ആൾട്ടോ കെ10 അർബാനോ: മാരുതിക്ക് ക്വിഡ് പേടി?
മാരുതിയുടെ ആൾട്ടോ കെ10 മോഡലിന് ഒരു പ്രത്യേക എഡിഷൻ വിപണിയിലെത്തി. അർബാനോ എന്നാണ് ഈ എഡിഷന് പേര്. അകത്തും പുറത്തും കൂടുതൽ സന്നാഹപ്പെട്ടാണ് അർബാനോ എഡിഷൻ വരുന്നത്. സാങ്കേതിക മാറ്റങ്ങളൊന്നുമില്ല.
വിപണിയിൽ കടുത്ത മത്സരമാണ് മാരുതി മോഡലുകൾ ഇപ്പോൾ നേരിടുന്നത്. ഇതിനെ നേരിടാനുള്ള താൽക്കാലിക തന്ത്രങ്ങളുടെ ഭാഗമാണ് അർബാനോ പതിപ്പെന്നു വേണം വിലയിരുത്താൻ. അർബാനോ പതിപ്പിനെ വിശദമായി അറിയാം താഴെ.

വിപണിയിൽ കടുത്ത മത്സരമാണ് മാരുതി മോഡലുകൾ ഇപ്പോൾ നേരിടുന്നത്. ഇതിനെ നേരിടാനുള്ള താൽക്കാലിക തന്ത്രങ്ങളുടെ ഭാഗമാണ് അർബാനോ പതിപ്പെന്നു വേണം വിലയിരുത്താൻ. അർബാനോ പതിപ്പിനെ വിശദമായി അറിയാം താഴെ.

നേരത്തെ പറഞ്ഞതുപോലെ എൻജിനിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. 998സിസി ശേഷിയുള്ള എൻജിനാണ് വാഹനത്തിൽ ചേർത്തിരിക്കുന്നത്. 67 കുതിരശക്തിയും 90 എൻഎം ടോർക്കും വാഹനം പകരുന്നുണ്ട്. മാന്വൽ, സെമി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഘടിപ്പിച്ച് കെ10 ലഭ്യമാണ്.

എക്സ്റ്റീരിയറിൽ നൽകിയിട്ടുള്ള ഡികാലുകളാണ് മറ്റു പതിപ്പുകളിൽ നിന്ന് അർബാനോ കെ10 മോഡലിനെ വേറിട്ടുനിറുത്തുന്നത്.

ബ്ലാക്ക്, സിൽവർ നിറങ്ങളിലാണ് ഈ ഡികാൽസ് വരുന്നത്. പതിനെട്ട് പുതിയ ഫീച്ചറുകൾ അർബാനോയിലുണ്ട്.

റിവേഴ്സ് പാർക്കിങ് സെൻസറുകൾ. ആർട് ലെതർ സീറ്റുകൾ എന്നിവ ഈ പുതിയ ഫീച്ചറുകളിൽ പെടുന്നു.

പ്രത്യേക ഡോർ മാറ്റുകൾ ചേർത്തിട്ടുണ്ട് അർബാനോയിൽ. ബ്ലൂടൂത്ത് കിറ്റ്, യുഎസ്ബി ചാർജർ, ലോങ് റെയ്ഞ്ച് വിഷൻ ബൾബുകൾ തുടങ്ങിയവയും ഉൾപെടുന്നു ഫീച്ചറുകളിൽ.

ആൾട്ടോ കെ10 മോഡലിന്റെ എൽഎക്സ്, എൽഎക്സ്ഐ, വിഎക്സ്ഐ, വിഎക്സ്ഐ (ഓപ്ഷണൽ) എന്നീ വേരിയന്റുകളിൽ അർബാനോ ലഭ്യമാണ്.

16,000 രൂപയാണ് ഈ സന്നാഹങ്ങൾക്കെല്ലാം ചേർത്ത് അധികമായി നൽകേണ്ടത്.

കൂടുതൽ
മാരുതി സ്വിഫ്റ്റ് ഗ്ലോറി എത്തി, സ്പോർടി സൗന്ദര്യത്തോടെ!


Click it and Unblock the Notifications








