മാരുതി ബലെനോ ഹാച്ച്ബാക്ക് ഉൽപാദനമോഡലിനെ കാണാം!

Posted By:

മാരുതി സുസൂക്കിയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലെനോയുടെ പുതിയ ചിത്രങ്ങൾ പുറത്ത്. ഉൽപാദന മോഡലിന്റെ ചിത്രങ്ങളാണ് കമ്പനി പുറത്തുവിട്ടിട്ടുള്ളത്. സുസൂക്കി വൈആർഎ എന്ന പേരിൽ അവതരിപ്പിക്കപെട്ട മോഡലാണ് ബലെനോ എന്ന പേരിൽ വിപണി പിടിക്കാൻ തയ്യാറെടുക്കുന്നത്.

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ വൻ ഇടപെടൽ നടത്താൻ ശേഷിയുള്ള വാഹനമായിരിക്കും ബലെനോ എന്നാണ് ഇതുവരെ ലഭ്യമായ വിവരങ്ങൾ വെച്ച് മനസ്സിലാക്കാൻ‌ സാധിക്കുന്നത്. കൂടുതലറിയാം താഴെ താളുകളിൽ.

ഉൽപാദന മോഡൽ ചിത്രം

ഉൽപാദന മോഡൽ ചിത്രം

പ്രീമിയം കാറുകളുടെ ഇടത്തിൽ മാരുതിക്ക് കാര്യമായ സാന്നിധ്യമില്ല. പ്രധാന എതിരാളിയായ ഹ്യൂണ്ടായ് ആകട്ടെ തങ്ങളുടെ പ്രീമിയം മോഡലുകൾക്ക് കൃത്യമായ വിപണി കണ്ടെത്തിക്കൊണ്ടുമിരിക്കുന്നു. ഇത് അപകടകരമായ ഒരു സ്ഥിതിവിശേഷമാണ് മാരുതിയെ സംബന്ധിച്ച്. ഈ പ്രശ്നത്തെ പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബലെനോ ഹാച്ച്ബാക്ക് നിരത്തിലിറങ്ങുന്നത്.

ഉൽപാദന മോഡൽ ചിത്രം

ഉൽപാദന മോഡൽ ചിത്രം

ഈയിടെ വിപണിയിലെത്തിയ മാരുതി എസ് ക്രോസ്സ് പ്രീമിയം എസ്‌യുവിയും ഇതേ വഴിയിൽ വരുന്ന മോഡലാണ്. നെക്സ എന്ന പേരിൽ പ്രത്യേകം ഷോറൂമുകൾ തുടങ്ങിയാണ് ഈ മോഡലുകളെ മാരുതി പ്രദർശിപ്പിക്കുന്നത്. ഈ നീക്കത്തിൽ നിന്നു തന്നെ മാരുതിയുടെ ഉദ്ദേശ്യം മനസ്സിലാക്കാവുന്നതാണ്. നെക്സ ഷോറൂമുകളിലേക്കുള്ള അടുത്ത കാറാണ് ബലെനോ.

മാരുതി ബലെനോ ഹാച്ച്ബാക്ക് ഉൽപാദനമോഡലിനെ കാണാം!

2015 ഫ്രാങ്ഫർട്ട് മോട്ടോർഷോയിലാണ് ബലെനോ ഹാച്ച്ബാക്കിന്റെ ഈ ഉൽപാദനമോഡൽ അവതരിപ്പിക്കപ്പെടുക. സെപ്തംബർ 15നാണ് ഫ്രാങ്ഫർട്ട് മോട്ടോർഷോ തുടങ്ങുന്നത്.

മാരുതി ബലെനോ ഹാച്ച്ബാക്ക് ഉൽപാദനമോഡലിനെ കാണാം!

എൻജിൻ അടക്കമുള്ള കാര്യങ്ങളിൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ വളരെ പരിമിതമാണ്. സുസൂക്കി പുതുതായി വികസിപ്പിച്ചെടുത്ത ഒരു 1.0 ലിറ്റർ പെട്രോൾ എൻജിൻ ബലെനോയിൽ ഉണ്ടായിരിക്കും. ഭാരക്കുറവുള്ള ദ്രവ്യങ്ങളുപയോഗിച്ച് നിർമിച്ചതാണ് ഈ എൻജിൻ. സുസൂക്കിയുടെ ബൂസ്റ്റർജെറ്റ് സാങ്കേതികതയിലാണ് നിർമാണം.

മാരുതി ബലെനോ ഹാച്ച്ബാക്ക് ഉൽപാദനമോഡലിനെ കാണാം!

യൂറോപ്യൻ വിപണിയിലേക്ക് ബലെനോ എത്തുക ഇച്ചിരി വൈകിയായിരിക്കും. 2016ന്റെ മധ്യത്തിലോ മറ്റോ. ഇന്ത്യയിലേക്ക് നേരത്തെ തന്നെ (ഒരു പക്ഷെ, ദീപീവലിക്കുതന്നെ) എത്തിച്ചേർന്നേക്കും. ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ!

മാരുതി ബലെനോ ഹാച്ച്ബാക്ക് ഉൽപാദനമോഡലിനെ കാണാം!

സുസൂക്കി ഐകെ-2 കൺസെപ്റ്റ് ജനീവ മോട്ടോർഷോയിലാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിലേക്ക് ഈ ഹാച്ച്ബാക്ക് വരുന്നുണ്ടെന്ന് നേരത്തെതന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. മാരുതി സുസൂക്കി ഈ വാഹനത്തെ ഇന്ത്യയ്ക്കനുയോജ്യമായ രീതിയിൽ വികസിപ്പിച്ചെടുത്തു വരികയായിരുന്നു. നിരവധിയിടങ്ങളിൽ വെച്ച് ഈ കാറിനെ ടെസ്റ്റ് ചെയ്യുന്ന നിലയിൽ കണ്ടെത്തുകയുണ്ടായി.

English summary
Maruti Suzuki Baleno Premium Hatchback Production Model Revealed.
Story first published: Tuesday, September 1, 2015, 8:23 [IST]
Please Wait while comments are loading...

Latest Photos