റിനോ ഡസ്റ്റര്‍ പിക്കപ്പ് ജൂലൈ 18ന് അവതരിക്കും

Written By:

റിനോ ഡസ്റ്ററിനെ ആധാരമാക്കി നിര്‍മിച്ച പിക്കപ്പ് ട്രക്ക് ഉല്‍പാദനത്തിന് തയ്യാറായിക്കഴിഞ്ഞു. നേരത്തെ ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു. ഈ വാഹനത്തെ അര്‍ജന്റീനയില്‍ ജൂണ്‍ 18ന് തുടങ്ങുന്ന ബ്യൂനസ് അയേഴ്‌സ് മോട്ടോര്‍ഷോയില്‍ കാണാന്‍ കഴിയും.

റിനോ ഓറോക്ക് എന്ന പേരിലാണ് ഈ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെട്ടിരുന്നത്. ഉള്‍പാദനപ്പതിപ്പിന് എന്തായിരിക്കും പേരെന്ന് ഇപ്പോഴും വ്യക്തമല്ല.

റിനോ ഡസ്റ്റര്‍ പിക്കപ്പ് ജൂലൈ 18ന് അവതരിക്കും

ഒരു ഡ്രൈവര്‍ കാബിനും ഒരു പാസഞ്ചര്‍ കാബിനും പിന്നിലെ പിക്കപ് ബെഡും ചേരുന്നതാണ് റിനോ ഓറോക്കിന്റെ രൂപം. റിനോ ഈ മോഡലിനെ വിളിക്കുന്നത് സ്‌പോര്‍ട് യൂട്ടിലിറ്റി പിക്കപ്പ് എന്നാണ്.

റിനോ ഡസ്റ്റര്‍ പിക്കപ്പ് ജൂലൈ 18ന് അവതരിക്കും

നോര്‍ത്ത്-സൗത്ത് അമേരിക്കകളെ ലക്ഷ്യമാക്കി വരുന്ന ഈ വാഹനത്തിന് പെട്രോള്‍ എന്‍ജിന്‍ മാത്രമേ ഉണ്ടാകൂ. 1.6 ലിറ്ററിന്റെയും 2.0 ലിറ്ററിന്റെയും എന്‍ജിനുകളാണ് വാഹനത്തില്‍ ചേര്‍ക്കുക. ആള്‍വീല്‍-ഫോര്‍വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ നല്‍കും.

റിനോ ഡസ്റ്റര്‍ പിക്കപ്പ് ജൂലൈ 18ന് അവതരിക്കും

അഞ്ച് പേര്‍ക്ക് ഇരുന്ന യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു കാബിനുകള്‍. സൗത്ത് അമേരിക്കന്‍ വിപണിയുടെ ചെറു കമേഴ്‌സ്യല്‍ വാഹന വിഭാഗത്തില്‍ 75 ശതമാനം വിപണിവിഹിതവും പിക്കപ്പ് ട്രക്കുകളുടേതാണ്.

റിനോ ഡസ്റ്റര്‍ പിക്കപ്പ് ജൂലൈ 18ന് അവതരിക്കും

റിനോയുടെ തന്നെ ഡി-ക്രോസ്സ് കണ്‍സെപ്റ്റിനോട് ഏറെ കടപ്പെട്ടതാണ് ഡസ്റ്റര്‍ പിക്കപ്പിന്റെ ഡിസൈന്‍. ഇപ്പോള്‍ പുറത്തെത്തിയിട്ടുള്ള ചിത്രങ്ങളെല്ലാം സാറ്റിന്‍ വൈറ്റ് പെയിന്റിലാണുള്ളത്.

റിനോ ഡസ്റ്റര്‍ പിക്കപ്പ് ജൂലൈ 18ന് അവതരിക്കും

18 ഇഞ്ച് അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, പനോരമിക് സണ്‍റൂഫ്, പിക്കപ് ബെഡിനു മുകളില്‍ ആവശ്യമാണെങ്കില്‍ ഘടിപ്പിക്കാവുന്ന കവര്‍ തുടങ്ങിയ സന്നാഹങ്ങളോടെയാണ് വാഹനം വരുന്നത്.

കൂടുതല്‍... #റിനോ #renault #renault duster
English summary
Renault Duster Based Pickup Set For Debut On 18th June.
Story first published: Wednesday, June 10, 2015, 12:35 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark