അപകടങ്ങള്‍ കുറയ്ക്കുവാന്‍ ചില അധിക ആക്‌സസറികള്‍
ഹെമമാലിനി തന്റെ ആഡംബര കാര്‍ അതിവേഗതയിലോടിച്ച് അപകടത്തില്‍ പെട്ടതും ഒരു കുഞ്ഞ് മരിച്ചതുമെല്ലാം വലിയ വിവാദമായി മാറിയിരിക്കുകയാണ്. തെറ്റ് ആരുടെ പക്ഷത്തായാലും ആഡംബരക്കാറില്‍ വരുന്നയാള്‍ക്കുള്ള പരിഗണന സാധാരണ കാറില്‍ സഞ്ചരിക്കുന്നയാള്‍ക്ക് കിട്ടാന്‍ സാധ്യത തന്നെ കമ്മിയാണ്. നിയമങ്ങളുടെ പരിരക്ഷയും അവര്‍ക്ക് എളുപ്പത്തില്‍ കിട്ടുന്നു. ഇവിടെ സുരക്ഷാസംവിധാനങ്ങളുടെ ആഡംബരങ്ങള്‍ താങ്ങാന്‍ വയ്യാത്ത താഴ്ന്ന ഇടത്തരക്കാരന്‍/കാരി നിസ്സഹായരാകുന്നതായി കാണാം.
എന്നിരിക്കിലും, ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യാതിരിക്കേണ്ട കാര്യം എന്തായാലുമില്ല. വലിയ പണച്ചെലവില്ലാതെ നമുക്ക് പുറത്തുനിന്ന് വാങ്ങി കാറില്‍ ഘടിപ്പിക്കാന്‍ സാധിക്കുന്ന ചില സുരക്ഷാ സംവിധാനങ്ങളുണ്ട്. ഇവ ആഡംബരങ്ങളല്ല. അത്യാവശ്യങ്ങളാണ്! താഴെ വായിക്കുക.

റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍
റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍ ഇന്നൊരു അത്യാവശ്യ സംഗതിയാണ്. പാര്‍ക്കിങ് സമയങ്ങളില്‍ ഏറെ ഉപകാരപ്രദമാണിത്.

റിവേഴ്‌സ് പാര്‍ക്കിങ് കാമറ
പിന്നിലുള്ള വസ്തുക്കളെ ഡിസ്‌പ്ലേയില്‍ കാണുക ഒരനുഗ്രഹം തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ.

റിഫ്‌ലക്ടീവ് ടേപ്പ്
രാത്രികാലങ്ങളില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിടുമ്പോഴും മറ്റും അപകടങ്ങള്‍ കുറയ്ക്കാന്‍ ഇവ സഹായകമാണ്. നിലവാരമുള്ള റിഫ്‌ലക്ടീവ് ടേപ്പുകള്‍ ധാരാളമായി വിപണിയില്‍ കിട്ടാനുണ്ട്.

കോണ്‍വെക്‌സ് മിറര്‍
ബ്ലൈന്‍ഡ് സ്‌പോട്ടുകളാണ് പലപ്പോഴും അപകടങ്ങള്‍ കൊണ്ടുവരുന്നത്. ഇവ ഒഴിവാക്കാന്‍ കോണ്‍വെക്‌സ് മിററുകള്‍ക്ക് സാധിക്കും.

എല്‍ഇഡിഡി ഓക്‌സിലിയറി ലാമ്പുകള്‍
അമേരിക്കയില്‍ എഴുപതുകളില്‍ വാഹനാപകടം കുറയ്ക്കുന്നതിനായി പകല്‍സമയത്ത് ഓക്‌സിലിയറി ലൈറ്റുകള്‍ തെളിയിക്കേണ്ടത് നിര്‍ബന്ധമാക്കിയിരുന്നു. എതിരെ വരുന്ന വാഹനങ്ങള്‍ നിങ്ങളുടെ കാറിന്റെ വരവ് ശ്രദ്ധിക്കാതിരിക്കാന്‍ സാധിക്കില്ല ഇത്തരമൊരു ലൈറ്റ് ഘടിപ്പിക്കുകയാണെങ്കില്‍.

ലൈഫ് ഹാമ്മര്‍
തീപ്പിടിത്തമുണ്ടാകുമ്പോഴും മറ്റപകടങ്ങള്‍ സംഭവിക്കുമ്പോഴും യാത്രക്കാര്‍ കാറിനകത്ത് കുടുങ്ങിപ്പോകുന്ന സംഭവങ്ങള്‍ നമ്മള്‍ നിരവധി കേട്ടിട്ടുണ്ട്. ഒരു ലൈഫ് ഹാമ്മര്‍ കരുതേണ്ടത് ഇത്തരം സന്ദര്‍ഭങ്ങളെ നേരിടാന്‍ അത്യാവശ്യമാണ്.

കാറിലെ മൂട്ടകളെ എങ്ങനെ കൊല്ലാം?
കാറിനുള്ളില്‍ നിങ്ങള്‍ ചെയ്യുന്ന പാപങ്ങള്‍
ഫുള്‍-ഫേസ് ഹെല്‍മെറ്റിന്റെ ഗുണഗണങ്ങള്‍


Click it and Unblock the Notifications








