ഫ്രാങ്ഫര്‍ടില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന കാറുകള്‍

ഇന്ത്യയിലേക്ക് വരാനിരിക്കുന്ന നിരവധി കാറുകളെ കാണാൻ കഴിയുമെന്നതിനാല്‍ ഫ്രാങ്ഫർട് മോട്ടർ ഷോ ഒരാഘോഷമാണ് രാജ്യത്തെ ഓട്ടോമൊബൈല്‍ ഭ്രാന്തന്മാര്‍ക്കിടയില്‍. ഇത്തവണയും ഫ്രാങ്ഫർട് പതിവു തെറ്റിച്ചില്ല. ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള നിരവധി പുതിയ കാറുകളും പുതുക്കലുകളും മോട്ടോർ ഷോയിലെത്തുകയുണ്ടായി.

ഫ്രാങ്ഫർടിലെത്തിയ കാറുകളിലെ ഇന്ത്യയിലെത്താനിടയിലുള്ള മുഖം മിനുക്കലുകള്‍എതെല്ലാമെന്ന് പരിശോദിക്കുകയാണ് താഴെ.

റിനോ കോലിയോസ്

റിനോ കോലിയോസ്

നിസ്സാനുമൊന്നിച്ച് വികസിപ്പിച്ചെടുത്ത സി പ്ലാറ്റ്‌ഫോമില്‍ നിലയുറപ്പിക്കുന്ന റിനോ കോലിയോസ് പ്രീമിയം എസ്‌യുവിക്ക് ഇക്കഴിഞ്ഞ ഫ്രാങ്ഫര്‍ടില്‍ ഒരു മികച്ച മുഖംമിനുക്കല്‍ ലഭിച്ചു. പുതിയ 'ഡയമണ്ടി കട്ട്' അലോയ് വീലുകള്‍, പനോരമിക് സണ്‍-റൂഫ്, 6 എയര്‍ ബാഗുകള്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് തുടങ്ങിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട് മുഖംമിനുക്കിയ വാഹനത്തില്‍.

റിനോ കോലിയോസ്

റിനോ കോലിയോസ്

വാഹനത്തിന്റെ ടോപ്-എന്‍ഡ് വേരിയന്റില്‍ കൂടുതല്‍ സവിശേഷതകളുണ്ടായിരിക്കും. ബോട് എന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ഉയര്‍ന്ന പതിപ്പിന് രണ്ട് ലക്ഷത്തിലധികം വിലക്കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

നിസ്സാന്‍ എക്‌സ് ട്രെയില്‍

നിസ്സാന്‍ എക്‌സ് ട്രെയില്‍

ഫ്രാങ്ഫര്‍ടിലെത്തിയ മറ്റൊരു ശ്രദ്ധേയ മുഖംമിനുക്കലാണ് നിസ്സാന്‍ എക്‌സ് ട്രെയിലിന്റേതിന്റേത്. നിസ്സാനിന്റെ പുതിയ ഡിസൈന്‍ ഫിലോസഫിയെ ആധാരമാക്കിയുള്ള മാറ്റങ്ങളാണ് വാഹനത്തിലുള്ളതെന്നു കാണാം. നിലവിലുള്ള എക്‌സ് ട്രെയിലിനെക്കാള്‍ സ്‌റ്റൈലനായിട്ടുണ്ട് ഡിസൈന്‍.

നിസ്സാന്‍ എക്‌സ് ട്രെയില്‍

നിസ്സാന്‍ എക്‌സ് ട്രെയില്‍

ഹെഡ്‌ലാമ്പിന്റെ ഹൈ, ലോ ബീമുകളില്‍ ഘടിപ്പിച്ച എല്‍ഇഡികള്‍ കിടു ആയിട്ടുണ്ട്. പുതിയ എക്‌സ് ട്രെയിലിന്റെ ഇന്റീരിയര്‍ സ്‌പേസ് കൂടുന്ന തരത്തില്‍ ഡയമെന്‍ഷനുകളില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ആകെപ്പാടെ നോക്കുമ്പോള്‍ 'കോംപാക്ട്‌നെസ്' വര്‍ധിച്ചതായാണ് തോന്നുക. പിന്‍വശത്ത് രണ്ട് സീറ്റുകള്‍ ഘടിപ്പിച്ചു കിട്ടുവാന്‍ പുതിയ എക്‌സ് ട്രെയിലില്‍ സാധ്യതയുണ്ട്.

കൂടുതല്‍...

