പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍; വില 9.97 ലക്ഷം രൂപ — അറിയേണ്ടതെല്ലാം

Written By:

കാത്തിരിപ്പിനൊടുവില്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് ഔദ്യോഗികമായി ഇന്ത്യയില്‍ പുറത്തിറങ്ങി. 9.97 ലക്ഷം രൂപ ആരംഭവിലയിലാണ് പുതിയ സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ മഹീന്ദ്ര അണിനിരത്തിയിരിക്കുന്നത്.

പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍; വില 9.97 ലക്ഷം രൂപ — അറിയേണ്ടതെല്ലാം

പുത്തന്‍ സ്‌കോര്‍പിയോ പതിപ്പില്‍ വേരിയന്റുകളുടെ പേരിലും മഹീന്ദ്ര മാറ്റം വരുത്തിയിട്ടുണ്ട്. S3, S5, S7, S11 എന്നീ നാല് വേരിയന്റുകളിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ ലഭ്യമാവുക.

പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍; വില 9.97 ലക്ഷം രൂപ — അറിയേണ്ടതെല്ലാം

16.01 ലക്ഷം രൂപ പ്രൈസ് ടാഗില്‍ എത്തുന്ന ടോപ് എന്‍ഡ് മോഡലില്‍ ഫോര്‍-വീല്‍-ഡ്രൈവും ഒരുങ്ങുന്നുണ്ട്. എക്‌സ്റ്റീരിയറിന് ഒപ്പം ഇന്റീരിയറിലും ഒരുപിടി മാറ്റങ്ങള്‍ നേടിയാണ് പുത്തന്‍ സ്‌കോര്‍പിയോ എത്തിയിരിക്കുന്നത്.

Mahindra Scorpio Facelift Variants Price
S3 2WD Rs 9.97 Lakh
S5 2WD Rs 11.62 Lakh
S7 120bhp 2WD Rs 12.69 Lakh
S7 140bhp 2WD Rs 12.99 Lakh
S11 2WD Rs 14.79 Lakh
S11 4WD Rs 16.01 Lakh
പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍; വില 9.97 ലക്ഷം രൂപ — അറിയേണ്ടതെല്ലാം

മുന്‍ മോഡലിനെക്കാളും 20 bhp അധിക കരുത്തേകുന്ന എഞ്ചിനാണ് പുതിയ സ്‌കോര്‍പിയോയുടെ പ്രധാന വിശേഷം. ഒപ്പം പുതിയ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും സ്‌കോര്‍പിയോയില്‍ മഹീന്ദ്ര നല്‍കുന്നുണ്ട്.

പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍; വില 9.97 ലക്ഷം രൂപ — അറിയേണ്ടതെല്ലാം

2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനില്‍ അണിനിരക്കുന്ന സ്‌കോര്‍പിയോയില്‍ 120 bhp, 140 bhp എന്നീ ട്യൂണിംഗ് സ്ഥിതിവിശേഷമാണ് ഒരുങ്ങുന്നത്. 120 bhp കരുത്തേകുന്ന പതിപ്പില്‍ 280 Nm torque ഉം 140 bhp കരുത്തേകുന്ന പതിപ്പില്‍ 320 Nm torque മാണ് ഉത്പാദിപ്പിക്കപ്പെടുക.

പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍; വില 9.97 ലക്ഷം രൂപ — അറിയേണ്ടതെല്ലാം

അതേസമയം ബേസ് വേരിയന്റ് S3 യില്‍ 75 bhp കരുത്തേകുന്ന പഴയ m2DICR എഞ്ചിനാണ് ഉള്‍പ്പെടുന്നത്.

Trending On DriveSpark Malayalam:

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍; വില 9.97 ലക്ഷം രൂപ — അറിയേണ്ടതെല്ലാം

120 bhp കരുത്തോടെയുള്ള S3, S5, S7 വേരിയന്റുകളില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ലഭ്യമാകുമ്പോള്‍ 140 bhp കരുത്തേകുന്ന S7, S11 വേരിയന്റുകളില്‍ പുതിയ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍; വില 9.97 ലക്ഷം രൂപ — അറിയേണ്ടതെല്ലാം

പുതിയ ആറാം തലമുറ ബോര്‍ഗ് വാര്‍ണര്‍ ടര്‍ബ്ബോ ചാര്‍ജറും, 9.1 ബോഷ് എബിഎസും പുത്തന്‍ സ്‌കോര്‍പിയോയില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്.

പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍; വില 9.97 ലക്ഷം രൂപ — അറിയേണ്ടതെല്ലാം

കാഴ്ചയില്‍ ഏറെ വ്യത്യാസങ്ങള്‍ അവകാശപ്പെടാനില്ലെങ്കിലും ഒരുപിടി സ്റ്റൈലിംഗ് അപ്‌ഡേറ്റുകള്‍ സ്‌കോര്‍പിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. പുതിയ റേഡിയേറ്റര്‍ ഗ്രില്ലാണ് സ്‌കോര്‍പിയോയുടെ ഫ്രണ്ട് പ്രൊഫൈല്‍ ഹൈലൈറ്റ്.

പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍; വില 9.97 ലക്ഷം രൂപ — അറിയേണ്ടതെല്ലാം

പുത്തന്‍ വീതിയേറിയ ഫോഗ്‌ലാമ്പുകള്‍ക്ക് ഒപ്പമുള്ള പുതുക്കിയ ബമ്പര്‍, വീതിയേറിയ എയര്‍ഡാം, ക്ലാഡിംഗ് എന്നിവ സ്‌കോര്‍പിയോയുടെ ഡിസൈന്‍ ഫീച്ചറുകളാണ്.

Recommended Video - Watch Now!
[Malayalam] Mahindra KUV100 NXT Launched In India - DriveSpark
പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍; വില 9.97 ലക്ഷം രൂപ — അറിയേണ്ടതെല്ലാം

ഫ്രണ്ട് റിയര്‍ ബമ്പറുകളില്‍ ഫൊക്‌സ് സ്‌കിഡ് പ്ലേറ്റുകളും മഹീന്ദ്ര നല്‍കിയിട്ടുണ്ട്. പ്രീമിയം വൈറ്റ് (S11 ല്‍ മാത്രം), ഡയമണ്ട് വൈറ്റ് (S11 ല്‍ ഒഴികെ), നപ്പോളി ബ്ലാക്, ഡി സാറ്റ് സില്‍വര്‍, മോള്‍ട്ടന്‍ റെഡ് എന്നീ അഞ്ച് നിറഭേദങ്ങളിലാണ് പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ ലഭ്യമാവുക.

പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍; വില 9.97 ലക്ഷം രൂപ — അറിയേണ്ടതെല്ലാം

പുതിയ അലോയ് വീലുകളും ORVM കളുമാണ് സൈഡ് പ്രൊഫൈലിന് ലഭിച്ച കാര്യമായ മാറ്റങ്ങള്‍. ക്രോം സ്ലാറ്റോട് കൂടിയ പുതുക്കിയ ടെയില്‍ഗേറ്റാണ് റിയര്‍ എന്‍ഡിലെ ശ്രദ്ധാ കേന്ദ്രം.

Trending On DriveSpark Malayalam:

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍; വില 9.97 ലക്ഷം രൂപ — അറിയേണ്ടതെല്ലാം

ക്ലിയര്‍ ഗ്ലാസ് യൂണിറ്റിന് പകരം റെഡ് യൂണിറ്റിലാണ് ടെയില്‍ ലാമ്പുകള്‍ ഒരുങ്ങിയിട്ടുള്ളത്. ഇന്റീരിയറിന് അനുയോജ്യമായ ഫൊക്‌സ് ലെതര്‍ അപ്‌ഹോള്‍സ്റ്ററി, പുതുക്കിയ ഡാഷ്‌ബോര്‍ഡ്, ജിപിഎസ് നാവിഗേഷനോട് കൂടിയ 6.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയാണ് അകത്തളത്തെ പ്രധാന വിശേഷങ്ങള്‍.

പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍; വില 9.97 ലക്ഷം രൂപ — അറിയേണ്ടതെല്ലാം

ടാറ്റ സഫാരി സ്റ്റോം, റെനോ ഡസ്റ്റര്‍, പുതുതായി അവതരിച്ച റെനോ ക്യാപ്ച്ചര്‍, ഹ്യുണ്ടായി ക്രെറ്റ എന്നിവരോടാണ് പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ മത്സരിക്കുക.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #mahindra #new launch #മഹീന്ദ്ര
English summary
2017 Mahindra Scorpio Facelift Launched In India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark