മാരുതി വിറ്റാര ചെറു എസ്‌യുവി എക്സ്പോയിൽ വരും

By Santheep

2016 ഫെബ്രുവരി മാസത്തിൽ നടക്കുന്ന ഇന്ത്യൻ ഓട്ടോ എക്സ്പോയിലെ പ്രധാന സംഭവങ്ങളിലൊന്ന് മാരുതി സുസൂക്കി വിറ്റാര എസ്‌യുവിയുടെ അവതരണമായിരിക്കും. ഐവി4 എന്ന ഒളിപ്പേരിൽ ഏറെനാളായി സുസൂക്കിയുടെ ഗവേഷണ-വികസന കേന്ദ്രങ്ങളിൽ തയ്യാറായി വരുന്ന വാഹനമാണിത്.

ഇതൊരു പ്രീമിയം മോഡലായിരിക്കുമെന്നാണ് കരുതേണ്ടത്. നെക്സ പ്രീമിയം ഷോറൂമുകളിൽക്കൂടി ഇവ വിറ്റഴിക്കും. കൂടുതൽ വിവരങ്ങൾ താഴെ.

മാരുതി സുസുക്കി വിറ്റാര ചെറു എസ്‌യുവി എക്സ്പോയിൽ വരും

10 ലക്ഷത്തിന്റെ ചുറ്റുപാടിലായിരിക്കും ഈ മോഡലിന്റെ വില കാണുക. റിനോ ഡസ്റ്റർ, ഹ്യൂണ്ടായ് ക്രെറ്റ, നിസ്സാൻ ടെറാനോ എന്നീ മോഡലുകളാണ് ഈ വാഹനത്തിന് എതിരാളികളായി ഇന്ന് വിപണിയിലുള്ളത്.

മാരുതി സുസുക്കി വിറ്റാര ചെറു എസ്‌യുവി എക്സ്പോയിൽ വരും

രണ്ട് ഡീസൽ എൻജിനും ഒരു പെട്രോൾ എൻജിനുമായിരിക്കും മാരുതി വിറ്റാരയിൽ ഘടിപ്പിക്കുക. 1.6 ലിറ്ററും 1.3 ലിറ്ററും ശേഷിയുള്ള ഡീസൽ എൻജിനുകളും 1.4 ലിറ്ററിന്റെ പെട്രോൾ എൻജിനാണ് വിറ്റാരയിലുള്ളത്.

മാരുതി സുസുക്കി വിറ്റാര ചെറു എസ്‌യുവി എക്സ്പോയിൽ വരും

വിറ്റാരയുടെ ഹോണ്ട എതിരാളിയും വരുന്ന എക്സ്പോയിൽ തന്നെയാണ് അവതരിപ്പിക്കപ്പെടുക. ബിആർ-വി എന്നാണ് ഈ വാഹനത്തിന് പേര്.

മാരുതി സുസുക്കി വിറ്റാര ചെറു എസ്‌യുവി എക്സ്പോയിൽ വരും

നിലവിൽ മാരുതി നെക്സ ഡീലർഷിപ്പുകളിൽ എസ് ക്രോസ്സ് ക്രോസ്സോവർ, ബലെനോ ഹാച്ച്ബാക്ക് എന്നീ മോഡലുകൾ മാത്രമേ വിൽക്കുന്നുള്ളൂ. ഈ നിരയിലേക്കാണ് പുതിയ ചെറു എസ്‌യുവി വരുന്നത്.

മാരുതി സുസുക്കി വിറ്റാര ചെറു എസ്‌യുവി എക്സ്പോയിൽ വരും

2012 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കപ്പെട്ട എക്സ്എ ആൽഫ എന്ന സുസൂക്കി കൺസെപ്റ്റ് നിലകൊണ്ടിരുന്ന അതേ പ്ലാറ്റ്ഫോമിലാണ് വിറ്റാരയും വരുന്നത്.

കൂടുതൽ

കൂടുതൽ

മാരുതി ബലെനോ 4.99 ലക്ഷത്തിന് ലോഞ്ച് ചെയ്തു

മാരുതിയിൽ വീണ്ടും തൊഴിലാളി പ്രക്ഷോഭം

ആൾട്ടോ കെ10 അർബാനോ: മാരുതിക്ക് ക്വിഡ് പേടി?

ഐഎം4 പേറ്റന്റ് അപേക്ഷ നൽകി; മാരുതി ബാഡ്ജിൽ വരുമോ

More from DriveSpark

Article Published On: Saturday, October 31, 2015, 13:39 [IST]
English summary
Maruti To Debut Vitara At The 2016 Delhi Auto Expo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X