ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കാര്‍ ഇതാണ്
കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ടാണ് രാജ്യാന്തര കാര്‍ നിര്‍മ്മാതാക്കളുടെ ഇടത്താവളമായി ഇന്ത്യ മാറിയത്. ഇപ്പോള്‍ ഇന്ത്യന്‍ നിര്‍മ്മിത മോഡലുകളെയാണ് പ്രമുഖ രാജ്യാന്തര വിപണികളിലേക്ക് നിര്‍മ്മാതാക്കള്‍ കയറ്റുമതി ചെയ്യുന്നതും.

അപ്പോള്‍ ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റമതി ചെയ്യപ്പെടുന്ന കാര്‍ ഏതെന്ന് അറിയുമോ? ഇന്ത്യ വിടാന്‍ ഒരുങ്ങുന്ന ഷെവര്‍ലെ ബീറ്റാണ്, ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കാര്‍.

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 45,222 യൂണിറ്റ് ബീറ്റുകളെയാണ് ജനറല്‍ മോട്ടോര്‍സ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 30,613 യൂണിറ്റുകളായിരുന്നു ബീറ്റിന്റെ കയറ്റുമതി.

പൂനെയിലുള്ള ടാലെഗോണ്‍ ഉത്പാദന കേന്ദ്രത്തില്‍ നിന്നും ചിലി, പെറു, അര്‍ജന്റീന, അമേരിക്കന്‍ വിപണികളിലേക്കാണ് ലെഫ്റ്റ്-ഹാന്‍ഡ്-ഡ്രൈവ് ബീറ്റുകളെ ജിഎം അണിനിരത്തുന്നത്.

പുതുതലമുറ ബീറ്റ് ഇന്ത്യയില്‍ അവതരിക്കാന്‍ നില്‍ക്കെയാണ് വിപണിയില്‍ നിന്നുമുള്ള പിന്മാറ്റം അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചത്. ബീറ്റിന്റെ സെഡാന്‍ പതിപ്പ്, എസന്‍ഷ്യയും ഇന്ത്യയില്‍ എത്താനിരുന്നതാണ്.
Recommended Video


കാര്‍ കയറ്റുമതിയില്‍ ഫോക്‌സ്‌വാഗണ്‍ വെന്റോയാണ് രണ്ടാം സ്ഥാനത്ത്. 41,430 യൂണിറ്റുകളെയാണ് നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ കയറ്റുമതി ചെയ്തത്.

കഴിഞ്ഞ വര്‍ഷം പ്രഥമ സ്ഥാനം കൈയ്യടക്കിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് നിലവില്‍ മൂന്നാമതാണ്. 39,935 യൂണിറ്റാണ് കോമ്പാക്ട് എസ്‌യുവിയുടെ കയറ്റുമതി.
Trending On DriveSpark Malayalam:
കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും
കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍
കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ഇക്കോസ്‌പോര്‍ടിന് പുറമെ 26,331 ഫിഗൊ യൂണിറ്റുകളെയും, 16,081 ഫിഗൊ ആസ്‌പൈര്‍ യൂണിറ്റുകളെയും ഫോര്‍ഡ് കയറ്റുമതി ചെയ്ത് കഴിഞ്ഞു.

ഹ്യുണ്ടായി ക്രെറ്റ (25,940), ഹ്യുണ്ടായി ഗ്രാന്‍ഡ് i10 (19,719), മാരുതി സുസൂക്കി ബലെനോ (18,869), ഫോര്‍ഡ് ആസ്‌പൈര്‍ (16,081), നിസാന്‍ സണ്ണി (13,847) എന്നിവരാണ് പട്ടികയില്‍ മറ്റ് താരങ്ങള്‍.

കഴിഞ്ഞ വര്‍ഷം കയറ്റുമതിയില്‍ രണ്ടാമതുണ്ടായിരുന്ന നിസാന്‍ മൈക്ര, ഇത്തവണ പത്താം സ്ഥാനത്താണ് ഉള്ളതെന്നതും ശ്രദ്ധേയം. ഇന്ത്യയില്‍ നിന്നും ഫ്രാന്‍സിലേക്ക് ഉത്പദാന കേന്ദ്രം മാറ്റാനുള്ള നിസാന്റെ നീക്കമാണ് മൈക്രയുടെ ഇടിവിന് കാരണം.

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഏറ്റവുമധികം കാറുകളെ കയറ്റുമതി ചെയ്ത കമ്പനി മാരുതി സുസൂക്കിയാണ്. 57,300 കാറുകളെയാണ് മാരുതി സുസൂക്കി ഇത് വരെയും കയറ്റുമതി ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications








