മാരുതി ആള്‍ട്ടോ ഇന്ത്യയില്‍ 25 ലക്ഷം വിറ്റു

By Santheep

മാരുതി സുസൂക്കി ആള്‍ട്ടോ ഇന്ത്യന്‍ വിപണിയിലെത്തിച്ചേര്‍ന്നിട്ട് പതിന്നാലു വര്‍ഷമായി. ഇക്കാലയളവിനിടയില്‍ ഇന്ത്യന്‍ നിരത്തുകളുടെ അവിഭാജ്യഘടകമായി മാറാന്‍ ഈ വാഹനത്തിനു സാധിച്ചു. രണ്ടായിരാമാണ്ടു മുതല്‍ ഇന്നുവരെ വിപണിയില്‍ 25 ലക്ഷം ആള്‍ട്ടോകള്‍ വിറ്റഴിക്കപ്പെട്ടതായി പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ എന്ന ബഹുമതി കൂടി ആള്‍ട്ടോയ്ക്ക് ലഭിച്ചിരിക്കുകയാണിപ്പോള്‍.

ഒരു 3 സിലിണ്ടര്‍, 800 സിസി പെട്രോള്‍ എന്‍ജിനുമായി ഇന്ത്യയുടെ നിരത്തിലിറങ്ങിയ ആള്‍ട്ടോ പിന്നീട് നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. 2001ലാണ് 1.1 ലിറ്റര്‍ ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ച ആള്‍ട്ടോ പതിപ്പ് ആദ്യമായെത്തുന്നത്. ഈ എന്‍ജിന്‍ 2004ല്‍ മാരുതി പിന്‍വലിച്ചു.

2010ലാണ് ആള്‍ട്ടോയില്‍ പിന്നെയുമൊരു 1 ലിറ്റര്‍ എന്‍ജിന്‍ ചേര്‍ക്കുന്നത്. സുസൂക്കിയുടെ കെ സീരീസ് എന്‍ജിന്‍ രാജ്യത്ത് വന്‍ വിജയമായി മാറി. ആള്‍ട്ടോ കെ10 എന്ന പേരിലിറങ്ങുന്ന ഈ വാഹനവും ചേര്‍ന്നതാണ് ഇന്ത്യയിലെ 'ആള്‍ട്ടോ റെയ്ഞ്ച്' കാറുകള്‍.

ആള്‍ട്ടോ 800 ആണ് മറ്റൊരും വാഹനം. ഇപ്പോള്‍ വിപണിയിലുള്ള പതിപ്പ് പുറത്തിറങ്ങിയത് 2012ലാണ്. സുസൂക്കിയുടെ ഏറ്റവും പുതിയ സാങ്കേതികതയില്‍ നിര്‍മിച്ച 800 സിസി എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. മികച്ച ഇന്ധനക്ഷമത ഈ എന്‍ജിന്റെ പ്രത്യേകതയാണ്. ലോഞ്ച് ചെയ്ത് വെറും നാലുമാസം കൊണ്ട് ഒരു ലക്ഷം ആള്‍ട്ടോ 800 വിൽക്കുവാൻ മാരുതിക്ക് സാധിച്ചിരുന്നു.

മാരുതി സുസൂക്കി ആൾട്ടോ റെയ്ഞ്ച് കാറുകളെക്കുറിച്ച് കൂടുതലറിയാം താഴെ

മാരുതി ആള്‍ട്ടോ ഇന്ത്യയില്‍ 25 ലക്ഷം വിറ്റു

ആള്‍ട്ടോ റെയ്ഞ്ച് കാറുകള്‍ എന്ന പേരില്‍ ഇന്ന് ലോകത്തെമ്പാടും വിറ്റഴിക്കപ്പെടുന്ന വിവിധ മോഡലുകളുടെ ആദ്യരൂപം പുറത്തിറങ്ങിയത് 1979ലാണ്, ജപ്പാനില്‍. അവിടുന്നിങ്ങോട്ട് ഈ വാഹനത്തിന്റെ ഏഴ് തലമുറ പതിപ്പുകള്‍ പുറത്തിറങ്ങി. 2009ലാണ് ഏഴാംതലമുറ ആള്‍ട്ടോ വിപണിയിലെത്തിയത്.

മാരുതി ആള്‍ട്ടോ ഇന്ത്യയില്‍ 25 ലക്ഷം വിറ്റു

ലോകവിപണികളില്‍ ഒമ്പത് വ്യത്യസ്ത പേരുകളില്‍ ആള്‍ട്ടോ റെയ്ഞ്ച് വാഹനങ്ങള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. സുസൂക്കി മെഹ്‌റാന്‍, സുസൂക്കി ഹാച്ച്, മാരുതി800, മാരുതി സെന്‍, മാരുതി ആള്‍ട്ടോ, ദെയ്‌വൂ ടികോ, നിസ്സാന്‍ പിക്‌സോ, സുസൂക്കി സെര്‍വോ മോഡ്, സുസൂക്കി എസ്റ്റാര്‍ എന്നിവയാണവ. ഇവയില്‍ ചില പേരുകള്‍ ഇന്ന് ഉപയോഗത്തിലില്ല. ഇന്ത്യയില്‍ ആള്‍ട്ടോ റെയ്ഞ്ച് കാറുകള്‍ എന്നതിനര്‍ഥം, മാരുതി ആള്‍ട്ടോ 800 എന്നും ആള്‍ട്ടോ കെ10 എന്നുമാണ്.

മാരുതി ആള്‍ട്ടോ ഇന്ത്യയില്‍ 25 ലക്ഷം വിറ്റു

ആള്‍ട്ടോ റെയ്ഞ്ച് വാഹനങ്ങള്‍ മൂന്ന് ബോഡി സ്‌റ്റൈലുകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. യൂറോപ്യന്‍ വിപണികള്‍ക്കായി മൂന്ന് ഡോര്‍ മാത്രമുള്ള പതിപ്പാണ് അവയിലൊന്ന്. ഇന്ത്യയടക്കമുള്ള വിപണികളുടെ ആവശ്യത്തിലേക്ക് 5 ഡോര്‍ പതിപ്പുകളും സുസൂക്കി പുറത്തിറക്കുന്നു. വാന്‍ ശൈലിയിലുള്ള ആള്‍ട്ടോയും നിരത്തിലിറക്കിയിട്ടുണ്ട് സുസൂക്കി.

മാരുതി ആള്‍ട്ടോ ഇന്ത്യയില്‍ 25 ലക്ഷം വിറ്റു

പാകിസ്താനില്‍ ആള്‍ട്ടോ വില്‍ക്കുന്നത് സുസൂക്കി മെഹ്‌റാന്‍ എന്ന പേരിലാണ്. പാകിസ്താനില്‍ ഏറ്റവുമധികം വില്‍ക്കുന്ന മോഡലാണിത്.

മാരുതി ആള്‍ട്ടോ ഇന്ത്യയില്‍ 25 ലക്ഷം വിറ്റു

1988 മുതല്‍ ചൈനയില്‍ ആള്‍ട്ടോ കാറുകളുടെ സാന്നിധ്യമുണ്ട്. ടാറ്റ നാനോ വിപണിയിലെത്തുന്നതിനു മുമ്പുവരെ ചൈനയില്‍ പുറത്തിറക്കിയിരുന്ന ആള്‍ട്ടോകളിലൊരു പതിപ്പായിരുന്നു ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള വാഹനം. രണ്ടായിരത്തി എണ്ണൂറില്‍ ചില്വാനം ഡോളറിന് കിട്ടുമായിരുന്ന ഈ വാഹനത്തിന്റെ വിലനിലവാരം സംബന്ധിച്ച ബഹുമതിയെ രണ്ടായിരം ഡോളര്‍ വിലയുമായി വിപണി പിടിച്ച ടാറ്റ നാനോ പിടിച്ചെടുക്കുകയായിരുന്നു.

മാരുതി ആള്‍ട്ടോ ഇന്ത്യയില്‍ 25 ലക്ഷം വിറ്റു

റൂഫ് ഉയര്‍ത്തി നിറുത്തി, വാന്‍ ശൈലിയില്‍ നിര്‍മിച്ച ഒരു സുസൂക്കി ആള്‍ട്ടോ മോഡല്‍ ഇടക്കാലത്ത് നിരത്തിലിറങ്ങിയിരുന്നു. 1991ല്‍ വിപണിയിലെത്തിയ ഈ വാഹനം 93 വരെ മാത്രമാണ് വിപണിയില്‍ നിലനിന്നത്. ആള്‍ട്ടോ ഏതു കോലത്തില്‍ വന്നാലും ജനങ്ങള്‍ സ്വീകരിക്കുമെന്ന ധാരണ പൊളിഞ്ഞുകിട്ടി.

Most Read Articles

Malayalam
English summary
Living up to the legacy of its predecessor, the legendary Maruti 800, the Maruti Alto has managed to reach the significant milestone of 25 lakh unit sales 14 years after its launch.
Story first published: Thursday, May 15, 2014, 10:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X