റിനോ ക്വിഡ് വിത്ത് 'പറക്കുന്ന ചെങ്ങായി'

റിനോയുടെ ഓട്ടോ എക്‌സ്‌പോ ബൂത്തില്‍ കാഴ്ചക്കാരെ പിടിച്ചുനിര്‍ത്തുവാന്‍ ക്വിഡ് കണ്‍സെപ്റ്റിന് സാധിക്കുന്നത് അതിന്റെ ഡിസൈന്‍ വൈചിത്ര്യം കൊണ്ടാണ്. ബീച്ച് ബഗ്ഗി ശൈലിയില്‍ നിര്‍മിച്ചതാണ് ഈ കണ്‍സെപ്റ്റ്. കാഴ്ചയിലെ 'ഫണ്ണി' സ്വഭാവം പുതിയ കാലത്തെ യുവാക്കളെ വലിയ തോതില്‍ ആകര്‍ഷിക്കുന്നു.

ഈ വാഹനത്തിന്റെ അവതരണത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇതാദ്യമായാണ് റിനോ ഏതെങ്കിലുമൊരു വാഹനം യൂറോപ്പിന് പുറത്ത് അവതരിപ്പിക്കുന്നത്.

ഓട്ടോ എക്സ്പോയിലെ പറക്കുന്ന ചെങ്ങായി

റിനോയുടെ അന്തര്‍ദ്ദേശീയ ഡിസൈന്‍ സെന്ററുകളിലെയും ഇന്ത്യന്‍ ഡിസൈന്‍ സെന്ററിലെയും ഡിസൈനര്‍മാരുടെ ഒരുമിച്ചുള്ള പരിശ്രമമാണ് ഈ കണ്‍സെപ്റ്റിനു പിന്നില്‍. ഇന്ത്യന്‍ സൗന്ദര്യധാരണകളെ പ്രത്യേകം പരിഗണിച്ചിട്ടുമുണ്ട് ഡിസൈനിംഗ് വേളയില്‍.

ഓട്ടോ എക്സ്പോയിലെ പറക്കുന്ന ചെങ്ങായി

സിസര്‍ ഡോറുകള്‍ നല്‍കിയിരിക്കുന്നു ക്വിഡില്‍. അഞ്ച് പേര്‍ക്കിരിക്കാം ഈ വാഹനത്തില്‍. മുമ്പില്‍ മൂന്ന് സീറ്റും പിന്നില്‍ രണ്ട് സീറ്റുമാണുള്ളത്. മുന്‍ കാബിനില്‍ ഡ്രൈവര്‍ ഇരിക്കേണ്ടത് മധ്യത്തിലാണ്!

ഓട്ടോ എക്സ്പോയിലെ പറക്കുന്ന ചെങ്ങായി

പക്ഷിക്കൂടിന്റെ ഉള്‍വശത്തെ മാതൃകയാക്കിയാണ് ഉള്‍വശം നിര്‍മിച്ചിട്ടുള്ളത്. ഇത് വാഹനത്തിന്റെ കംഫര്‍ട്ട് വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്.

ഓട്ടോ എക്സ്പോയിലെ പറക്കുന്ന ചെങ്ങായി

ഈ വാഹനത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന മറ്റൊരു പ്രത്യേകത 'ഫ്‌ലൈയിംഗ് കംപാനിയന്‍' അഥവാ 'പറക്കുന്ന ചെങ്ങായി' ആണ്. മുന്നിലുള്ള റോഡ് നിരീക്ഷിക്കുന്നതിനായി ഈ ചെങ്ങായിയെ പറത്തിവിടാം. ഇത് ഓട്ടോമാറ്റിക് ആയും മാന്വല്‍ ആയും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

Most Read Articles

Malayalam
English summary
Renault has on display a really interesting and fun looking concept car at the Auto Expo called the KWID.
Story first published: Wednesday, February 5, 2014, 19:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X