ഡൈംലർ ട്രക്ക് ഡ്രൈവറില്ലാതെ 14 കിലോമീറ്റർ സഞ്ചരിച്ചു

By Santheep

ഡൈംലർ വികസിപ്പിച്ചെടുത്ത ഒരു ഓട്ടോണമസ് ട്രക്ക് ടെസ്റ്റ് ചെയ്തു. ജർമനിയിലാണ് ടെസ്റ്റ് നടന്നത്. 14 കിലോമീറ്ററോളം ഈ ട്രക്ക് ഡ്രൈവറുടെ സഹായമില്ലാതെ ഓടിയതായി അറിയുന്നു.

ഡൈംലറിന്റെ ഓട്ടോണമസ് ട്രക്കിനെ അടുത്തറിയാം താഴെ.

ഡൈംലർ ട്രക്ക് ഡ്രൈവറില്ലാതെ 14 കിലോമീറ്റർ സഞ്ചരിച്ചു

റഡാർ സംവിധാനങ്ങൾ, കാമറകൾ, ആക്ടീവ് സ്പീഡ് റഗുലേറ്ററുകൾ തുടങ്ങിയവയുടെ സഹായത്തോടെയാണ് ഡൈംലറിന്റെ ട്രക്ക് സ്വയം ഓടിയത്.

ഡൈംലർ ട്രക്ക് ഡ്രൈവറില്ലാതെ 14 കിലോമീറ്റർ സഞ്ചരിച്ചു

ഒരു ഡ്രൈവർ വാഹനത്തിലുണ്ടായിരുന്നുവെങ്കിലും ഇദ്ദേഹത്തിന് ഒരു ഘട്ടത്തിൽ പോലും ഇടപെടേണ്ടതായി വന്നില്ല.

ഡൈംലർ ട്രക്ക് ഡ്രൈവറില്ലാതെ 14 കിലോമീറ്റർ സഞ്ചരിച്ചു

മെഴ്സിഡിസ് ബെൻസ് ആക്ട്രോസ് ട്രക്കിലാണ് ഓട്ടോണമസ് സംവിധാനം ചേർത്ത് ടെസ്റ്റ് ചെയ്തത്.

ഡൈംലർ ട്രക്ക് ഡ്രൈവറില്ലാതെ 14 കിലോമീറ്റർ സഞ്ചരിച്ചു

ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നിന്നാണ് വാഹനം യാത്ര തുടങ്ങിയത്. ഡ്രൈവർക്ക് സ്റ്റീയറിങ് നിയന്ത്രിക്കേണ്ട ജോലിയുണ്ടായിരുന്നില്ല. എങ്കിലും പുറത്തെ ട്രാഫിക്കിൽ നിരന്തരം ജാഗ്രത പുലർത്തിയാണ് ഇരുന്നത്. അപകടസാധ്യതകളെ തള്ളിക്കളയാൻ കഴിയില്ല എന്നതാണ് കാരണം.

ഡൈംലർ ട്രക്ക് ഡ്രൈവറില്ലാതെ 14 കിലോമീറ്റർ സഞ്ചരിച്ചു

റോഡ് സാഹചര്യങ്ങൾ പൂർണമായും അനുകൂലമാണെന്നു കണ്ടാ മാത്രമേ ഈ ട്രക്ക് സ്വയം ഓടുകയുള്ളൂ.

ഡൈംലർ ട്രക്ക് ഡ്രൈവറില്ലാതെ 14 കിലോമീറ്റർ സഞ്ചരിച്ചു

കാലാവസ്ഥയിലോ, റോഡിലോ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ ഇക്കാര്യം ഡ്രൈവറെ അറിയിക്കും ഈ ട്രക്ക്. ഈ സമയത്ത് ഡ്രൈവർ നിയന്ത്രണം ഏറ്റെടുക്കണം.

ഡൈംലർ ട്രക്ക് ഡ്രൈവറില്ലാതെ 14 കിലോമീറ്റർ സഞ്ചരിച്ചു

നേരത്തെ തന്നെ വൻതോതിൽ ടെസ്റ്റുകൾ നടത്തി ശേഷി തെളിയിക്കപെട്ട ഹൈവേ പൈലറ്റ് എന്ന സാങ്കേതികതയാണ് ട്രക്കിൽ ചേർത്തിരുന്നത്. ഏതാണ്ട് 20,000 കിലോമീറ്റർ ടെസ്റ്റ് നടത്തിയിട്ടുണ്ട് ഈ സാങ്കേതികത. ജർമനിയിലും അമേരിക്കയിലുമായിരുന്നു ടെസ്റ്റ്.

ഡൈംലർ ട്രക്ക് ഡ്രൈവറില്ലാതെ 14 കിലോമീറ്റർ സഞ്ചരിച്ചു

ഓട്ടോണമസ് വാഹനങ്ങളുടെ ചരിത്രത്തിൽ നിർ‌ണായക പ്രാധാന്യമുള്ള ഒരു ടെസ്റ്റാണ് തങ്ങൾ നടത്തിയിരിക്കുന്നതെന്ന് ഡൈംലർ ഹെവി വെഹിക്കിൾസ് ബോർഡ് മെമ്പറായ വോൾഫോഗ് ബേൺഹാഡ് വ്യക്തമാക്കി.

കൂടുതൽ

കൂടുതൽ

ഓട്ടോണമസ് കാറപകടങ്ങളുടെ ഉത്തരവാദിത്തം ആര്‍ക്ക്?

ഡ്രൈവറില്ലാ കാറുകള്‍ അപകടത്തില്‍ പെടുന്നു!

'അപകടം കുറയ്ക്കാന്‍ ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ് നിര്‍ബന്ധമാക്കണം'

ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ ബസ്സ് സർവീസ്

മഹീന്ദ്രയും ഡ്രൈവറില്ലാത്ത കാര്‍ ടെസ്റ്റിന് ഒരുങ്ങുന്നു!

More from DriveSpark

Article Published On: Tuesday, October 6, 2015, 10:52 [IST]
English summary
Daimler Self Driving Truck Goes 14 KM Without A Driver.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X