ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

By Dijo Jackson

നിലവില്‍ മാരുതിയുടെ ഏറ്റവും സ്‌റ്റൈലിഷ് കാര്‍ ഏതാണ്? പുതുതലമുറ സ്വിഫ്റ്റ് എത്തിയതിന് ശേഷമാണ് ഈ ചോദ്യമെങ്കില്‍ ഉത്തരം നല്‍കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ നിലവില്‍ പ്രീമിയം ഹാച്ച്ബാക്ക് ബലെനോയിലേക്കാകും 'സ്റ്റൈലിഷ് കാര്‍' ഏതെന്ന ചോദ്യത്തിന് മിക്കവരും കണ്ണെത്തിക്കുക.

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

ആകാരവടിവൊത്ത രൂപവും, ഒഴുകിയിറങ്ങുന്ന ഡിസൈന്‍ ഭാഷയുടെയും പശ്ചാത്തലത്തില്‍ ബലെനോയിലേക്ക് യുവത്വത്തിന്റെ ശ്രദ്ധ ക്ഷണിച്ചു വരുത്താന്‍ മാരുതിയ്ക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല.

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

പക്ഷെ ബലെനോയ്ക്ക് മാരുതി നല്‍കിയ സ്‌റ്റൈലിഷ് ഡിസൈന്‍ പോരെന്ന അഭിപ്രായം നിങ്ങള്‍ക്കുണ്ടോ? വിഷമിക്കേണ്ട, ബംഗളൂരുവില്‍ നിന്നുള്ള കസ്റ്റം സ്ഥാപനം എംബി ഡിസൈന്‍ മോട്ടോര്‍ട്രെന്‍ഡ്‌സ് ഒരുക്കിയ ബലെനോ നിങ്ങളെ തൃപ്തിപ്പെടുത്തും.

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

ഫയര്‍ റെഡ് കളര്‍ സ്‌കീമിലുള്ള ബലെനോയില്‍ ഡ്യൂവല്‍-ടോണ്‍ ഷെയ്ഡാണ് ഇവര്‍ നല്‍കിയിട്ടുള്ളത്. കമ്പനി നല്‍കിയ റെഡ് സ്‌കീമിനെ അതേപടി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും റൂഫ്, സ്‌പോയിലര്‍, പില്ലറുകള്‍ എന്നിവയ്ക്ക് ഗ്ലോസ് ബ്ലാക് റാപ്പിംഗാണ് ലഭിച്ചിരിക്കുന്നതും.

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

മാരുതി നല്‍കിയ ക്രോം വര്‍ക്കുകളെയെല്ലാം പാടെ ഉപേക്ഷിച്ച് എത്തുന്ന കസ്റ്റം ബലെനോയില്‍ ആഫ്റ്റര്‍മാര്‍ക്കറ്റ് ഗ്രില്ലും, ഫ്രണ്ട് സ്പ്ലിറ്ററുമാണ് ഇടംപിടിച്ചിരിക്കുന്നത്.

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

വീതിയേറിയ ബ്ലാക് ഫ്രണ്ട് ഗ്രില്ലിന് അഗ്രസീവ് മുഖം നല്‍കുന്നതില്‍ സാമുറായി ലിപ് നിര്‍ണായക പങ്ക് വഹിക്കുന്നുമുണ്ട്.

Trending On DriveSpark Malayalam:

ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍

ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

സ്‌മോക്ക്ഡ് ടെയില്‍ ലൈറ്റുകളും, മള്‍ട്ടി-സ്‌പോക്ക് റിമ്മോടുള്ള 17 ഇഞ്ച് അലോയ് വീലുകളും കസ്റ്റം ബലെനോയുടെ ഡിസൈന്‍ അപ്‌ഡേറ്റുകളാണ്. എന്നാല്‍ ഇതൊന്നുമല്ല പ്രധാന വിശേഷം!

Recommended Video

[Malayalam] 2017 Hyundai Verna Launched In India - DriveSpark
ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

ലംബോര്‍ഗിനി, ഫെരാരി, മക്‌ലാരനുകളെ ഓര്‍മ്മപ്പെടുത്തുന്ന സിസര്‍ ഡോറുകളാണ് മുന്‍നിരയില്‍ മാരുതി ബലെനോയ്ക്ക് ലഭിച്ചിരിക്കുന്നത്.

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

എക്‌സ്റ്റീരിയറിനോട് നീതിപുലര്‍ത്തുന്നതാണ് കസ്റ്റം ബലെനോയുടെ ഇന്റീരിയറും. ബ്ലാക്-റെഡ് തീമിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്.

Trending On DriveSpark Malayalam:

കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

കസ്റ്റം ബ്രൈഡ് ബക്കറ്റ് സീറ്റുകളും, പനരോമിക് സണ്‍റൂഫും ബലെനോയുടെ ഇന്റീരിയര്‍ വിശേഷങ്ങളാണ്. ഡിസൈനിനൊപ്പം പെര്‍ഫോര്‍മന്‍സിലും ഒരുപിടി മാറ്റങ്ങള്‍ കസ്റ്റം ബലെനോയ്ക്ക് ലഭിച്ചിട്ടുണ്ട്.

ബലെനോയ്ക്ക് 'ലുക്ക്' പോരെന്നുണ്ടോ? വിഷമിക്കേണ്ട, സിസര്‍ ഡോറുമായുള്ള ഒരു മാരുതി ഇവിടെയുണ്ട്

K&N എയര്‍ ഫില്‍ട്ടറും, കസ്റ്റം എഫ്ആര്‍കെ ഫുള്‍ എക്‌സ്‌ഹോസ്റ്റ് സംവിധാനവുമാണ് ബലെനോയില്‍ ഒരുങ്ങിയിട്ടുള്ളത്.

Image Source: Mototrendz

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Article Published On: Saturday, November 18, 2017, 16:40 [IST]
English summary
This Blinged Up Baleno Is The Wildest Modified Car. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X