അടിമുടി പൊളിച്ചെഴുതിയ ആള്‍ട്ടോയുമായി മാരുതി; സംഭവം ഹിറ്റ് ആകുമോ?
മാരുതി സ്വിഫ്റ്റിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. രാജ്യത്തെ ഹാച്ച്ബാക്ക് ശ്രേണിയ്ക്ക് പുത്തന്‍ നിര്‍വചനങ്ങള്‍ നല്‍കാന്‍ പോന്നതാണ് പുതിയ സ്വിഫ്റ്റ് എന്ന പ്രതീതി മാരുതി ഇതിനകം നല്‍കി കഴിഞ്ഞു.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതുതലമുറ സ്വിഫ്റ്റിന് പിന്നാലെ പുത്തന്‍ ആള്‍ട്ടോയെയും മാരുതി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

ക്രോസ്ഓവര്‍ പരിവേഷത്തിലാകും 2018 മാരുതി ആള്‍ട്ടോ അണിനിരക്കുക. കൂടാതെ, പുതിയ പതിപ്പില്‍ 660 സിസി പെട്രോള്‍ എഞ്ചിനെയും മാരുതി നല്‍കിയേക്കുമെന്നാണ് സൂചന.

ജാപ്പനീസ് ആഭ്യന്തര വിപണിയില്‍ സുസൂക്കി ആള്‍ട്ടോ അണിനിരക്കുന്നത് മികച്ച ഇന്ധനക്ഷമത കാഴ്ചവെക്കുന്ന 660 സിസി പെട്രോള്‍ എഞ്ചിനിലാണ്.

50 bhp കരുത്തും 63 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ത്രീ-സിലിണ്ടര്‍ 658 സിസി, RO6A പെട്രോള്‍ എഞ്ചിന്‍. JCO8 ടെസ്റ്റില്‍ 37 കിലോമീറ്ററാണ് സുസൂക്കി ആള്‍ട്ടോ കാഴ്ചവെച്ച ഇന്ധനക്ഷമത.
Recommended Video


നിലവിലുള്ള 796 സിസി എഞ്ചിനില്‍ നിന്നും 658 സിസി എഞ്ചിനിലേക്കുള്ള ചുവട് മാറ്റം ഒരുപക്ഷെ ആള്‍ട്ടോ ആരാധകരെ നിരാശപ്പെടുത്താം. ഭാരം ഗണ്യമായി വെട്ടിക്കുറച്ചാണ് പുത്തന്‍ ആള്‍ട്ടോ ഇന്ത്യയില്‍ എത്തുക.

2018 ആള്‍ട്ടോയുടെ വരവ് സംബന്ധിച്ച് വിവരങ്ങള്‍ മാരുതി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. അടുത്തിടെ ഇന്ത്യന്‍ നിരത്തില്‍ പ്രത്യക്ഷപ്പെട്ട ആള്‍ട്ടോയുടെ ജാപ്പനീസ് പതിപ്പ്, മോഡലിന്റെ വരവിലേക്കുള്ള സൂചനയാണ് പറഞ്ഞ് വെയ്ക്കുന്നത്.

2018 അവസാനത്തോടെയാകും പുത്തന്‍ ആള്‍ട്ടോയെ മാരുതി ഇന്ത്യയില്‍ കാഴ്ചവെക്കുക. എന്‍ട്രി-ലെവല്‍ ശ്രേണിയില്‍ ഡാറ്റ്‌സനില്‍ നിന്നും റെനോയില്‍ നിന്നും നേരിടുന്ന ശക്തമായ ഭീഷണിയാണ് പുത്തന്‍ ആള്‍ട്ടോയുടെ വരവിന് വഴിതെളിഞ്ഞത്.

ആള്‍ട്ടോ അടക്കി വാഴുന്ന ശ്രേണിയില്‍ റെഡി-ഗോയും, ക്വിഡും ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു. നിലവിലുള്ള മോഡലില്‍ നിന്നും അടിമുടി മാറിയാകും പുത്തന്‍ ആള്‍ട്ടോ എത്തുക.

ലൈറ്റ്‌വെയ്റ്റ് പ്ലാറ്റ്‌ഫോമിനൊപ്പം റെട്രോ എക്സ്റ്റീരിയറും, ആകര്‍ഷകമായ ഇന്റീരിയറും പുതിയ ആള്‍ട്ടോയില്‍ ഒരുങ്ങും.
Trending On DriveSpark Malayalam:
കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും
കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍
സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ


Click it and Unblock the Notifications








