ഡിസൈറിനെതിരെ ഫിഗോ ആസ്പയര്‍ വന്‍ സന്നാഹത്തോടെ വരുന്നു

By Santheep

ഫോഡിന്റെ ആദ്യത്തെ കോംപാക്ട് സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഗുജറാത്തിലെ സനന്ദില്‍ ഈ വാഹനത്തിന്റെ ഉല്‍പാദനം തുടങ്ങിയിട്ടുണ്ട്. ഫിഗോ ആസ്പയര്‍ എന്ന പേരിലാണ് ഈ കാര്‍ വിപണി പിടിക്കുന്നത്. പുതിയ വാര്‍ത്തകള്‍ പറയുന്നത്, സെഗ്മെന്റില്‍ നിലവിലില്ലാത്ത നിരവധി സന്നാഹങ്ങളോടെയായിരിക്കും ഫിഗോ ആസ്പയര്‍ വിപണിയിലെത്തുക എന്നാണ്.

വിശ്വസിച്ച് വാങ്ങാവുന്ന 10 കാറുകള്‍

സുരക്ഷാ സംവിധാനങ്ങള്‍ക്കാണ് ഫോഡ് ഏറെ മുന്‍തൂക്കം നല്‍കുന്നത്. ഫോഡ് ഫിഗോ ആസ്പയറിലെ വന്‍ സുരക്ഷാ സംവിധാനങ്ങള്‍ നേരിട്ടു കാണാം താഴെ.

ഫിഗോ ആസ്പയറില്‍ വന്‍ സുരക്ഷാ സംവിധാനങ്ങള്‍

സുരക്ഷാ സന്നാഹങ്ങള്‍ക്കാണ് കമ്പനി ഏറെ മുന്‍തൂക്കം നല്‍കുന്നത്. ഇന്ത്യയില്‍ ഈ വഴിക്ക് ഉപഭോക്താക്കളുടെ ചിന്ത പോയിത്തുടങ്ങിയിട്ടുണ്ട് എന്ന് ഫോഡ് തിരിച്ചറിയുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ കുറഞ്ഞ കാറുകള്‍ക്ക് ഇപ്പോഴുള്ള ഡിമാന്‍ഡ് അധികകാലം നിലനില്‍ക്കില്ലെന്നും സാമ്പത്തികമായി രാജ്യം മുന്നേറുമ്പോള്‍ നല്ല കാറുകളിലേക്ക് ആളുകള്‍ പോയിത്തുടങ്ങുമെന്നുമാണ് വിലയിരുത്തല്‍. സുരക്ഷിതത്വമില്ലാത്ത കാറുകള്‍ക്ക് ഇപ്പോഴുള്ള ഡിമാന്‍ഡ് ആളുകളുടെ ക്രയശേഷിയുടെ അപര്യാപ്തത കൊണ്ട് സംഭവിക്കുന്നതാണ്.

ഫിഗോ ആസ്പയറില്‍ വന്‍ സുരക്ഷാ സംവിധാനങ്ങള്‍

ഈ അവസരത്തെ കൃത്യമായി മുതലെടുക്കാന്‍ സാധിച്ചാല്‍ വിപണിയില്‍ മികച്ചൊരു അടിത്തറ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും. ഇക്കാരണത്താലാണ് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൊണ്ടുവരാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ഫിഗോ ആസ്പയറില്‍ വന്‍ സുരക്ഷാ സംവിധാനങ്ങള്‍

ഇന്ത്യയില്‍ ഫോഡിന്റെ ആദ്യത്തെ ചെറു സെഡാനാണ് ഫിഗോ ആസ്പയര്‍. നിലവില്‍ സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ്, ഹ്യൂണ്ടായ് എക്‌സെന്റ്, ടാറ്റ് സെസ്റ്റ് എന്നീ എതിരാളികളാണ് ഈ കാറിനുള്ളത്. ഇവരുടെ പരിമിതികളെയും ദൗര്‍ബല്യങ്ങളെയും മുതലെടുക്കുകയാണ് ഫോഡ് ലക്ഷ്യം വെക്കുന്നത്.

ഫിഗോ ആസ്പയറില്‍ വന്‍ സുരക്ഷാ സംവിധാനങ്ങള്‍

കാബിനില്‍ ആറ് എയര്‍ബാഗുകള്‍ ഘടിപ്പിക്കുപമെന്ന് കേള്‍ക്കുന്നു. ഇത് സെഗ്മെന്റില്‍ വിപ്ലവകരമായ ഒരു നീക്കമാണ്. ഡ്രൈവര്‍ എയര്‍ബാഗ്, പാസഞ്ചര്‍ എയര്‍ബാഗ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, സൈഡ് ഇംപാക്ട് എയര്‍ബാഗുകള്‍ എന്നിവയാണ് ഘടിപ്പിക്കുക.

ഫിഗോ ആസ്പയറില്‍ വന്‍ സുരക്ഷാ സംവിധാനങ്ങള്‍

ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ എ്‌നീ സുരക്ഷാ സംവിധാനങ്ങളും കാറിനുണ്ടായിരിക്കും. വാഹനത്തിന്റെ സ്ഥിരത നിലനിര്‍ത്തുന്നതിനും ബ്രേക്കിങ്ങിനിടെ സംഭവിക്കാനിടയുള്ള വഴുതി നീങ്ങല്‍ ഒഴിവാക്കുന്നതിനുമെല്ലാം ഈ സംവിധാനങ്ങള്‍ സഹായകമാകും. ഇന്ത്യയില്‍ ഈ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കണമെന്ന് ഇതിനകം തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട് പൊതുസമൂഹത്തില്‍ നിന്ന്.

