ടാറ്റ സെസ്റ്റ് സെഡാന്‍ അവതരിപ്പിച്ചു

Posted By:

ടാറ്റയുടെ പുതിയ ഡിസൈന്‍-സാങ്കേതിക തത്വശാസ്ത്രം, 'ഫാല്‍ക്കണ്‍' അടിസ്ഥാനമാക്കി നിര്‍മിച്ച രണ്ട് കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ടു. ബോള്‍ട്ട് എന്നുപേരുള്ള ഒരു ഹാച്ച്ബാക്കും സെസ്റ്റ് എന്ന ഒരു കോംപാക്ട് സെഡാന്‍ കണ്‍സെപ്റ്റുമാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായാണ് വാഹനങ്ങള്‍ ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. വാഹനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും താഴെ വായിക്കാം.

ടാറ്റ സെസ്റ്റ് സെഡാന്‍

ടാറ്റ സെസ്റ്റ് സെഡാന്‍

എക്‌സ്1 പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിലകൊള്ളുന്നത്. 4 മീറ്റര്‍ എന്ന നിര്‍ണായക വലിപ്പത്തില്‍ വരുന്ന ഈ വാഹനം കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ ഇടംപിടിക്കും. മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ് എന്നിവരാണ് പ്രധാന എതിരാളികള്‍.

ടാറ്റ സെസ്റ്റ് സെഡാന്‍

ടാറ്റ സെസ്റ്റ് സെഡാന്‍

ഫാല്‍ക്കണ്‍5 എന്ന കോഡ്‌നാമത്തില്‍ നിര്‍മാണത്തിലിരുന്ന ഈ സെഡാന്‍ കാര്‍, നിലവില്‍ എന്‍ട്രിലെവല്‍ വിപണിയിലുള്ള മാന്‍സ സെഡാനിന്റെ പകരക്കാരനാണ്.

പുതിയ ഗ്രില്‍ ഡിസൈന്‍

പുതിയ ഗ്രില്‍ ഡിസൈന്‍

ടാറ്റയുടെ 'ഹ്യൂമാനിറ്റി' ലൈന്‍ ഡിസൈന്‍ തത്വത്തെ ആധാരമാക്കിയാണ് പുതിയ ഗ്രില്ലിന്റെ ശില്‍പം രൂപപ്പെടുത്തിയിരിക്കുന്നത്.

എന്‍ജിന്‍

എന്‍ജിന്‍

ടാറ്റയുടെ പുതിയ റിവോട്രോണ്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, ഫിയറ്റില്‍ നിന്നും വാങ്ങുന്ന 1.5 ലിറ്റര്‍ മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ എന്നിവ സെസ്റ്റിന് കരുത്ത് നല്‍കും.

ഗിയര്‍ബോക്‌സ്

ഗിയര്‍ബോക്‌സ്

എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് പകരാന്‍ ടാറ്റ നിര്‍മിച്ചെടുത്ത എഫ് ട്രോണിക് ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഉപയോഗിക്കും. ക്ലച്ച് പെഡല്‍ ഇല്ലാത്ത ഈ സംവിധാനം മാന്വല്‍ ഗിയര്‍ബോക്‌സിനെ അപേക്ഷിച്ച് ആയാസരഹിതമായിരിക്കും. പുതിയ മാരുതി സെലെരിയോയിലും ഇതേ സംവിധാനമാണുള്ളത്.

സന്നാഹങ്ങള്‍

സന്നാഹങ്ങള്‍

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഹെര്‍മാന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 5 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ, ബ്ലൂടൂത്ത്, ടെലിഫോണി, വോയ്‌സ് റെക്കഗ്നിഷന്‍, ടെക്‌സ്റ്റ് ടു സ്പീച്ച്, സ്മാര്‍ട്‌ഫോണ്‍ നേവിഗേഷന്‍ തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

English summary
Tata Zest compact sedan has just been unveiled in an event in Delhi, along with its hatchback counterpart, Bolt.
Story first published: Monday, February 3, 2014, 18:59 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark