റിനോ ക്വിഡ്: മൈലേജ് അടക്കമുള്ള വിവരങ്ങൾ പുറത്ത്

By Santheep

മാരുതി ആൾട്ടോ 800 അടക്കമുള്ള ചെറു ഹാച്ച്ബാക്കുകളുടെ വിപണിയിലേക്ക് റിനോ എത്തിക്കുന്ന പുതിയ വാഹനമാണ് ക്വിഡ്. ഈ സെഗ്മെന്റിലെ പല നടപ്പുരീതികളെയും തകർക്കാൻ റിനോയുടെ വരവിന് സാധിക്കുമെന്നുറപ്പാണ്. ഡിസൈൻ‌ സൗന്ദര്യത്തിന് റിനോ നൽകിയിട്ടുള്ള പ്രാധാന്യം ആരെയും ആകർഷിക്കും.

റിനോ ക്വിഡിന്റെ ലോഞ്ച് അടുത്തു തുടങ്ങിയിരിക്കുന്നു. കാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. അവ താഴെ വായിക്കാം.

റിനോ ക്വിഡ്

റിനോ ക്വിഡിന്റെ നീളം 3.68 മീറ്ററായിരിക്കുമെന്ന് വാർത്തകൾ പറയുന്നു. വീതി 1.58 മീറ്ററും.

റിനോ ക്വിഡ്

പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ മികച്ച ഗ്രൗണ്ട് ക്ലിയറൻസാണ് ക്വിഡ് ഹാച്ച്ബാക്കിനുള്ളത്. 180 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ്.

റിനോ ക്വിഡ്

800 സിസി ശേഷിയുള്ള ഒരു പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്. ഈ 3 സിലിണ്ടർ എൻജിൻ 57 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 74 എൻഎം ആണ് ടോർക്ക്. ഒരു 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ എൻജിനോടൊപ്പം ചേർത്തിരിക്കുന്നു.

റിനോ ക്വിഡ്

റിപ്പോർട്ടുകൾ പറയുന്നതു പ്രകാരം മികച്ച മൈലേജാണ് ക്വിഡ് ഹാച്ച്ബാക്കിനുള്ളത്. ലിറ്ററിന് 25 കിലോമീറ്റർ മൈലേജ് നൽകുന്നു ക്വിഡ് ഹാച്ച്ബാക്കിന്റെ പെട്രോൾ എൻജിൻ. സെഗ്മെന്റിൽ മികച്ചൊരു മൈലേജ് നിരക്കാണിത് എന്നു പറയാം.

റിനോ ക്വിഡ്

സെഗ്മെന്റിൽ ഏറ്റവും മികച്ച ബൂട്ട് സ്പേസും ഒരുപക്ഷേ ക്വിഡിന്റേതായിരിക്കും. 300 ലിറ്റർ ബൂട്ട് സ്പേസുണ്ട് ഈ വാഹനത്തിനെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

റിനോ ക്വിഡ്

4 വേരിയന്റുകളിൽ റിനോ ക്വിഡ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റിനോ ക്വിഡ്

ഏറ്റവും താഴ്ന്ന വേരിയന്റിൽ കറുപ്പ് ബംപറുകളാണ് ഘടിപ്പിക്കുക. ഉയർന്ന വേരിയന്റിൽ ബോഡി നിറത്തിലുള്ള ബംപറുകളുണ്ടായിരിക്കും.

റിനോ ക്വിഡ്

ഏറ്റവും താഴ്ന്ന വേരിയന്റിൽ കറുപ്പ് ബംപറുകളാണ് ഘടിപ്പിക്കുക. ഉയർന്ന വേരിയന്റിൽ ബോഡി നിറത്തിലുള്ള ബംപറുകളുണ്ടായിരിക്കും.

റിനോ ക്വിഡ്

ടച്ച് സ്ക്രീൻ ഇൻഫോടെയൻമെന്റ് സിസ്റ്റം, പവർ വിൻഡോകൾ തുടങ്ങിയ സന്നാഹങ്ങളും ഉയർന്ന പതിപ്പിലുണ്ടാകും.

റിനോ ക്വിഡ്

റിനോയും നിസ്സാനും ചേർന്ന് വികസിപ്പിച്ചെടുത്ത സിഎംഎഫ് പ്ലാറ്റ്ഫോമിൽ വരുന്ന ആദ്യത്തെ കാറാണിത്. ചെന്നൈയിലാണ് ഈ പ്ലാറ്റ്ഫോമിനു വേണ്ടിയുള്ള ഗവേഷണ പ്രവർത്തനങ്ങൾ നടന്നത്.

റിനോ ക്വിഡ്

പൂർണമായും ഇന്ത്യയിലാണ് വികസിപ്പിച്ചെടുത്തത് എന്നതിനാലും ഘടകഭാഗങ്ങൾ 98 ശതമാനവും ഇന്ത്യയിൽ നിന്ന് സോഴ്സ് ചെയ്യുന്നതാണ് എന്നതിനാലും വിലയിൽ മത്സരക്ഷമത ഉറപ്പാക്കാൻ റിനോയ്ക്ക് സാധിക്കും.

റിനോ ക്വിഡ്

ഡ്രൈവര്‍സൈഡ് എയര്‍ബാഗോടു കൂടിയാണ് ഈ കാര്‍ വിപണി പിടിക്കുക. മറ്റ് നിരവധി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ടായിരിക്കും. എയര്‍ബാഗ് ഓപ്ഷണലായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിയമങ്ങള്‍ അനുശാസിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട് കാറെന്ന് റിനോ പറയുന്നു.

റിനോ ക്വിഡ്

ഡിസൈനിൽ തികച്ചും എസ്‌യുവി സൗന്ദര്യം പുലർത്തുന്നുണ്ട് ക്വിഡ്. ഇത് തീർച്ചയായും ഉപഭോക്താക്കളെ വിജൃംഭിപ്പിക്കും. നിലവിൽ ഇത്തരത്തിൽ ഗാംഭീര്യമുള്ള ഡിസൈൻ സൗന്ദര്യം സെഗ്മെന്റിൽ ഒരു വാഹനത്തിനുമില്ല. മാരുതിയെ സംബന്ധിച്ചിടത്തോളം ഒരു വൻ വെല്ലുവിളി തന്നെയാണ് ക്വിഡ്. ചെറു ഹാച്ച്ബാക്കുകളുടെ ഡിസൈനിൽ കുറെക്കൂടി ശ്രദ്ധ പതിപ്പിക്കാൻ മാരുതിയെ ഇത് പ്രേരിപ്പിച്ചേക്കും.

റിനോ ക്വിഡ്

റിനോ ക്വിഡിന്റെ ബുക്കിങ് ഓഗസ്റ്റ് മാസത്തിൽ തന്നെ തുടങ്ങിയിരുന്നു. 25000 രൂപയടച്ച് വാഹനം ബുക്കു ചെയ്യാവുന്നതാണ്. രാജ്യത്തെ എല്ലാ റിനോ ഷോറൂമുകളിൽ ബുക്കിങ് സ്വീകരിക്കുന്നുണ്ട്.

കൂടുതൽ

കൂടുതൽ

റിനോ ക്വിഡ് വിത്ത് 'പറക്കുന്ന ചെങ്ങായി'

പഴയ ഡസ്റ്റര്‍ പുതിയതെന്നു വിശ്വസിപ്പിച്ച് വിറ്റതായി പരാതി

രാഹുല്‍ ദ്രാവിഡിന് ഡസ്റ്റര്‍ സമ്മാനം!

റിനോ ഡസ്റ്റര്‍ പിക്കപ്പ് ജൂലൈ 18ന് അവതരിക്കും

More from DriveSpark

Article Published On: Saturday, September 5, 2015, 7:27 [IST]
English summary
More Details About Renault Kwid leaked.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X