മാരുതി സ്വിഫ്റ്റ് ഗ്ലോറി എത്തി, സ്പോർടി സൗന്ദര്യത്തോടെ!

By Santheep

സ്പോർടി ഡിസൈനുള്ള കാറുകളുടെ കൂട്ടത്തിൽ ഒരു ക്ലാസിക് മോഡലാണ് സ്വിഫ്റ്റ് ഹാച്ച്ബാക്ക് എന്നു പറയാം. സെഗ്മെന്റിൽ നിരവധി പുതിയ മോഡലുകൾ എതിരാളികളായി എത്തിയിട്ടും സ്വിഫ്റ്റിന്റെ ഗ്ലാമറിന് ഒരു കോട്ടവും തട്ടിയിട്ടില്ല. ഇതിനു കാരണം നേരത്തെ പറഞ്ഞ ഡിസൈനിന്റെ ക്ലാസിക് സ്വഭാവം കൂടിയാണ്.

സ്വിഫ്റ്റ് മോഡലിന്റെ സ്പോർടി സ്വഭാവത്തിന് കൂടുതൽ സൗന്ദര്യം പകരുന്ന വിധത്തിലുള്ള വർണപദ്ധതികളോടെ ഒരു പുതിയ എഡിഷൻ വിപണിയിലെത്തിച്ചിരിക്കുകയാണ് മാരുതി. സ്വിഫ്റ്റ് ഗ്ലോറി എഡിഷൻ എന്നു പേരുള്ള പ്രസ്തുത വാഹനത്തെ പരിചയപ്പെടാം ഇവിടെ.

മാരുതി സ്വിഫ്റ്റ് ഗ്ലോറി എത്തി

ചുവപ്പു നിറത്തിലുള്ള റൂഫ് ആണ് സ്വിഫ്റ്റ് ഗ്ലോറി മോഡലിൽ ആദ്യം ശ്രദ്ധയിൽ പെടുക. വാഹനത്തിന് ഒരു കിടിലൻ സ്പോർട്സ് കാർ സൗന്ദര്യം പകരുന്നു ഈ നിറത്തിന്റെ സാന്നിധ്യം.

മാരുതി സ്വിഫ്റ്റ് ഗ്ലോറി എത്തി

റിയർവ്യൂ മിററുകളിലും ഇതേ ചുവപ്പുനിറം കാണാവുന്നതാണ്. പിന്നിലെ സ്പോയ്‌ലറിനും ചുവപ്പു നിറമാണുള്ളത്. റൂഫിൽ രണ്ട് റേസിങ് സ്ട്രിപ്പുകൾ നൽകിയിട്ടുണ്ട്.

മാരുതി സ്വിഫ്റ്റ് ഗ്ലോറി എത്തി

സ്വിഫ്റ്റ് ഗ്ലോറിയുടെ സി പില്ലാർ കറുപ്പ് നിറത്തിലാണുള്ളത്. ബോണറ്റിനു മുകളിലും കാണാം റേസിങ് സ്ട്രിപ്പുകൾ. ഇന്റീരിയറിലും നിറയെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചുവപ്പും കറുപ്പും നിറങ്ങളിലാണ് അപ്ഹോൾസ്റ്ററി വരുന്നത്.ഗിയർ കവർ, സ്റ്റീയറിങ് വീൽ എന്നിവിടങ്ങളിലും ഈ വർണപദ്ധതി കാണാം

മാരുതി സ്വിഫ്റ്റ് ഗ്ലോറി എത്തി

എയർഡാമിനു താഴെയുള്ള ബംപറിനും സൈഡ് ക്ലാഡിങ്ങുകൾക്കും സ്പോർടി റെഡ് നിറം പൂശിയിരിക്കുന്നു. വശങ്ങളിലും റേസിങ് സ്ട്രിപ്പുകളുണ്ട്.

മാരുതി സ്വിഫ്റ്റ് ഗ്ലോറി എത്തി

ഈ എഡിഷൻ വളരെക്കുറച്ചെണ്ണം മാത്രമേ പുറത്തിറക്കൂ. പെട്രോളിലും ഡീസലിലും വാഹനം ലഭിക്കും. വിഡിഐ, വിഎക്സ്ഐ എന്നീ വേരിയന്റുകളിൽ മാത്രമാണ് പ്രത്യേക പതിപ്പുകൾ ലഭിക്കുക.

സ്വിഫ്റ്റ് ഗ്ലോറിയിലെ പ്രത്യേക ഫീച്ചറുകൾ

സ്വിഫ്റ്റ് ഗ്ലോറിയിലെ പ്രത്യേക ഫീച്ചറുകൾ

Most Read Articles

Malayalam
English summary
Maruti Suzuki Swift Glory Edition launched.
Story first published: Monday, October 5, 2015, 13:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X