ഡ്രൈവറില്ലാ കാറുകള്‍ അപകടത്തില്‍ പെടുന്നു!

Written By:

ഓട്ടോണമസ് കാറുകള്‍ അഥവാ സ്വയം നിയന്ത്രിക്കുന്ന കാറുകള്‍ എത്രത്തോളം സുരക്ഷിതമാണെന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത്തരം കാറുകള്‍ യാഥാര്‍ത്ഥ്യത്തോടടുത്തു വരുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇതൊരു ചൂടേറിയ ചര്‍ച്ചാവിഷയമാണ്. പുതിയ വാര്‍ത്തകള്‍ ഈ പ്രശ്‌നത്തിലേക്ക് വീണ്ടും ലോകശ്രദ്ധ തിരിക്കുന്നു.

ഓട്ടോണമസ് കാറപകടങ്ങളുടെ ഉത്തരവാദിത്തം ആര്‍ക്ക്?

ഓട്ടോണമസ് കാറുകളുടെ ടെസ്റ്റിങ് തുടങ്ങിയതിനു ശേഷം ഇതുവരെ 11 അപകടങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, ഗൂഗിള്‍ അവകാശപ്പെടുന്നതു പ്രകാരം ഈ അപകടങ്ങള്‍ ടെസ്റ്റ് ചെയ്യുന്ന കാറുകള്‍ സൃഷ്ടിച്ചവയല്ല. സന്ദര്‍ഭവശാല്‍ അവ ഉള്‍പെട്ടു പോയതാണ്.

ഗൂഗിൾ കാർ

ആറു വര്‍ഷത്തിനിടയിലെ അപകടങ്ങളുടെ കണക്കാണിത്. ഈ അപകടങ്ങളില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

ബ്രിട്ടനിലെ ഡ്രൈവറില്ലാ കാറും സൈബര്‍ ആക്രമണ ഭീഷണിയും

ഈ അപകടങ്ങളില്‍ ഏഴെണ്ണം സംഭവിച്ചത് പ്രോട്ടൊടൈപ്പ് കാറുകള്‍ക്കാണ്. ഇവയിലും അപകടം വരുത്തിയത് മറ്റു കാറുകളാണ്. സിഗ്നലുകളില്‍ നിറുത്തുമ്പോള്‍ പിന്നിലുള്ള കാറുകള്‍ വന്നിടിച്ചതാണ് അപകടകാരണമായത്.

സ്റ്റീയറിംഗ് വീലില്ലാത്ത ഗൂഗിള്‍ കാര്‍ നിരത്തില്‍

ഓട്ടോണമസ് കാറുകള്‍ ഇതുവരെ 27 ലക്ഷം കിലോമീറ്ററുകള്‍ ടെസ്റ്റുകള്‍ക്കായി ഓടിക്കഴിഞ്ഞു!

കൂടുതല്‍... #google car #autonomous car #auto news
English summary
Google Autonomous Cars Involved In 11 Accidents.
Story first published: Thursday, May 14, 2015, 16:06 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark