ഒറ്റത്തവണ പാർക്കിങ് ഫീസ് കുത്തനെ ഉയർത്തുന്നു

By Santheep

ദില്ലിയിൽ ഇനി കാർ വാങ്ങുന്നതിന്റെ ചെലവ് ഒരൽപം കൂടും. ഒറ്റത്തവണ പാർക്കിങ് ഫീസ് കുത്തനെ വർധിപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. കടുത്ത ഗതാഗതക്കുരുക്കും വാഹനപ്പെരുപ്പവും മലിനീകരണവുമെല്ലാം ചേർന്ന് നഗരത്തെ വീർപ്പുമുട്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയുമായി സർക്കാർ രംഗത്തു വരുന്നത്.

2000 കോടി വിലയുള്ള ഒബാമയുടെ വിമാനം കാണാം

നിലവിൽ വാഹനവില ഏറ്റവും കുറവുള്ളയിടമാണ് ദില്ലി. സർക്കാർ വളരെ കുറഞ്ഞ നികുതിയാണ് ഇവിടെ വാഹനങ്ങൾക്ക് ഈടാക്കുന്നത്. കൂടുതൽ വിവരങ്ങൾ താഴെ.

ഒറ്റത്തവണ പാർക്കിങ് ഫീസ് കുത്തനെ ഉയർത്തുന്നു

ഫോർ വീലറുകൾക്കും ടൂ വീലറുകൾക്കും പുതിയ ചട്ടങ്ങൾ ബാധകമാകും. വാണിജ്യവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ബസ്സുകൾ എന്നിവ വാർഷികാടിസ്ഥാനത്തിലാണ് പാർക്കിങ് കെട്ടേണ്ടത്. കാറുകൾ, ബൈക്കുകൾ തുടങ്ങിയ യാത്രാവാഹനങ്ങൾ ആജീവനാന്ത പാർക്കിങ് ഫീസ് ആദ്യമേ അടയ്ക്കണം.

ഒറ്റത്തവണ പാർക്കിങ് ഫീസ് കുത്തനെ ഉയർത്തുന്നു

60,000ത്തിനു താഴെ വിലവരുന്ന ഇരുചക്രവാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ആയി കെട്ടേണ്ടത് 1000 രൂപയാണ്. അറുപതിനായിരത്തിൽ കൂടുതൽ വിലയുള്ള വാഹനങ്ങൾക്ക് വാഹനവിലയുടെ 2 ശതമാനം പാർക്കിങ് ഫീസായി അടയ്ക്കണം.

ഒറ്റത്തവണ പാർക്കിങ് ഫീസ് കുത്തനെ ഉയർത്തുന്നു

4 ലക്ഷത്തിൽ താഴെ വിലയുള്ള വാഹനങ്ങൾക്ക് 8000 രൂപയാണ് പാർക്കിങ് ഫീസ്. 4 മുതൽ 6 ലക്ഷം രൂപവരെ വിലയുള്ള മോഡലുകൾക്ക് വാഹനവിലയുടെ 4 ശതമാനമോ 16,000 രൂപയോ പാർക്കിങ് ഫീസായി കെട്ടണം.

ഒറ്റത്തവണ പാർക്കിങ് ഫീസ് കുത്തനെ ഉയർത്തുന്നു

8 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിൽ വിലയുള്ള വാഹനങ്ങൾക്ക് വാഹനവിലയുടെ ആറ് ശതമാനമോ 48,000 രൂപയോ ആയിരിക്കും പാർക്കിങ് ഫീസ്. 12 മുതൽ 20 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് വാഹനവിലയുടെ 8 ശതമാനമോ 96,000 രൂപയോ ആണ് വില.

ഒറ്റത്തവണ പാർക്കിങ് ഫീസ് കുത്തനെ ഉയർത്തുന്നു

20 ലക്ഷം മുതൽ 40 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് പാർക്കിങ് ഫീസിനത്തിൽ ആകെ വിലയുടെ 20 ശതമാനമോ 2 ലക്ഷം രൂപയോ ആണ് പാർക്കിങ് ഫീസായി അടയ്ക്കേണ്ടത്. 40 ലക്ഷത്തിനു മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് 6 ലക്ഷം രൂപയോ വാഹനവിലയുടെ 15 ശതമാനമോ ആണ് പാർക്കിങ് ഫീസ്.

കൂടുതൽ‌

കൂടുതൽ‌

2000 കോടി വിലയുള്ള ഒബാമയുടെ വിമാനം കാണാം

എയര്‍ബാഗ് പ്രവര്‍ത്തിക്കുന്നതെങ്ങനെ?

"കെഎസ്ആര്‍ടിസി വിട്ടുതരില്ല; ഉമ്മന്‍ചാണ്ടിയെ എടുത്തോളൂ!"

ആറരക്കോടിയുടെ മക്‌ലാറന്‍ പി1 ഹൈപ്പര്‍കാര്‍ വാങ്ങി 24 മണിക്കൂറിനകം തകര്‍ത്തു!

More from DriveSpark

Article Published On: Friday, November 6, 2015, 16:22 [IST]
English summary
Vehicles To Get Costlier In Delhi With One-Time Parking Fees.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X