പുതുവര്‍ഷത്തില്‍ വാഹന വിലവര്‍ധനവ് പ്രഖ്യാപിച്ച് മഹീന്ദ്രയും

By Dijo Jackson

പുതുവര്‍ഷത്തില്‍ വാഹന വില വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്രയും പ്രഖ്യാപിച്ചു. 2018 ജനുവരി ഒന്നു മുതല്‍ പാസഞ്ചര്‍, വാണിജ്യ വാഹനങ്ങളുടെ വില മഹീന്ദ്ര വര്‍ധിപ്പിക്കും. മൂന്ന് ശതമാനം വരെയാണ് വാഹനങ്ങളില്‍ മഹീന്ദ്ര നടപ്പിലാക്കാനിരിക്കുന്ന വിലവര്‍ധനവ്.

പുതുവര്‍ഷത്തില്‍ വാഹന വിലവര്‍ധനവ് പ്രഖ്യാപിച്ച് മഹീന്ദ്രയും

ഉത്പാദന ചെലവേറിയതാണ് വാഹന വില വര്‍ധിക്കാന്‍ കാരണമെന്ന് മഹീന്ദ്ര വ്യക്തമാക്കി. എസ്‌യുവികളും, സെഡാനുകളും, ഇലക്ട്രിക് വാഹനങ്ങളുമടങ്ങുന്നതാണ് മഹീന്ദ്രയുടെ പാസഞ്ചര്‍ ശ്രേണി.

പുതുവര്‍ഷത്തില്‍ വാഹന വിലവര്‍ധനവ് പ്രഖ്യാപിച്ച് മഹീന്ദ്രയും

പിക്കപ്പ് ട്രക്കുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മഹീന്ദ്രയുടെ വാണിജ്യവാഹന ശ്രേണി. പുതുവര്‍ഷത്തില്‍ മുഴുവന്‍ നിരയിലും മൂന്ന് ശതമാനം വിലവര്‍ധനവ് നടപ്പിലാകുമെന്ന് മഹീന്ദ്ര വ്യക്തമാക്കി കഴിഞ്ഞു.

പുതുവര്‍ഷത്തില്‍ വാഹന വിലവര്‍ധനവ് പ്രഖ്യാപിച്ച് മഹീന്ദ്രയും

മഹീന്ദ്രയ്ക്ക് പുറമെ ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയും ടാറ്റയും പുതുവര്‍ഷത്തില്‍ വാഹന വില വര്‍ധിപ്പിക്കാനിരിക്കുകയാണ്. രണ്ട് ശതമാനം വരെയാണ് മാരുതി കാറുകളില്‍ രേഖപ്പെടുത്താനിരിക്കുന്ന വിലവര്‍ധനവ്.

Recommended Video

Jeep Dealership Executives In Mumbai Beat Up Man Inside Showroom
പുതുവര്‍ഷത്തില്‍ വാഹന വിലവര്‍ധനവ് പ്രഖ്യാപിച്ച് മഹീന്ദ്രയും

അതേസമയം ജനുവരി മുതല്‍ ടാറ്റ കാറുകളില്‍ 25,000 രൂപ വരെ വിലവര്‍ധിക്കും.

Trending On DriveSpark Malayalam:

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

പുതുവര്‍ഷത്തില്‍ വാഹന വിലവര്‍ധനവ് പ്രഖ്യാപിച്ച് മഹീന്ദ്രയും

പുതുവര്‍ഷത്തില്‍ വാഹനവില വര്‍ധിക്കുമെന്ന് ഫോക്‌സ്‌വാഗണും, ടൊയോട്ടയും, ഹോണ്ടയും, സ്‌കോഡയും, ഇസുസുവും പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ശതമാനം വരെയാണ് ഫോര്‍ഡ് കാറുകളുടെ വില വര്‍ധിക്കാനിരിക്കുന്നത്.

പുതുവര്‍ഷത്തില്‍ വാഹന വിലവര്‍ധനവ് പ്രഖ്യാപിച്ച് മഹീന്ദ്രയും

ഫിഗൊ ഹാച്ച്ബാക്കില്‍ 20,000 രൂപ വരെയാണ് വില വര്‍ധിക്കാന്‍ സാധ്യത. അതേസമയം എന്‍ഡവര്‍ എസ്‌യുവിയില്‍ 1.2 ലക്ഷം രൂപ വരെ ഫോര്‍ഡ് വില വര്‍ധിപ്പിക്കും.

പുതുവര്‍ഷത്തില്‍ വാഹന വിലവര്‍ധനവ് പ്രഖ്യാപിച്ച് മഹീന്ദ്രയും

പുതുതായി വിപണിയില്‍ എത്തിയ ഇക്കോസ്‌പോര്‍ട് ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ 30,000 രൂപ വരെയും, കോമ്പാക്ട് സെഡാന്‍ ആസ്‌പൈറില്‍ 25,000 രൂപ വരെയും വില വര്‍ധിക്കുമെന്നാണ് സൂചന.

പുതുവര്‍ഷത്തില്‍ വാഹന വിലവര്‍ധനവ് പ്രഖ്യാപിച്ച് മഹീന്ദ്രയും

ടൊയോട്ട കാറുകളില്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിക്കാനിരിക്കുന്നത്. ടൊയോട്ടയുടെ എന്‍ട്രി-ലെവല്‍ എത്തിയോസ് ലിവയില്‍ 16,000 രൂപയും ഫോര്‍ച്യൂണര്‍ എസ്‌യുവിയില്‍ 81,000 രൂപയുമാണ് വില വര്‍ധിക്കുക.

പുതുവര്‍ഷത്തില്‍ വാഹന വിലവര്‍ധനവ് പ്രഖ്യാപിച്ച് മഹീന്ദ്രയും

പുതുവര്‍ഷത്തില്‍ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയാണ് ഹോണ്ട കാറുകളില്‍ നടപ്പിലാകാനിരിക്കുന്ന വില വര്‍ധനവ്. അതേസമയം ഒരു ലക്ഷം രൂപ വരെയാണ് ഇസുസു കാറുകളില്‍ വില വര്‍ധിക്കാനിരിക്കുന്നത്.

പുതുവര്‍ഷത്തില്‍ വാഹന വിലവര്‍ധനവ് പ്രഖ്യാപിച്ച് മഹീന്ദ്രയും

രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ് പുതുവര്‍ഷത്തില്‍ സ്‌കോഡ കാറുകളുടെ വില വര്‍ധിക്കുക.

Trending On DriveSpark Malayalam:

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
English summary
Mahindra To Hike Prices Of Passenger And Commercial Vehicles From 2018. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X