വിപണിയിലുള്ള എല്ലാ കാറുകളും 2018നു മുമ്പ് ക്രാഷ് ടെസ്റ്റിന് തയ്യാറാകണം!

By Santheep

ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ കാര്‍ മോഡലുകളും 2017 ഒക്ടോബര്‍ മാസം മുതല്‍ ക്രാഷ് ടെസ്റ്റിന് വിധേയമാകേണ്ടി വരുമെന്നുറപ്പായി. നിലവില്‍ വില്‍പനയിലുള്ള മോഡലുകളും ക്രാഷ് ടെസ്റ്റ് നടത്തേണ്ടിവരും. ഇതിനായി കാര്‍ മോഡലുകളില്‍ പുതുക്കലുകള്‍ വരുത്തേണ്ടവര്‍ക്കായി 2018 ഒക്ടോബര്‍ മാസം വരെ (ഒരു വര്‍ഷം) സമയമനുവദിക്കും.

ക്രാഷ് ടെസ്റ്റ് പോളിസി നിലവില്‍ വന്ന് മേല്‍പറഞ്ഞ സമയത്തിനുള്ളില്‍ എല്ലാ കാറുകളും ക്രാഷ് ടെസ്റ്റിന് തയ്യാറായിരിക്കണം.

എല്ലാ കാറുകളും 2018നു മുമ്പ് ക്രാഷ് ടെസ്റ്റിന് തയ്യാറാകണം!

ഫ്രണ്ട്, സൈഡ് ക്രാഷ് ടെസ്റ്റുകളാണ് തുടക്കത്തില്‍ നടത്തുക എന്നറിയുന്നു. ഒരു കാര്‍ പാലിക്കേണ്ട മിനിമം സുരക്ഷാ സംവിധാനങ്ങള്‍ മാത്രമാണ് ഇതില്‍ ടെസ്റ്റ് ചെയ്യുന്നത്. കൂടുതല്‍ കര്‍ശനമായ ക്രാഷ് ടെസ്റ്റ് സംവിധാനങ്ങളിലേക്ക് പോകാന്‍ രാജ്യത്തെ സാഹചര്യങ്ങള്‍ തയ്യാറായിട്ടില്ല എന്നതാണ് പ്രശ്‌നം.

എല്ലാ കാറുകളും 2018നു മുമ്പ് ക്രാഷ് ടെസ്റ്റിന് തയ്യാറാകണം!

മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഫ്രണ്ട് ക്രാഷ് ടെസ്റ്റ് നടത്തുക. സൈഡ് ക്രാഷ് ടെസ്റ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്ററായിരിക്കുമെന്നും അറിയുന്നു. ഈ ക്രാഷ് ടെസ്റ്റ് പാസ്സായാല്‍ മാത്രമേ വിപണിയില്‍ കാര്‍ പുറത്തിറക്കാന്‍ അനുവാദം ലഭിക്കൂ.

എല്ലാ കാറുകളും 2018നു മുമ്പ് ക്രാഷ് ടെസ്റ്റിന് തയ്യാറാകണം!

ക്രാഷ് ടെസ്റ്റ് സംവിധാനം നിലവില്‍ വരുന്നതോടെ കാറുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദിപ്പിക്കാന്‍ നിര്‍മാതാക്കളില്‍ സമ്മര്‍ദ്ദമുയരും. ലോകത്തില്‍ ഏറ്റവുമധികം വാഹനാപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതിനു കാരണം വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാത്ത വാഹങ്ങള്‍ നിരത്തിലിറങ്ങാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നതാണ്.

എല്ലാ കാറുകളും 2018നു മുമ്പ് ക്രാഷ് ടെസ്റ്റിന് തയ്യാറാകണം!

എയര്‍ബാഗുകള്‍, എബിഎസ് തുടങ്ങിയ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ കാറുകളിലും ഉണ്ടായിരിക്കണം. ഇത്തരം സംവിധാനങ്ങളില്ലാതെ കാറുകള്‍ നിരത്തിലെത്തിക്കാന്‍ പല വിദേശരാജ്യങ്ങളും അനുവദിക്കുന്നില്ല. വാഹനങ്ങളുടെ ബോഡി ഫ്രെയിമിന്റെ ഗുണനിലവാരമാണ് മറ്റൊന്ന്. ഇന്ത്യയിലെ മിക്ക എന്‍ട്രി ലെവല്‍ കാറുകളും വളരെ നിലവാരം കുറഞ്ഞ ഫ്രെയിമുകല്‍ ഘടിപ്പിച്ചാണ് വിപണി പിടിക്കുന്നത്.

എല്ലാ കാറുകളും 2018നു മുമ്പ് ക്രാഷ് ടെസ്റ്റിന് തയ്യാറാകണം!

ക്രാഷ് ടെസ്റ്റ് റിസള്‍ട്ടുകള്‍ വരുന്നതോടെ നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന പല കാറുകള്‍ക്കും വിപണിയില്‍ നിന്നും പിന്‍വാങ്ങേണ്ടിവരും. ഏറ്റവും കുറഞ്ഞത് ഗൗരവപ്പെട്ട പുതുക്കലുകള്‍ക്ക് തയ്യാറാവേണ്ടതായെങ്കിലും വരും.

എല്ലാ കാറുകളും 2018നു മുമ്പ് ക്രാഷ് ടെസ്റ്റിന് തയ്യാറാകണം!

'ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം' അഥവാ ഭാരത് എന്‍സിഎപി എന്നായിരിക്കും ഈ ടെസ്റ്റ് അറിയപ്പെടുക.

എല്ലാ കാറുകളും 2018നു മുമ്പ് ക്രാഷ് ടെസ്റ്റിന് തയ്യാറാകണം!

ഇന്ത്യയില്‍ ഇത്തരമൊരു സംവിധാനമൊരുക്കുവാന്‍ ഈയടുത്ത കാലത്തായി കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായിരുന്നു. ഗ്ലോബല്‍ എന്‍സിഎപി ഇന്ത്യയിലെ ചില കാറുകള്‍ ടെസ്റ്റു ചെയ്തത് വലിയ തോതില്‍ പ്രചരിച്ചിരുന്നു. തവിടുപൊടിയായിക്കിടക്കുന്ന ആള്‍ട്ടോ അടക്കമുള്ള കാറുകള്‍ കണ്ട് ഉപഭോക്താക്കള്‍ ആശങ്കാകുലരായിത്തുടങ്ങിയിട്ടുണ്ട്. ഇത് അധികൃതരെ ഉണര്‍ത്തുന്നതിന് സഹായകമായി.

എല്ലാ കാറുകളും 2018നു മുമ്പ് ക്രാഷ് ടെസ്റ്റിന് തയ്യാറാകണം!

ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള ടാറ്റ നാനോ, മാരുതി ആള്‍ട്ടോ, ഫോഡ് ഫിഗോ, ഹ്യൂണ്ടായ് ഐ10, ഫോക്‌സ്‌വാഗണ്‍ പോളോ എന്നീ കാറുകള്‍ അതിദയനീയമായി പരാജയപ്പെട്ടിരുന്നു.

എല്ലാ കാറുകളും 2018നു മുമ്പ് ക്രാഷ് ടെസ്റ്റിന് തയ്യാറാകണം!

മേല്‍പ്പറഞ്ഞ കാറുകളാണ് പകുതിയിലധികം ഇന്ത്യാക്കാരുടെയും പക്കലുള്ളത് എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ജിഎന്‍സിഎപി-യുടെ ക്രാഷ് ടെസ്റ്റ് നടത്തിയത് മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗതയിലായിരുന്നു. വാഹനത്തിലുള്ള ഒരാള്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല എന്നതായിരുന്നു ഈ ടെസ്റ്റുകളുടെ പൊതുവിലുള്ള റിസള്‍ട്ട്! സുപ്രധാന സുരക്ഷാ സംവിധാനമായ എയര്‍ബാഗ് ഭൂരിഭാഗം കാറുകളിലുമില്ല. ഫോക്‌സ്‌വാഗണ്‍ ഇക്കാര്യത്തില്‍ ഒരല്‍പം മുമ്പിലാണ്. കാറുകള്‍ക്ക് സ്റ്റാന്‍ഡേഡായി എയര്‍ബാഗ് നല്‍കുന്നു ഇവര്‍.

എല്ലാ കാറുകളും 2018നു മുമ്പ് ക്രാഷ് ടെസ്റ്റിന് തയ്യാറാകണം!

കാറുകള്‍ക്ക് ക്രാഷ് ടെസ്റ്റിംഗിലൂടെ നല്‍കുന്ന റേറ്റിംഗിനെ ആധാരമാക്കി പ്രീമിയം നിരക്ക് നിശ്ചയിക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കുവാനാണ് അധികൃതര്‍ ആലോചിക്കുന്നുണ്ട്. പുതിയ നയം പ്രാബല്യത്തിലാവുന്നതോടെ കുറഞ്ഞ ക്രാഷ് ടെസ്റ്റ് റേറ്റിംഗുള്ള കാറുകള്‍ക്ക് കൂടുതല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം അടയ്‌ക്കേണ്ടതായി വരും. ഇത് ഉപഭോക്താക്കളില്‍ ഉണര്‍വുണ്ടാക്കുമെന്നതിനാല്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂട്ടാതെ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ സാധിക്കാതെ വരും കമ്പനികള്‍ക്ക്.

കൂടുതല്‍

കൂടുതല്‍

More from DriveSpark

Article Published On: Friday, May 15, 2015, 17:47 [IST]
English summary
Crash Tests Mandatory From October 2017 Onwards In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X