ഹോണ്ടയുടെ പുതിയ ചെറു എസ്‌യുവിയുടെ വിശേഷങ്ങൾ

Written By:

സ്ഥിരത, വിശ്വാസ്യത തുടങ്ങിയ ഹോണ്ടയുടെ പെട്രോൾ എൻജിനുകളുടെ മാഹാത്മ്യങ്ങളാണ്. ഇതേ മാഹാത്മ്യം വിൽപനയുടെ കാര്യത്തിലും ഹോണ്ട തുടരുന്നുവെന്നതാണ് സംഗതി. വിപണിമാന്ദ്യത്തിൽ പെട്ട് മിക്ക കമ്പനികളും മൂക്കും കുത്തി വീണ സന്ദർഭങ്ങളിൽ പോലും കച്ചവടത്തിൽ സ്ഥിരത പുലർത്താൻ ഹോണ്ടയ്ക്കായി. പുതിയ പുതിയ സെഗ്മെന്റുകളിലേക്ക് ശ്രദ്ധയോടെ വാഹനങ്ങളെത്തിക്കുകയും കൃത്യമായ മാർക്കറ്റിങ് പദ്ധതികൾ രൂപപ്പെടുത്തുകയുമൊക്കെ ചെയ്താണ് ഹോണ്ട ഈ നേട്ടം കൈവരിച്ചത്.

നിലവിൽ ഹോണ്ടയുടെ പക്കൽ കോംപാക്ട് എസ്‌യുവി മോഡലുകളൊന്നുമില്ല. ഈ സെഗ്മെന്റ് അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ഈ സാധ്യതയെ മുതലെടുക്കാൻ കമ്പനി തയ്യാറായിക്കഴിഞ്ഞുവെന്നാണ് വാർത്തകൾ പറയുന്നത്. കൂടുതലറിയാം താഴെ.

To Follow DriveSpark On Facebook, Click The Like Button
ഹോണ്ടയുടെ പുതിയ ചെറു എസ്‌യുവിയുടെ വിശേഷങ്ങൾ

2015 ഇന്തോനീഷ്യൻ മോട്ടോർഷോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ബിആർ-വി കോംപാക്ട് എസ്‌യുവി കൺസെപ്റ്റിന്റെ ഉൽപാദനരൂപമാണ് ഇന്ത്യയിലെത്താൻ തയ്യാറെടുക്കുന്നത്.

ഹോണ്ടയുടെ പുതിയ ചെറു എസ്‌യുവിയുടെ വിശേഷങ്ങൾ

ഓഗസ്റ്റ് 20നും 30നും ഇടയിലുള്ള ദിവസങ്ങളിലാണ് ബിആർവി കൺസെപ്റ്റ് മോട്ടോർഷോയിൽ അവതരിപ്പിക്കുക. ഇന്തോനീഷ്യയിലെ ടാങ്ഗരാംഗിലാണ് ഈ മോട്ടോർഷോ നടക്കുന്നത്.

ഹോണ്ടയുടെ പുതിയ ചെറു എസ്‌യുവിയുടെ വിശേഷങ്ങൾ

പെട്രോൾ, ഡീസൽ എൻജിനുകൾ ഘടിപ്പിച്ച് വാഹനം വിപണിയിലെത്തും. ഈ എൻജിനുകളോടൊപ്പം ഒരു 6 സ്പീഡ് മാന്വൽ ട്രാൻസ്മിഷനാണ് ചേർക്കുക. ഓട്ടോമാറ്റിക് ഗിയർബോക്സും ഓപ്ഷണലായി നൽകുമെന്നാണ് കേൾക്കുന്നത്.

ഹോണ്ടയുടെ പുതിയ ചെറു എസ്‌യുവിയുടെ വിശേഷങ്ങൾ

2016 ദില്ലി ഓട്ടോ എക്സ്പോയിൽ ഹോണ്ട ബിആർവി അവതരിപ്പിക്കപെട്ടേക്കും. ബ്രിയോ ഹാച്ച്ബാക്കിന്റെ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഈ വാഹനത്തിന്റെ നിർമിതി എന്നതിനാൽ നിർമാണച്ചെലവിൽ ഗണ്യമായ കുറവുണ്ടാകും. ഇത് മത്സരക്ഷമമായ വിലയിടലിന് ഹോണ്ടയെ സഹായിക്കുമെന്നുറപ്പിക്കാം. 2016 ഫെബ്രുവരി ആദ്യമാസത്തിലാണ് ഓട്ടോ എക്സ്പോ അരങ്ങേറുക.

ഹോണ്ടയുടെ പുതിയ ചെറു എസ്‌യുവിയുടെ വിശേഷങ്ങൾ

ബ്രിയോയുടെ പ്ലാറ്റ്ഫോമിൽ വന്ന അമേസ് സെഡാൻ മികച്ച പ്രകടനമാണ് വിപണിയിൽ കാഴ്ച വെക്കുന്നത്. ഇതിനകം തന്നെ വിജയം നേടിയ മൊബിലിയോ എംപിവിയും ഇതേ പ്ലാറ്റ്ഫോമിൽ വരുന്നു. ബിആർവി എസ്‌യുവി ഈ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

ഹോണ്ടയുടെ പുതിയ ചെറു എസ്‌യുവിയുടെ വിശേഷങ്ങൾ

ബിആർവി എന്നതിന്റെ നീട്ടപ്പേര്, ബോൾഡ് റൺഎബൗട്ട് വെഹിക്കിൾ എന്നാണ്. റിനോ ഡസ്റ്റർ, നിസ്സാൻ ടെറാനോ, ഫോഡ് ഇക്കോസ്പോർട്, ഹ്യൂണ്ടായ് ക്രെറ്റ, മഹീന്ദ്ര ടിയുവി300 എന്നീ കിടിലം എതിരാളികളാണ് ബിആർവിക്കുള്ളത്. മാരുതിയുടെ പുതിയ എസ് ക്രോസ്സും ഈ ഗണത്തിൽ പെടുന്നു. കത്തിപ്പടരുന്ന മത്സരത്തിലേക്കാണ് ബിആർവി വരുന്നത്.

കൂടുതല്‍... #honda
English summary
Honda BR V Compact SUV To Be Equipped With CVT and 6 speed MT.
Story first published: Thursday, August 13, 2015, 12:54 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark