കരുത്തേറിയ പുത്തന്‍ സ്‌കോര്‍പിയോയുമായി മഹീന്ദ്ര വരുന്നു

Written By:

ഒരിടവേളയ്ക്ക് ശേഷം പുത്തന്‍ സ്‌കോര്‍പിയോയെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. നവംബര്‍ 14 ന് പുതിയ സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ മഹീന്ദ്ര അവതരിപ്പിക്കും.

കരുത്തേറിയ പുത്തന്‍ സ്‌കോര്‍പിയോയുമായി മഹീന്ദ്ര വരുന്നു

ഇന്ത്യന്‍ നിരത്തില്‍ ഇടവേളകളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് വരവിലേക്കുള്ള സൂചന നല്‍കിയിരുന്നു. എക്സ്റ്റീരിയറിന് ലഭിച്ച ചെറു ഡിസൈന്‍ മാറ്റങ്ങളാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പ്രധാന വിശേഷം.

കരുത്തേറിയ പുത്തന്‍ സ്‌കോര്‍പിയോയുമായി മഹീന്ദ്ര വരുന്നു

പുത്തന്‍ മുഖരൂപം അവകാശപ്പെടുന്നില്ലെങ്കിലും പുതിയ 7-സ്ലാറ്റ് ഗ്രില്‍, വീതിയേറിയ എയര്‍ഡാമിനൊപ്പമുള്ള പുതുക്കിയ ബമ്പര്‍ എന്നിവ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ലഭിച്ചിട്ടുണ്ട്.

കരുത്തേറിയ പുത്തന്‍ സ്‌കോര്‍പിയോയുമായി മഹീന്ദ്ര വരുന്നു

എസ്‌യുവിയുടെ മോഡേണ്‍ ലുക്കിന് വേണ്ടി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ സൈഡ് റിയര്‍വ്യൂ മിററുകളിലേക്ക് മാറ്റിസ്ഥാപിച്ചിട്ടുമുണ്ട്. ഇതിന് പുറമെ സ്‌കോര്‍പിയോയുടെ ഫ്രണ്ട് പ്രൊഫൈലിന് കാര്യമായ അപ്‌ഡേറ്റുകളൊന്നും മഹീന്ദ്ര നല്‍കിയിട്ടില്ല.

കരുത്തേറിയ പുത്തന്‍ സ്‌കോര്‍പിയോയുമായി മഹീന്ദ്ര വരുന്നു

പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗിന് ലഭിച്ച ചെറിയ വെട്ടിത്തിരുത്തലുകള്‍ ഒഴിച്ച് സൈഡ് പ്രൊഫൈലിലും മറ്റ് മാറ്റങ്ങളില്ല. അതേസമയം പുതുതായി ഡിസൈന്‍ ചെയ്‌തൊരുക്കിയ അലോയ് വീലുകളാകും സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുക.

കരുത്തേറിയ പുത്തന്‍ സ്‌കോര്‍പിയോയുമായി മഹീന്ദ്ര വരുന്നു

ഏറിയ വരകള്‍ നല്‍കാതെയുള്ള പുതിയ ഫ്‌ളാറ്റ് ഡോര്‍ ഡിസൈനാണ് റിയര്‍ എന്‍ഡില്‍ സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് പിന്തുടരുന്നത്. ഒപ്പം പുതുക്കിയ ടെയില്‍ ലാമ്പ് ക്ലസ്റ്ററും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ഒരുങ്ങും.

കരുത്തേറിയ പുത്തന്‍ സ്‌കോര്‍പിയോയുമായി മഹീന്ദ്ര വരുന്നു

അതേസമയം നിലവിലുള്ള മോഡലുകള്‍ പിന്തുടരുന്ന ക്ലിയര്‍ ലെന്‍സ് ഡിസൈന്‍ ശൈലിയെ പുത്തന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ മഹീന്ദ്ര പൂര്‍ണമായും ഉപേക്ഷിച്ചിട്ടുണ്ട്.

Trending On DriveSpark Malayalam:

കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

കരുത്തേറിയ പുത്തന്‍ സ്‌കോര്‍പിയോയുമായി മഹീന്ദ്ര വരുന്നു

പുതിയ എഞ്ചിന്‍ അപ്‌ഡേറ്റാണ് സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന ഹൈലൈറ്റ്. 138 bhp കരുത്തേകുന്ന 2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനാകും പുത്തന്‍ സ്‌കോര്‍പിയോയില്‍ ഇടംപിടിക്കുക.

കരുത്തേറിയ പുത്തന്‍ സ്‌കോര്‍പിയോയുമായി മഹീന്ദ്ര വരുന്നു

നിലവില്‍ 120 bhp കരുത്താണ് സ്‌കോര്‍പിയോയില്‍ പരമാവധി ലഭിക്കുന്നത്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ മഹീന്ദ്ര ലഭ്യമാക്കും.

Recommended Video - Watch Now!
[Malayalam] Jeep Compass Launched In India - DriveSpark
കരുത്തേറിയ പുത്തന്‍ സ്‌കോര്‍പിയോയുമായി മഹീന്ദ്ര വരുന്നു

ജാപ്പനീസ് നിര്‍മ്മാതാക്കളായ ഐസിന്‍ സെയ്ക്കിയില്‍ നിന്നുള്ള പുതിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റാകും ഇത്തവണ സ്‌കോര്‍പിയോയില്‍ ഒരുങ്ങുക. നിലവിലുള്ള മോഡലിലും മികവേറിയ പ്രകടനം കാഴ്ചവെക്കാന്‍ പുതിയ സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

കരുത്തേറിയ പുത്തന്‍ സ്‌കോര്‍പിയോയുമായി മഹീന്ദ്ര വരുന്നു

അതേസമയം ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് മേലുള്ള ഉയര്‍ന്ന നികുതിയുടെ അടിസ്ഥാനത്തില്‍ മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികത സ്‌കോര്‍പിയോയ്ക്ക് നഷ്ടമാകും.

Trending On DriveSpark Malayalam:

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

കരുത്തേറിയ പുത്തന്‍ സ്‌കോര്‍പിയോയുമായി മഹീന്ദ്ര വരുന്നു

2016 ല്‍ ഇന്റലി-ഹൈബ്രിഡ് എന്ന മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികതയെ സ്‌കോര്‍പിയോയില്‍ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. പുതിയ സ്‌കോര്‍പിയോയ്ക്ക് പുറമെ TUV 300 ന്റെ എക്സ്റ്റന്‍ഡഡ് പതിപ്പും, പുതുതലമുറ XUV500 ഉം, പുത്തന്‍ എംപിവിയും അണിയറയില്‍ മഹീന്ദ്ര ഒരുക്കുന്നുണ്ട്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #mahindra #മഹീന്ദ്ര
English summary
Mahindra Scorpio Facelift India Launch Date Revealed. Read in Malayalam.
Story first published: Friday, November 10, 2017, 11:04 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark