ലെക്‌സസിന്റെ ബജറ്റ് എസ്‌യുവി ഇന്ത്യയില്‍; ഇതാണ് എന്‍എക്‌സ് 300h
ലെക്‌സസ് എന്‍എക്‌സ് 300h എസ്‌യുവി ഇന്ത്യയില്‍ പുറത്തിറങ്ങി. 53.15 ലക്ഷം രൂപയാണ് ലെക്‌സസ് എന്‍എക്‌സ് 300h എസ്‌യുവിയുടെ ആരംഭവില. 53.18 ലക്ഷം രൂപയ്ക്ക് ബേസ് ലക്ഷ്വറി വേരിയന്റ് ലഭ്യമാകുമ്പോള്‍, 55.58 ലക്ഷം രൂപ വിലയിലാണ് ലെക്‌സസ് എന്‍എക്‌സ് 300h ന്റെ ടോപ് വേരിയന്റ് എഫ്-സ്‌പോര്‍ട് വിപണിയില്‍ എത്തുന്നത്.

2.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനിലെത്തുന്ന എന്‍എക്‌സ് 300h ല്‍ ഇലക്ട്രിക് മോട്ടോര്‍ കരുത്തും ഒരുങ്ങുന്നുണ്ട്. ഇരു എഞ്ചിനുകളും സംയുക്തമായി 194 bhp കരുത്തും 210 Nm torque മാണ് എസ്‌യുവിക്ക് പരമാവധി ഏകുന്നത്.

ഇ-സിവിടി ഗിയര്‍ബോക്‌സ് മുഖേനയാണ് നാല് വീലുകളിലേക്കും എഞ്ചിനില്‍ നിന്ന് കരുത്തെത്തുന്നതും. 9.2 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത ലെക്‌സസ് എന്‍എക്‌സ് 300h കൈവരിക്കും.
Recommended Video


ലെക്‌സസിന്റെ സിഗ്നേച്ചര്‍ സ്പിന്‍ഡില്‍ ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, L-Shaped ഹൗസിംഗോടെയുള്ള ഫോഗ് ലാമ്പ് എന്നിങ്ങനെ നീളുന്നതാണ് എന്‍എക്‌സ് 300h ന്റെ ഡിസൈന്‍ ഭാഷ.

വലുപ്പമേറിയ വീല്‍ ആര്‍ച്ചുകളും, ക്യരക്ടര്‍ ലൈനുകളും എടുത്തുപറയാവുന്ന ഡിസൈന്‍ സവിശേഷതകളാണ്. മുഖമുയര്‍ത്തിയ വിന്‍ഡ്‌സ്‌ക്രീനും, അഗ്രസീവ് ടെയില്‍ ലാമ്പുമാണ് റിയര്‍ എന്‍ഡിലെ ശ്രദ്ധാകേന്ദ്രം.

ഒരുപിടി പുതുമകള്‍ നിറഞ്ഞതാണ് എസ്‌യുവിയുടെ അകത്തളം.
Trending On DriveSpark Malayalam:
ബുഗാട്ടിയായി മാറിയ ടാറ്റ നാനോ; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!
ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ ജെനിലീയ സമ്മാനിച്ചത് ടെസ്‌ല കാര്‍!

360 ഡിഗ്രി പനാരോമിക് സറൗണ്ട് വ്യൂ മോണിറ്റര്‍, കളര്‍ ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ, 10.3 ഇഞ്ച് സ്പ്ലിറ്റ്-സ്‌ക്രീന്‍ മള്‍ട്ടിമീഡിയ ഡിസ്‌പ്ലേ, പവര്‍-ഫോള്‍ഡിംഗ് പവര്‍-റിക്ലൈനിംഗ് റിയര്‍ സീറ്റുകള്‍, ClariFi ടെക്‌നോളജിയോടെയുള്ള 14 സ്പീക്കര്‍ hi-fi മാര്‍ക്ക് ലെവിന്‍സണ്‍ സംവിധാനം എന്നിങ്ങനെ നീളുന്നതാണ് ഇന്റീരിയര്‍ ഫീച്ചറുകള്‍.

സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയാണ് ലെക്‌സസ് എന്‍എക്‌സ് 300h എത്തുന്നത്. എട്ട് എയര്‍ബാഗുകള്‍, എബിഎസ്, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം, റിയര്‍വ്യൂ ക്യാമറ, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, കോര്‍ണറിംഗ് ലൈറ്റുകള്‍ എന്നിവയാണ് ലെക്‌സസ് എന്‍എക്‌സ് 300h എസ്‌യുവിയുടെ സുരക്ഷാ മുഖം.

ലെക്‌സസ് ഗസ്റ്റ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍, ലെക്‌സസ് അംഗീകൃത സര്‍വീസ് സെന്ററുകള്‍ മുഖേനയും പുതിയ എന്‍എക്‌സ് 300h നെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കും.

ലെക്‌സസ് നിരയില്‍ എത്തിയിരിക്കുന്ന ബജറ്റ് എസ്‌യുവിയാണ് എന്‍എക്‌സ് 300h.
Trending On DriveSpark Malayalam:
കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍
ശരിക്കും എസിയിട്ടാല്‍ കാറിന്റെ മൈലേജ് കുറയുമോ?
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








