ഇന്ത്യയിലേക്ക് വരുന്ന 5 ഫോക്സ്‌വാഗൺ കാറുകൾ
ഫോക്സ്‌വാഗൺ നമ്മുടെ കാർവിപണിയിലെ ഒരു സജീവസാന്നിധ്യം തന്നെയാണ്. എന്നാൽ, വിപണിയിൽ ഉദ്ദേശിച്ചതു പോലൊരു വളർച്ച ഫോക്സ്‌വാഗൺ നേടിയിട്ടില്ല എന്നതു തന്നെയാണ് സത്യം. ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കമ്പനി തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞിട്ടുണ്ട്. മോട്ടോർസ്പോർട്സ് അടക്കമുള്ള മേഖലകളിൽ ഫോക്സ്‌വാഗൺ നടത്തുന്ന ഉദ്യമങ്ങൾ ദീർഘകാലാടിസ്ഥാനത്തിലുള്ളതും സുസ്ഥിരവുമായ വളർച്ചയെയാണ് കമ്പനി ലക്ഷ്യമിടുന്നത് എന്നതിന്റെ തെളിവാണ്.
ഇന്ത്യൻ വിപണിയിലേക്ക് ഫോക്സ്‌വാഗൺ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള വാഹനങ്ങളെക്കുറിച്ചാണ് ഇവിടെ ചർച്ച. ഈ കാർ മോഡലുകൾ കമ്പനിയുടെ ഇന്ത്യയിലെ ഭാവി ഭദ്രമാക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

05. പുതുതലമുറ ഫോക്സ്‌വാഗൺ പസ്സാറ്റ്
പസ്സാറ്റിന്റെ പുതിയ തലമുറ മോഡലാണ് ഇവയിലൊന്ന്. ഈ വാഹനത്തിന് ഇന്ത്യയിൽ വേണ്ടത്ര ആവശ്യക്കാരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താൽ പസ്സാറ്റിനെ ഫോക്സ്‌വാഗൺ 2014ൽ വിപണിയിൽ നിന്നും പിൻവലിക്കുകയുണ്ടായി. ഈ മോഡലിനെ വീണ്ടും വിപണിയിലെത്തിക്കാൻ പ്ലാനുണ്ട് കമ്പനിക്ക്. പസ്സാറ്റിന്റെ പുതിയ തലമുറ പതിപ്പാണ് വരുന്നത്.

പുതുതലമുറ ഫോക്സ്‌വാഗൺ പസ്സാറ്റ്
ആഗോളവിപണികളിൽ പുതുതലമുറ ഫോക്സ്‌വാഗൺ പസ്സാറ്റ് ഇതിനകം തന്നെ വന്നിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന 2.0 ലിറ്റർ ഡീസൽ എൻജിൻ ഘടിപ്പിച്ചു തന്നെയായിരിക്കും വാഹനമെത്തുക.

04. ഫോക്സ്‌വാഗൺ ടിഗ്വാൻ
നാളെ (സെപ്തംബർ 15) തുടങ്ങുന്ന ഫ്രാങ്ഫർട്ട് മോട്ടോർ ഷോയിൽ ഈ എസ്‌യുവിയുടെ പുതിയ തലമുറ പതിപ്പിനെ കാണാൻ സാധിക്കും. ഈ വാഹനവും ഇന്ത്യയിലേക്കുള്ള ഫോക്സ്‌വാഗൺ വാഗ്ദാനമാണ്.

ഫോക്സ്‌വാഗൺ ടിഗ്വാൻ
ഫോക്സ്‌വാഗന്റെ വിഖ്യാതമായ എംക്യുബി പ്ലാറ്റ്ഫോമിലാണ് ടിഗ്വാൻ വരുന്നത്. ഇന്ത്യയുടെ പ്രീമിയം എസ്‌യുവി വിപണിയിലേക്കാണ് ഈ കാർ എത്തുക. ചെറു ആഡംബര എസ്‌യുവികൾക്ക് ഇന്ത്യയിൽ വലിയ ഡിമാൻഡുണ്ട്. 2.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഘടിപ്പിക്കുക. ഇന്ത്യയില്‍ ഇവയില്‍ എന്‍ജിൻ പതിപ്പാണ് ലഭ്യമാക്കുക എന്ന് വ്യക്തമായിട്ടില്ല.

03. ഫോക്സ്‌വാഗൺ ബീറ്റിൽ
ഇന്ത്യയിൽ നിന്ന് ഈ ക്ലാസ് മോഡൽ പിൻവലിച്ചിരിക്കുകയാണ് ഫോക്സ്‌വാഗൺ ഇപ്പോൾ. വിൽപനയില്ലാത്തതുതന്നെയാണ് പ്രശ്നം. പുതിയ വിപണിതന്ത്രങ്ങളുമായി ഈ വാഹനം വീണ്ടും ഇന്ത്യയിലെത്തും. പുതിയ തലമുറ ബീറ്റിലാണ് ഇന്ത്യയിലെത്തുക. 2015 അവസാനത്തിൽ ഈ വാഹനത്തെ കാണാനാകും.

ഫോക്സ്‌വാഗൺ ബീറ്റിൽ
2 ലിറ്റര്‍ എന്‍ജിനാണ് ബീറ്റിലിനുള്ളത്. ശരീരത്തിന്‍റെ ഭംഗി തന്നെയാണ് ബീറ്റിലിന്‍റെ പ്രധാന ആകര്‍ഷണഘടകം. 20 ലക്ഷത്തിന്‍റെ പരിധിയിലാണ് വാഹനം വരുന്നത്.

02. ഫോക്സ്‌വാഗൺ ടൈഗൂൺ
ഫോക്സ്‍വാഗണിന്‍റെ പുതിയ ചെറുകാര്‍ പ്ലാറ്റ്ഫോമായ എന്‍എസ്എഫിൽ നിർമിക്കുന്ന ടൈഗൂണ്‍ കോംപാക്ട് എസ്‍യുവി ഇന്ത്യയിലേക്കെത്തുമെന്നും വാർത്തകളുണ്ട്.

ഫോക്സ്‌വാഗൺ ടൈഗൂൺ
3859 എംഎം ആണ് വാഹനത്തിന്‍റെ നീളം എന്നറിയുന്നു. ഇന്ത്യന്‍ വിപണിനിയമങ്ങള്‍ക്ക് ഏറ്റവും യോജിച്ച വലിപ്പമാണിത്. എന്‍ജിനില്‍ 108 കുതിരകളെ പൂട്ടിയിരിക്കുന്നു. 1 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിത്. ഇത് ടൈഗൂണിന്റെ കൺസെപ്റ്റിലുപയോഗിച്ച എൻജിനാണ്. ഇതു തന്നെയാണോ ഇന്ത്യയിലെത്തുക എന്ന കാര്യം വ്യക്തമല്ല.

01. ഫോക്സ്‌വാഗൺ കോംപാക്ട് സെഡാൻ
പോളോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി നിർമിക്കുന്ന ഒരു ചെറു സെഡാൻ ഇന്ത്യൻ വിപണിയിലെത്താൻ സാധ്യതയുണ്ട്. ഇന്ത്യയുടെ വളരുന്ന ചെറു സെഡാൻ വിപണിയെ ലക്ഷ്യമാക്കിയാണ് ഈ വാഹനം വരുന്നത്.

ഫോക്സ്‌വാഗൺ കോംപാക്ട് സെഡാൻ
സെസ്റ്റ്, സ്വിഫ്റ്റ് ഡിസൈർ, അമേസ് തുടങ്ങിയ വാഹനങ്ങളെ എതിരിടാനാണ് പുതിയ സെഡാനിലൂടെ ഫോക്സ്‌വാഗൺ ഉദ്ദേശിക്കുന്നത് എന്നറിയുക. പോളോയുടെ എൻജിനുകൾ തന്നെയായിരിക്കും ഈ ചെറുവാഹനത്തിനും നൽകുക.

കൂടുതൽ
ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍
ലോകത്തില്‍ ഏറ്റവുമധികം 'ഗൂഗിള്‍' ചെയ്യപെട്ട കമ്പനികള്‍


Click it and Unblock the Notifications








