മാരുതി സെലെരിയോ ഡീസലിന് 30.1 കിമി. മൈലേജ്?

By Santheep

മാരുതി സുസൂക്കി സെലെരിയോ ഹാച്ച്ബാക്കിന്റെ ഡീസല്‍ പതിപ്പിന്റെ വിപണിപ്രവേശം കാത്തുനില്‍ക്കുന്നുണ്ട് വലിയൊരു വിഭാഗമാളുകള്‍. വില്‍പനയില്‍ കുതിച്ച് മുന്നേറുന്ന ഈ വാഹനത്തിന് കൂടുതല്‍ ഡിമാന്‍ഡുണ്ടാക്കാന്‍ ഡീസല്‍ എന്‍ജിന്‍ പതിപ്പിന് സാധിക്കും. പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് സെലെരിയോ ഡീസല്‍ പതിപ്പിന്റെ വിപണിപ്രവേശം അടുത്തുവെന്നാണ്.

ജൂണ്‍ മൂന്നിനായിരിക്കും സെലെരിയോ ഡീസല്‍ ലോഞ്ച് നടക്കുക എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.|

പുതിയ ഡീസല്‍ എന്‍ജിന്‍

പുതിയ ഡീസല്‍ എന്‍ജിന്‍

സുസൂക്കി പുതുതായി വികസിപ്പിച്ചെടുത്ത 800സിസി എന്‍ജിന്‍ ചേര്‍ത്താണ് സെലെരിയോ വരുന്നത്. ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ചാണ് വാഹനമെത്തുക. എന്‍ജിനെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ഇപ്പോഴും ലഭ്യമല്ല.

എന്‍ജിന്‍

എന്‍ജിന്‍

ഊഹിക്കപ്പെടുന്നതു പ്രകാരം ഈ എന്‍ജിന് 35നും 40നും ഇടയ്ക്ക് കുതിരശക്തിയുണ്ടാകും. 120-130 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിച്ചേക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ചേര്‍ക്കുക. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഇന്ധനക്ഷമത

ഇന്ധനക്ഷമത

ലിറ്ററിന് 30.1 കിലോമീറ്റര്‍ മൈലേജ് പകരാന്‍ സുസൂക്കി സെലെരിയോ ഹാച്ച്ബാക്കിന്റെ ഡീസല്‍ എന്‍ജിന് സാധിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും വന്നിട്ടില്ല. മാരുതി പുതിയതായി വിപണിയിലെത്തിക്കാനുദ്ദേശിക്കുന്ന ഒരു മിനി ട്രക്കിനി വേണ്ടി നിര്‍മിച്ചെടുത്തതാണ് ഈ ഡീസല്‍ എന്‍ജിന്‍. ടാറ്റ ഏസ്, മഹീന്ദ്ര മാക്‌സിമോ എന്നീ വാഹനങ്ങള്‍ക്ക് എതിരാളിയായി എത്തുന്ന ഈ വാഹനം മാരുതിയുടെ ആദ്യത്തെ വാണിജ്യവാഹനമാണ്.

വേരിയന്റുകള്‍

വേരിയന്റുകള്‍

മൂന്ന് വേരിയന്റുകളില്‍ ഡീസല്‍ എന്‍ജിന്‍ പതിപ്പ് ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഡിഐ, സെഡ്ഡിഐ, എല്‍ഡിഐ എന്നീ വേരിയന്റുകളില്‍ ഡീസല്‍ എന്‍ജിന്‍ ചേര്‍ത്തേക്കും.

വിലയും ബുക്കിങ്ങും

വിലയും ബുക്കിങ്ങും

ഈ മാസം അവസാനത്തോടെ സെലെരിയോ ഡീസല്‍ പതിപ്പിന്റെ ബുക്കിങ് തുടങ്ങിയേക്കും. വാഹനത്തിന് പെട്രോള്‍ പതിപ്പുകളെ അപേക്ഷിച്ച് 60,000 മുതല്‍ 1 ലക്ഷം വരെ വിലക്കൂടുതലുണ്ടാകാം.

ടാക്‌സി?

ടാക്‌സി?

സെലെരിയോയുടെ ഒരു ടാക്‌സി വേരിയന്റ് വിപണിയില്‍ എത്തിച്ചേരാന്‍ ഇടയുണ്ടെന്ന് വാര്‍ത്തകള്‍ കണ്ടിരുന്നു. സെലെരിയോയുടെ ഡീസല്‍ പതിപ്പ് ടാക്‌സി വിപണിയിലേക്ക് എത്തുമോയെന്നും ആളുകള്‍ ഉറ്റുനോക്കുന്നുണ്ട്. ഇതിനകം തന്നെ സ്വകാര്യവാഹന വിപണിയില്‍ മികച്ച ഇടം നേടിയെടുത്ത സെലെരിയോയുടെ വില്‍പനയെ ഈ നീക്കം ബാധിക്കില്ലെന്നാണ് മാരുതിയുടെ വിലയിരുത്തല്‍.

എതിരാളികള്‍

എതിരാളികള്‍

ഷെവര്‍ലെ ബീറ്റ് ഹാച്ച്ബാക്കിന്റെ ഡീസല്‍ പതിപ്പാണ് സെലെരിയോയുടെ പ്രധാന എതിരാളി. 5 ലക്ഷത്തിന്റെ പരിസരത്താണ് ഈ വാഹനത്തിന്റെ വില തുടങ്ങുന്നത്. ലിറ്ററിന് 25.44 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ ഷെവര്‍ലെയുടെ ഡീസല്‍ എന്‍ജിന് സാധിക്കുന്നുണ്ട്.

ഷെവര്‍ലെ ബീറ്റ് എന്‍ജിന്‍

ഷെവര്‍ലെ ബീറ്റ് എന്‍ജിന്‍

ബീറ്റിന്റെ എന്‍ജിന്‍ സെലെരിയോയുടെതിനെക്കാള്‍ കരുത്തേറിയതാണ്. 4000 ആര്‍പിഎമ്മില്‍ 58 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് ശേഷിയുണ്ട് ഈ 1 ലിറ്റര്‍ എന്‍ജിന്. 1750 ആര്‍പിഎമ്മില്‍ 150 എന്‍എം ആണ് ടോര്‍ക്ക്.

Most Read Articles

Malayalam
English summary
Maruti Celerio Diesel Variant Could Be Launched Soon.
Story first published: Monday, May 25, 2015, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X