങാന്‍ ഇന്ത്യക്കാരന് പാങ്ങില്ലാത്തതു കൊണ്ട് പിന്‍വലിയേണ്ടി വന്ന വാഹനങ്ങളുണ്ട്. അവയിലൊന്നാണ് ഹോണ്ട ജാസ്സ്. കാണാന്‍ ചേലുണ്ടായിട്ടും കാര്യത്തിന് കൊള്ളുന്നതായിട്ടും വണ്ടി വിറ്റു പോയില്ല. ഒടിവില്‍ വാഹനം ഗതികെട്ട് പിന്‍വലിഞ്ഞു. ഹോണ്ട സിറ്റിയുടെ ഉല്‍പാദനം നിറുത്തിയതിന് കാരണം മറ്റൊന്നാണ്. ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച വണ്ടികള്‍ തിരഞ്ഞ് ഇന്ത്യക്കാരന്‍ നടപ്പു തുടങ്ങിയതോടെയാണ് സെഡാന്‍ വിപണിയിലെ രാജാവായിരുന്നു സിറ്റിക്ക് താല്‍ക്കാലികമായി പിന്‍വാങ്ങേണ്ടി വന്നത്.

ഹോണ്ട ജാസ്സ് മൈലേജ്

പുതിയ വിശേഷം ഈ രണ്ട് വാഹനങ്ങളുടെയും തിരിച്ചുവരവാണ്. പുതുക്കിയ ജാസ്സ് ജപ്പാന്‍ വിപണിയില്‍ ഇതിനകം ലോഞ്ച് ചെയ്തു കഴിഞ്ഞു. ഇന്ത്യയിലേക്കുള്ള വരവ് 2014ല്‍ തന്നെയുണ്ടാവും എന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നു കഴിഞ്ഞു.

ഹോണ്ട ജാസ്സ് മ്യൂജെന്‍ പതിപ്പ്

ഹോണ്ട സിറ്റി 2014

ഹോണ്ട സിറ്റി 2014

ഹോണ്ട സിറ്റി സെഡാനും 2014ല്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യും. സിറ്റി സെഡാനിന്റെ 2014 മോഡല്‍ ഈ നവംബറില്‍ തന്നെ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിക്കപ്പെടും. 2014 തുടക്കത്തില്‍ തന്നെ ഇന്ത്യയിലെത്തുമെന്നാണ് ഹോണ്ട ഇന്ത്യ മാര്‍ക്കറ്റിംഗ് തലവന്‍ ജ്ഞാനേശ്വര്‍ സെന്‍ പറയുന്നത്.

ഹോണ്ട സിറ്റി 2014

ഹോണ്ട സിറ്റി 2014

ഹോണ്ട സിറ്റിയുടെ കാര്യത്തില്‍ നമുക്ക് ഏറെ പ്രതീക്ഷ നല്‍കുന്നത് ഡീസല്‍ എന്‍ജിന്റെ വരവാണ്. ഹോണ്ട അമേസിന് ശേഷം ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുന്ന കൂടിയ ശേഷിയുള്ള ഹോണ്ട ഡീസല്‍ എന്‍ജിനായിരിക്കും ഇത്.

ഹോണ്ട സിറ്റി 2014

ഹോണ്ട സിറ്റി 2014

2013 ടൊക്കിയോ മോട്ടോര്‍ ഷോയിലാണ് ഹോണ്ട സിറ്റിയുടെ 2014 മോഡല്‍ അവതരിപ്പിക്കപ്പെടുക. ഇത് നവംബറില്‍ നടക്കും. 2014 തുടക്കത്തില്‍ നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലും ഈ വാഹനത്തെ കാണാം. എക്‌സ്‌പോയില്‍ വെച്ചു തന്നെ ലോഞ്ച് നടക്കുമോ എന്ന കാര്യം അറിവായിട്ടില്ല.

പുതിയ ജാസ്സ്

പുതിയ ജാസ്സ്

പുതിയ പ്ലാറ്റ്‌ഫോമിലാണ് ഹോണ്ട ജാസ്സ് വരുന്നത്. ഇതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് പുതിയ സിറ്റി സെഡാനും നിര്‍മിക്കുക. വാഹനത്തിന്റെ ജപ്പാന്‍ സവിശേഷതകള്‍ ഇവിടെ വായിക്കാം.

Article Published On: Wednesday, October 9, 2013, 9:49 [IST]
English summary
Honda Car India senior vice president, sales and marketing, Jnaneswar Sen confirmed that the company will reintroduce the City and Jazz brands in the country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X