സ്‌കോഡ യതി

സ്‌കോഡ യതി

രാജ്യത്ത് വലിയ വില്‍പനയില്ലെങ്കിലും സ്‌കോഡ യതിക്ക് ആരാധകരേറെയാണ്. പ്രീമിയം നിലവാരത്തില്‍ വരുന്ന ഈ കോംപാക്ട് എസ്‌യുവി റോഡില്‍ സൃഷ്ടിക്കുന്ന ശാന്തതയുടെ അന്തരീക്ഷം ഇഷ്ടെപ്പെടാത്തവരുമുണ്ട്. ഫ്രാങ്ഫര്‍ടില്‍ അവതരിച്ച പുതുക്കിയ യതി തികച്ചും ആധുനികവും ചലനാത്മകവുമായ ഡിസൈന്‍ സവിശേഷതകള്‍ കൂടുതലായി സ്വീകരിച്ചിരിക്കുന്നതായി കാണാം. 9 എയര്‍ബാഗുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ വ്യൂ കാമറ തുടങ്ങിയ സന്നാഹങ്ങളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌കോഡ യതി

സ്‌കോഡ യതി

ഹെഡ്‌ലാമ്പ് ഡിസൈനില്‍ കാര്യമായ മാറ്റം വന്നിരിക്കുന്നു. ഹെഡ്‌ലാമ്പിന് തൊട്ടു താഴെയായി ഇടം പിടിച്ചിരുന്ന ഫോഗ് ലാമ്പ് താഴെ എയര്‍ഡാമിന്റെ ഇരുവശങ്ങളിലേക്കും മാറ്റിയത് യതിയുടെ മുഖം കൂടുതല്‍ പ്രസന്നമാകുന്നതിന് കാരണമായിട്ടുണ്ട്.

റിനോ ഡസ്റ്റര്‍

റിനോ ഡസ്റ്റര്‍

റിനോ ഡസ്റ്ററിന് ലഭിച്ച റീഫ്രഷ് ഇന്ത്യ വലിയ ആകാംക്ഷയോടെയാണ് നോക്കിക്കണ്ടത്. ഡാസിയ നടത്തിയ ഈ മുഖം മിനുക്കല്‍ ഇന്ത്യയിലേക്ക് പൂര്‍ണമായും എത്തിച്ചേരുമോ എന്ന കാര്യത്തില്‍ വ്യക്തത ഇനിയും വന്നിട്ടില്ല. വാഹനത്തിന്റെ 'കോപാകുലത' വര്‍ധിപ്പിക്കുന്ന തരത്തിലുള്ള മാറ്റമാണ് ഡാസിയ വരുത്തിയിട്ടുള്ളത്.

റിനോ ഡസ്റ്റര്‍

റിനോ ഡസ്റ്റര്‍

ഹെഡ്‌ലാമ്പിന്റെ ആകൃതി മാറിയിട്ടില്ലെങ്കിലും ഉള്‍വശത്തെ ക്രമീകരണങ്ങള്‍ മാറിയിട്ടുണ്ട്. ഗ്രില്ലിലെ രണ്ട് ക്രോമിയം പട്ടകള്‍ അഗ്രസീവ്‌നെസ് വര്‍ധിപ്പിക്കുന്നു. ഇന്റീരിയറില്‍ സ്റ്റീയറിംഗ് മൗണ്ടഡ് നിയന്ത്രണങ്ങള്‍ തുടങ്ങിയ മാറ്റങ്ങളുണ്ട്.

കൂടുതല്‍...

ടെറാനോ - ഡസ്റ്റര്‍ താരതമ്യം

മാരുതി സുസൂക്കി സ്വിഫ്റ്റ്

മാരുതി സുസൂക്കി സ്വിഫ്റ്റ്

ഇന്ത്യയിലെ ഏറ്റവും ജനപ്രിയതയുള്ള ഹാച്ച്ബാക്കുകളിലൊന്നായ സ്വിഫ്റ്റിന് ചെറിയൊരു പുതുക്കല്‍ ഈ ഫ്രാങ്ഫര്‍ടില്‍ ലഭിച്ചു. ഇന്ത്യന്‍ വിപണിയില്‍ ഈ വാഹനം 2014 പകുതിയോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാരുതി സുസൂക്കി സ്വിഫ്റ്റ്

മാരുതി സുസൂക്കി സ്വിഫ്റ്റ്

ഐ20 ഹാച്ച്ബാക്കിന് നിലവില്‍ വല്‍കുന്ന തരത്തിലുള്ള, ഫോഗ് ലാമ്പിനു ചുറ്റും ഒരു എല്‍ഇഡി സ്ട്രിപ്പ് ഘടിപ്പിച്ചതാണ് പുറത്തെ പ്രധാന മാറ്റം. ബംപറില്‍ ചെറിയ മാറ്റം വരുത്തിയിട്ടുള്ളത് എല്‍ഇഡികള്‍ ഘടിപ്പിക്കുന്ന പ്രമാണിച്ചാണ്. 16 ഇഞ്ച് അലോയ്കള്‍ വാഹനത്തിന് ഘടിപ്പിച്ചേക്കുമെന്ന് കേള്‍ക്കുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 15 ഇഞ്ച് അലോയ്കളാണുള്ളത്. ഡ്രൈവര്‍ സൈഡ് വിന്‍ഡോ ഇലക്ട്രികമാക്കിയിട്ടുണ്ട് പുതിയ പതിപ്പില്‍. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ഇലക്ട്രികമാക്കിയ റിയര്‍വ്യൂ മിററുകള്‍ എന്നിവയാണ് മറ്റ് മാറ്റങ്ങള്‍.

കൂടുതല്‍...

More from DriveSpark

Article Published On: Monday, September 23, 2013, 12:53 [IST]
English summary
Here we trace out the India bound cars which are unveiled in the 2013 Frankfurt Motor show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X