2014 ഓട്ടോ എക്‌സ്‌പോ: ചെറുകാറുകളുടെ പൂരം
ഇന്നു തുടങ്ങുന്ന 2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോ ചെറുകാറുകളുടെ ഉത്സവമായി മാറും. നിരവധി കാര്‍ നിര്‍മാതാക്കള്‍ വിവിധ സെഗ്മെന്റുകളില്‍ ചെറുകാറുകളുമായി എത്തുന്നുണ്ട് എക്‌സ്‌പോയിലേക്ക്. ഏതാണ്ട് എഴുപതിലധികം ലോഞ്ചുകള്‍ നടക്കുമെന്നത് ഉറപ്പായിട്ടുണ്ട്. എക്സ്പോയിൽ ഇന്നും നാളെയും മാധ്യമങ്ങൾക്കുവേണ്ടിയുള്ള ദിവസങ്ങളാണ്. വാർത്തകൾ ഡ്രൈവ്സ്പാർക്ക് ലൈവായി എത്തിക്കുന്നുണ്ട്.
ഇന്ത്യൻ ഓട്ടോ എക്സ്പോ ലൈവ് പേജ്
എക്‌സ്‌പോയ്ക്ക് മുന്നോടിയായി അവതരിപ്പിക്കപ്പെട്ട കാറുകള്‍തന്നെ ഇത്തവണത്തെ എക്‌പോയുടെ സ്വഭാവം എന്തായിരിക്കുമെന്ന് വിളിച്ചുപറയുന്നുണ്ട്. ടാറ്റ ബോള്‍ട്ട് ഹാച്ച്ഹാക്ക്, ടാറ്റ സെസ്റ്റ് ചെറുസെഡാന്‍, ഹ്യൂണ്ടായ് എക്‌സെന്റ് ചെറുസെഡാന്‍, ഫോഡ് ഫിഗോ ചെറുസെഡാന്‍ കണ്‍സെപ്റ്റ് എന്നിവയാണ് ഇതുവരെ അവതരിപ്പിക്കപ്പെട്ട എക്‌സ്‌പോ വാഹനങ്ങളില്‍ പ്രധാനപ്പെട്ടവ.

ടാറ്റ ബോൾട്ട് ഹാച്ച്ബാക്ക്
ടാറ്റ വിസ്തയെ വന്‍തോതില്‍ അഴിച്ചുപണി നടത്തിയാണ് ബോള്‍ട്ട് ഹാച്ച്ബാക്ക് എന്നപേരില്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. വിസ്തയ്ക്ക് നിലവിലുള്ള ടാക്‌സി പ്രതിച്ഛായ വില്‍പനയെ പ്രതികൂലമായി ബാധിക്കുന്നത് കണ്ടറിഞ്ഞാണ് ഈ നീക്കം. കൂടുതല്‍ വായിക്കുക...

ടാറ്റ സെസ്റ്റ് ചെറുസെഡാൻ
മാരുതി സുസൂക്കി ഡിസൈറും ഹോണ്ട അമേസുമെല്ലാം വാഴുന്ന കോംപാക്ട് സെഡാന്‍ സെഗ്മെന്റില്‍ കാര്യമായെന്തെങ്കിലും ചെയ്യാന്‍ ടാറ്റ ഇന്‍ഡിഗോ സിഎസ് സെഡാന് നിലവില്‍ സാധിക്കുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ സെസ്റ്റിന് സാധിച്ചേക്കും. കൂടുതല്‍ വായിക്കുക...

ഫോഡ് ഫിഗോ കണ്‍സെപ്റ്റ്
ഫോഡില്‍ നിന്നാണ് മറ്റൊരു ചെറുസെഡാന്‍ അവതാരം വരുന്നത്. ഫിഗോ ഹാച്ച്ബാക്കിനെ ആധാരമാക്കിയുള്ളതാണ് ഈ സെഡാന്‍. കൂടുതല്‍ വായിക്കുക...

ഹ്യൂണ്ടായ് എക്‌സെന്റ്
ഈ വാഹനവും ചെറുസെഡാന്‍ സെഗ്മെന്റിലേക്കുള്ളതാണ്. 4 മീറ്ററിനുള്ളില്‍ ഇടംപിടിക്കുന്ന ഈ വാഹനം ഗ്രാന്‍ഡ് ഐ10ന്റെ സെഡാന്‍ പതിപ്പാണ്. കൂടുതൽ....


Click it and Unblock the Notifications