ഫിഗോ ആസ്പയറില്‍ വന്‍ സുരക്ഷാ സംവിധാനങ്ങള്‍

ഹില്‍ ലോഞ്ച് അസിസ്റ്റാണ് ഫിഗോ ആസ്പയറില്‍ ഘടിപ്പിക്കാനിടയുള്ള മറ്റൊരു സുരക്ഷാ സംവിധാനം. ഈ സംവിധാനം ചെരിവുകളില്‍ വാഹനത്തെ പിടിച്ചുനിറുത്താന്‍ സഹായിക്കുന്നു. മുന്നിലേക്കോ പിന്നിലേക്കോ നിരങ്ങിപ്പോകുന്നത് തടയുകയാണ് ഹില്‍ ലോഞ്ച് അസിസ്റ്റിന്റെ ജോലി.

ഫിഗോ ആസ്പയറില്‍ വന്‍ സുരക്ഷാ സംവിധാനങ്ങള്‍

ഉരുക്കു കൊണ്ട് നിര്‍മിച്ച കരുത്തേറിയ ഒരു ഫ്രെയിം പുറംപാളിക്കടിയില്‍ നല്‍കുന്നുണ്ട് ഫോഡ്. ഇത് അപകടങ്ങളില്‍ വാഹനം മലക്കം മറിയുന്ന ഘട്ടത്തില്‍ സഹായകമാകും. ഫ്‌ഗോ ആസ്പയറില്‍ പെരിമീറ്റര്‍ അലാറം ഘടിപ്പിക്കുമെന്നും അറിയുന്നു. വാഹനമോഷണം തടയുന്ന സംവിധാനമാണിത്.

ഫിഗോ ആസ്പയറില്‍ വന്‍ സുരക്ഷാ സംവിധാനങ്ങള്‍

ചെറുകാറുകള്‍ക്കും ആധുനിക ഡിസൈന്‍ സൗന്ദര്യം, സുരക്ഷാ സംവിധാനങ്ങള്‍, അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍ എന്നിവയാകാമെന്ന് പ്രഖ്യാപിക്കുകയാണ് ഫിഗോ ആസ്പയറിന്റെ ഇന്ത്യന്‍ ദൗത്യമെന്ന് ഫോഡ് സിഇഒ മാര്‍ക്ക് ഫീല്‍ഡ്‌സ് പറയുന്നു.

ഫിഗോ ആസ്പയറില്‍ വന്‍ സുരക്ഷാ സംവിധാനങ്ങള്‍

ഇന്ത്യയിലേക്കും അന്താരാഷ്ട്ര വിപണികളിലേക്കും ആവശ്യമായ ആസ്പയര്‍ സെഡാനുകള്‍ സനന്ദ് പ്ലാന്റിലാണ് ഫോഡ് നിര്‍മിക്കുക. 2018 ആകുമ്പേഴേക്ക് ചെറു സെഡാന്‍ സെഗ്മെന്റ് 1.6 ദശലക്ഷം യൂണിറ്റ് വില്‍ക്കുന്ന തരത്തിലേക്ക് വളരുമെന്നാണ് ഫോഡിന്റെ പ്രതീക്ഷ.

ഫിഗോ ആസ്പയറില്‍ വന്‍ സുരക്ഷാ സംവിധാനങ്ങള്‍

പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് ഫോഡ് ആസ്പയര്‍ സെഡാന്‍ വിപണിയിലെത്തും. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ആസ്പയറിലുണ്ടാവുക. 1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്ഡജിനും ഘടിപ്പിക്കും. ഇവയുടെ വിശദവിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

ഫിഗോ ആസ്പയറില്‍ വന്‍ സുരക്ഷാ സംവിധാനങ്ങള്‍

ഫോഡിന്റെ 'ബി' പ്ലാറ്റ്‌ഫോമിലാണ് കാ ഇടംപിടിക്കുന്നത്. ആസ്പയര്‍ സെഡാനും ഇതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് വരിക. ലോകത്തെല്ലായിടത്തും ഈ പുതിയ കാറുകള്‍ ഏതാണ്ട് ഒരേ ഡിസൈന്‍ സവിശേഷതകളിലായിരിക്കും അവതരിക്കുക. 'വണ്‍ ഫോഡ്' എന്ന പേരില്‍ കമ്പനി ആവിഷ്‌കരിച്ചിട്ടുള്ള നയമാണ് ഇതിനു പിന്നില്‍.

കൂടുതല്‍

കൂടുതല്‍

ആപ്പിളിന്റെ കാര്‍ ഫോഡ് നിര്‍മിതി?

എയര്‍ബാഗ് പ്രവര്‍ത്തിക്കുന്നതെങ്ങനെ?

2015 സാമ്പത്തികവര്‍ഷത്തില്‍ ഏറ്റവുമധികം കയറ്റുമതി ചെയ്ത 10 കാറുകള്‍

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള എസ്‌യുവികള്‍

More from DriveSpark

Article Published On: Wednesday, May 13, 2015, 18:16 [IST]
English summary
Ford Figo Aspire To Offer Maximum Safety In Compact Sedan Segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X