സെപ്തംബർ മാസത്തിൽ ഏറ്റവും വിൽപന നടന്ന 10 കാറുകൾ

By Santheep

ദീപാവലി സീസണായതോടെ ചെറിയതോതിൽ അനക്കം വെച്ചു തുടങ്ങുകയാണ് വിപണി. സെപ്തംബർ മാസത്തിലെ വിൽപനാക്കണക്കുകൾ നൽകുന്നത് ശുഭസൂചനയാണ്. മിക്ക കാർനിർമാതാക്കൾക്കും തരക്കേടില്ലാത്ത വിൽപന കിട്ടിയിട്ടുണ്ട്.

സെപ്തംബർ മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളെക്കുറിച്ചാണ് ഇവിടെ ചർച്ച.

10. ഹോണ്ട ജാസ്സ്

10. ഹോണ്ട ജാസ്സ്

ഈയിടെ വിപണിയിലെത്തിയ ഹോണ്ട ജാസ്സ് വിൽപനയിൽ ആദ്യത്തെ പത്തു സ്ഥാനങ്ങളിൽ കയറിക്കൂടി എന്നതാണ് ശ്രദ്ധേയം. ഹോണ്ടയുടെ മിക്ക മോഡലുകളും മികച്ച നിലയിൽ വിറ്റുപോകുന്നുണ്ട്. കഴിഞ്ഞ മാസം 4762 ജാസ്സ് മോഡലുകളാണ് വിറ്റഴിക്കപെട്ടത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഹ്യൂണ്ടായിയുടെ എക്സെന്റ് മോഡലാണ് പത്താം സ്ഥാനത്തുണ്ടായിരുന്നത്.

09. ഹോണ്ട സിറ്റി

09. ഹോണ്ട സിറ്റി

ഹോണ്ടയുടെ തന്നെ സിറ്റി സെഡാനാണ് വിൽപനയിൽ ഒമ്പതാം സ്ഥാനത്തെത്തുന്നത്. 5702 യൂണിറ്റാണ് സെപ്തംബർ മാസത്തിലെ വിൽപന. ഇത് കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 24 ശതമാനം വളർച്ചയാണ്.

08. ഹോണ്ട അമേസ്

08. ഹോണ്ട അമേസ്

ഹോണ്ട തന്നെയാണ് വിൽപനയിൽ എട്ടാം സ്ഥാനത്ത‌ും നിൽക്കുന്നത്. ആകെ 6577 യൂണിറ്റ് വിറ്റഴിച്ചു. കഴിഞ്ഞവർഷത്തെ വിൽപനയുമായി തട്ടിക്കുമ്പോൾ ഇത് 71 ശതമാനം വിൽപനാവളർച്ചയാണ് കാണിക്കുന്നത്.

07. മാരുതി സെലെരിയോ

07. മാരുതി സെലെരിയോ

മാരുതിയുടെ സെലെരിയോ മോഡൽ വിൽപനയിൽ ഏഴാംസ്ഥാനം കൈക്കലാക്കിയിരിക്കുന്നു. 8901 യൂണിറ്റാണ് വിൽപന. ഇത് 39 ശതമാനത്തിന്റെ വളർച്ചയാണ് കാണിക്കുന്നത്.

06. ഹ്യൂണ്ടായ് ഐ20

06. ഹ്യൂണ്ടായ് ഐ20

ഐ20 മോഡലിൽ വിൽപനയിൽ വളറ്]ച്ച കാണിക്കുന്നുണ്ട്. കഴിഞ്ഞവർഷത്തേതിനെ അപേക്ഷിച്ച് ഇത്തവണ 9 ശതമാനമാണ് വളർച്ചാനിരക്ക്. ആകെ 9729 യൂണിറ്റ് വിറ്റഴിച്ചു.

05. ഗ്രാൻഡ് ഐ10

05. ഗ്രാൻഡ് ഐ10

വിൽപനയിൽ 55 ശതമാനത്തിന്റെ വളർച്ചയാണ് ഗ്രാൻഡ് ഐ10 മോഡലിനുണ്ടായിരിക്കും. കഴിഞ്ഞവർഷം 8903 യൂണിറ്റ് വിറ്റ സ്ഥാനത്ത് ഇത്തവണ 11258 യൂണിറ്റാണ് വിറ്റിരിക്കുന്നത്. വിൽപനാ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് വരുന്നു.

04. വാഗൺ ആർ

04. വാഗൺ ആർ

വിൽപനയിൽ നാലാമത് എത്തിയിട്ടുള്ള വാഗൺ ആർ മാത്രമാണ് ഒരൽപം ഇടിവ് കാണിക്കുന്നത്. കഴിഞ്ഞ വർഷം 15641 യൂണിറ്റ് വിറ്റഴിച്ച വാഗൺ ആർ മോഡൽ ഇത്തവണ ഇടിഞ്ഞ് 14912 യൂണിറ്റിലേക്ക് എത്തിയിരിക്കുന്നു. ഇത് 5 ശതമാനത്തിന്റെ ഇടിവാണ് കാണിക്കുന്നത്.

03. സ്വിഫ്റ്റ്

03. സ്വിഫ്റ്റ്

മൂന്നാം സ്ഥാനത്ത് സ്വാഭാവികമായും മാരുതി മോഡലാണുള്ളത്. ഇത്തവണ ആറ് ശതമാനം വളർച്ച പിടിക്കാൻ സാധിച്ചിട്ടുണ്ട് സ്വിഫ്റ്റിന്. ആകെ വിൽപന 18278 യൂണിറ്റാണ്.

02. ഡിസൈർ

02. ഡിസൈർ

മാരുതി ഡിസൈറാണ് സെപ്തംബർ മാസത്തിലെ വിൽപനയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ആകെ വിൽപന 19682 യൂണിറ്റ്. ഇത് 8 ശതമാനം വളർച്ചയാണ് കാണിക്കുന്നത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 18185 യൂണിറ്റായിരുന്നു വിൽപന.

01. ഒന്നാം സ്ഥാനം

01. ഒന്നാം സ്ഥാനം

വിൽപനയിലെ ഒന്നാം സ്ഥാനം മാരുതി ആൾട്ടോ നിലനിർത്തിയിരിക്കുന്നു. 4 ശതമാനം വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 20658 യൂണിറ്റാണ് വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞവർഷം സെപ്തംബർ 19906 ആയിരുന്നു വിൽപന.

കൂടുതൽ

കൂടുതൽ

മോഷ്ടിച്ച കാര്‍ ഇങ്ങനെയും കടത്താം

'പൊളിറ്റിക്കലി റോങ്' ആയ ചൂണ്ടുപലകകള്‍

11 ലക്ഷത്തിന് ഒരു ചൈനീസ് സൂപ്പര്‍കാര്‍

സൗദിയില്‍ എന്തുകൊണ്ട് സ്ത്രീകളെ ഡ്രൈവ് ചെയ്യാന്‍ അനുവദിക്കുന്നില്ല?

More from DriveSpark

Article Published On: Tuesday, October 6, 2015, 12:27 [IST]
English summary
Top Selling Cars Of 2015 September.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X